ഉപയോക്താവിന്റെ സംവാദം:Auku ballur
വിഷയം ചേർക്കുകപുതിയ ഇ-മണൽ സംവിധാനം ഒന്നുമുതൽ; കടവുകളിൽ ഹോളോഗ്രാം പതിച്ച പാസ്...ഗുട്മോനിംഗ് ന്യൂസ് ,മൊഗ്രാൽ പുത്തൂർ ,കാസറഗോഡ് ...30/12/2012
കാസർകോട്:മണൽക്ഷാമം ഒഴിവാക്കാൻ ജനവരി ഒന്നുമുതൽ പുതിയ ഇ മണൽ സംവിധാനം. കെട്ടിടത്തിന്റെ പ്ലാനുമായി പഞ്ചായത്തോഫീസിലോ നഗരസഭയിലോ പോയാൽ ആവശ്യമായ മണലിന്റെ അളവിനുള്ള പെർമിറ്റ് സെക്രട്ടറി നല്കും. അതുമായി താലൂക്ക്ഓഫീസിൽ ചെന്ന് കൗണ്ടറിൽ പണമടച്ച് പാസ് വാങ്ങാം. താലൂക്ക്ഓഫീസുകളിൽ അതിനായി രണ്ടുവീതം കൗണ്ടറുകൾ തുറക്കും.
സി ഡിറ്റ് ഒപ്റ്റിക്കൽ ഇമേജ് പ്രോസസിങ് യൂണിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച പാസാണ് താലൂക്ക്ഓഫീസുകളിൽനിന്ന് വിതരണംചെയ്യുക. മണൽ നല്കുന്ന കടവും തീയതിയും അതിൽ പതിക്കും. മണലുമായി ലോറി പുറപ്പെടുന്ന സമയം പാസിൽ പഞ്ചുചെയ്യാനും സംവിധാനമുണ്ടാകും. പാസ് മണലിന്റെ ഉടമ സൂക്ഷിക്കണമെന്നാണ് ചട്ടം. ഒരേ പാസ് ഉപയോഗിച്ച് പലതവണ മണൽ കടത്തുന്നത് തടയാനാണ് അധികൃതർ പുതിയ സംവിധാനത്തിലൂടെ ശ്രമിക്കുന്നത്. വീട്ടിൽ ഇറക്കിയ മണൽ പുതിയ സംവിധാനംവഴിയുള്ളതാണെന്ന് ഉറപ്പിക്കാൻ പരിശോധകർ ആവശ്യപ്പെട്ടാൽ പാസ്‌കാണിക്കാൻ ഉടമ ബാധ്യസ്ഥനായിരിക്കും.
നേരത്തെ അക്ഷയ കേന്ദ്രങ്ങൾവഴിയായിരുന്നു ഇ മണൽ ബുക്കിങ്. അതിനുശേഷം പണമടക്കാനുള്ള ടോക്കൺ കൈപ്പറ്റാനും അക്ഷയ കേന്ദ്രങ്ങിൽ പോകേണ്ടതുണ്ടായിരുന്നു. ആഴ്ചയിൽ ഒരുദിവസം മാത്രമായിരുന്നു താലൂക്ക്ഓഫീസുകളിൽ പണം സ്വീകരിച്ചിരുന്നത്. ഈ രീതി മാറ്റി പ്രവൃത്തിദിവസങ്ങളിലെല്ലാം താലൂക്ക്ഓഫീസുകളിൽ രണ്ടുവീതം കൗണ്ടർ തുറക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
പുതിയ സംവിധാനം വരുന്നതോടെ ആവശ്യക്കാർക്ക് മണൽ യഥേഷ്ടം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പഴയ രീതിയിൽ ഇ മണലിനായി ബുക്ക്‌ചെയ്തവർക്ക് പുതുവർഷപ്പിറവിക്ക് മുമ്പേ മണൽ വിതരണംചെയ്യാനുള്ള തിരക്കിട്ട ശ്രമവും നടക്കുന്നുണ്ട്..അബുബക്കർ ഗുട്മോനിംഗ് ,ജീയെം ന്യൂസ് ,മൊഗ്രാൽ പുത്തൂർ ,കാസറഗോഡ് .
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Auku ballur
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 17:35, 26 നവംബർ 2013 (UTC)