വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
- വിധിച്ചതേ വരൂ , പിന്നെ
കൊതിച്ചതു വരാ ദൃഢം.
- ശിഷ്ടന്റെ ശീലം പോവീല-ദുഷടസംസർഗ്ഗകാരണാൽ.
കോകിലത്തിൻ മൃദുസ്വനം-പോകുമോ കാകസംഗമാൽ?
- ശിഷ്യവിത്തം ഹരിച്ചീടും-ഗുരുക്കന്മാർ പെരുത്തു താൻ.
ശിഷ്യചിത്തം ഹരിക്കുന്ന-ഗുരുക്കളതിദുർല്ലഭം.
- തരുണൻ, സുന്ദരൻ, നല്ല-തറവാട്ടിൽ ജനിച്ചവൻ,
ശരി, വിദ്യപഠിക്കാഞ്ഞാൽ-മുരുക്കിൻപൂവിനൊക്കുമേ.
- ജാതിയല്ല ഗുണങ്ങൾക്കു-ഹേതുവെന്നു നിനയ്ക്കുണം
നിതാരാം പൂജ്യനായീലേ-വിദുരൻ ശൂദ്രനാകിലും?
- പോയതോർത്തനുശോചിക്കാ
ഭാവി ചിന്തിച്ചിരുന്നിടാ
അപ്പോൾ വരുന്ന കാര്യത്തി
ലേർപ്പെട്ടീടുന്നു ബുദ്ധിമാൻ.
- ചങ്ങാതി നല്ലതെന്നാകിൽ
കണ്ണാടിയതു വേണ്ടതാൻ
- പെൺപടയ്ക്കെന്തുവാനൂറ്റം
മൺചിറയ്ക്കെന്തുറപ്പുതാൻ?
- മൂലമാം നിധനത്തിനു- മൂലമാം കലഹത്തിനും
മൂലമാം നരകത്തിന്നു-മൂലമാർത്തിക്കുമംഗന
- ഐശ്വര്യമാകും തിമിരം -കണ്ണിൽ ബാധിക്കിലപ്പൊഴേ
ദാരിദ്ര്യമായമഷി താൻ- തേച്ചെന്നാലേ തെളിഞ്ഞിടൂ (അവസരോക്തിമാല)
- പണമില്ലാത്ത പുരുഷൻ മണമില്ലാത്ത പൂവുപോൽ(അവസരോക്തിമാല)
- പണമെന്നാഖ്യ കേൾക്കുമ്പോൾ
പിണവും വാ പിളർന്നിടും (അവസരോക്തിമാല)
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്: