Jump to content

ഹിറ്റ്‌ലർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ഹിറ്റ്‌ലർ

1933 മുതൽ 1945 വരെ ജർമ്മനിയുടെ ചാൻസലറായിരുന്നു അഡോൾഫ് ഹിറ്റ്‌ലർ (About this soundകേൾക്കുക (help·info)) (ഐ.പി.എ: ['a: dɔlf 'hɪtlɚ]) (ഏപ്രിൽ 20, 1889 – ഏപ്രിൽ 30, 1945). 1934 മുതൽ 1945 വരെ ഹിറ്റ്‌ലർ ഫ്യൂറർ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയിൽ ജനിച്ച ജർമൻ രാഷ്ട്രീയപ്രവർത്തകനും നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടിയുടെ (നാഷണാത്സോഷ്യലിസ്റ്റീഷ് ഡോയിഷ് ആർബീറ്റെർപാർട്ടി ചുരുക്കെഴുത്ത് എൻ.എസ്.ഡി.എ.പി അല്ലെങ്കിൽ നാസി പാർട്ടി) തലവനും ആയിരുന്ന ഹിറ്റ്‌ലർ ആയിരുന്നു നാസി ജെർമ്മനിയുടേയും രണ്ടാം ലോകമഹായുദ്ധത്തിലെ യൂറോപ്പിന്റേയും ഹോളോകാസ്റ്റിന്റേയും കേന്ദ്രം. നാസിസത്തിന്റെ ഉപജ്ഞാതാവായി ഹിറ്റ്‌ലർ കരുതപ്പെടുന്നു.


വചനങ്ങൾ

[തിരുത്തുക]
  1. നൂറ് ഭീരുക്കൾ ചേർന്നാലും ധീരമായ ഒരു തീരുമാനം ഉണ്ടാവില്ല.
  2. യുദ്ധം ചെയ്യുവാൻ ഉദ്ദേശമില്ലെങ്കിൽ സഖ്യങ്ങൾ ഉണ്ടാക്കുന്നത് നിരർത്ഥകവും ഉപയോഗശൂന്യവുമാണ്.
  3. ഒരു ക്രിസ്ത്യാനിയായ ഞാൻ ആരാലും കബളിപ്പിക്കപ്പെടാൻ വിധിക്കപ്പെട്ടവനൊന്നുമല്ല. എന്നാൽ സത്യത്തിനുവേണ്ടിയും നീതിയ്ക്കുവേണ്ടിയും പോരാടാൻ കടപ്പെട്ടവനുമാണ്
  4. മധ്യയുഗങ്ങളിലെ വാൾപയറ്റ് പോലെയല്ല ഇന്നത്തെ യുദ്ധങ്ങൾ. എനിക്ക് വേണ്ടത് ശൂരന്മാരെയല്ല. വിപ്ലവകാരികളെയാണ്.
  5. ഒന്നുകിൽ ജർമനി ഒരു ലോകോത്തര ശക്തിയാവും . അല്ലെങ്കിൽ ഒരു ശക്തിയേ അല്ലാതാവും.
  6. വലിയ കള്ളന്മാർ നല്ല മാന്ത്രികന്മാരും ആയിരിക്കും
  7. വെറുപ്പിനു സ്നേഹത്തേക്കാൾ ആയുസ്സുണ്ട്.
  8. ഭരിക്കപ്പടുന്ന ജനത ചിന്തിക്കാത്തവരുടേതാണ് എന്നതാണ് സർക്കാരുകളുടെ ഏറ്റവും വലിയ ഭാഗ്യം
  9. പ്രകൃതിയ്ക്ക് ക്രൂരതകൾ കാട്ടാമെങ്കിൽ എന്തുകൊണ്ട് മനുഷ്യനു കാട്ടിക്കൂട എന്ന് എനിക്ക് മനസ്സിലാവുന്നില്ല.
  10. മിക്കവരോടും ഞാൻ വൈകാരികമായി പ്രതികരിക്കുന്നു. ചിലരോട് യുക്തിയോടെയും.
  11. വലിയൊരു വിഭാഗം ജൂതരെ ഞാൻ കൊന്നൊടുക്കിയിരിക്കുന്നു. എന്നാൽ ഒരു വിഭാഗത്തെ ഞാൻ വെറുതെ വിട്ടു. ഞാൻ ജൂതരെ എന്തിനു കൊന്നു എന്ന് വരും തലമുറ മനസ്സിലാക്കാൻ
"https://ml.wikiquote.org/w/index.php?title=ഹിറ്റ്‌ലർ&oldid=21212" എന്ന താളിൽനിന്ന് ശേഖരിച്ചത്