"സ്ത്രീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
(ചെ.) 31 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q467 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
വരി 71: വരി 71:
[[Category:ലിംഗം]]
[[Category:ലിംഗം]]


[[ar:المرأة]]
[[az:Qadın]]
[[bg:Жени]]
[[bs:Žena]]
[[ca:Dona]]
[[cs:Žena]]
[[de:Frauen]]
[[el:Γυναίκα]]
[[en:Women]]
[[es:Mujer]]
[[fa:زن]]
[[fi:Nainen]]
[[fr:Femme]]
[[gl:Muller]]
[[he:אישה]]
[[hr:Žena]]
[[hu:Nők]]
[[it:Donna]]
[[ja:女]]
[[la:Mulier]]
[[lt:Moteris]]
[[nn:Kvinner]]
[[pl:Kobieta]]
[[ro:Femei]]
[[ru:Женщины]]
[[sk:Žena]]
[[sl:Ženska]]
[[sr:Жена]]
[[tr:Kadın]]
[[uk:Жінка]]
[[vi:Đàn bà]]
[[വർഗ്ഗം:പ്രമേയങ്ങൾ]]
[[വർഗ്ഗം:പ്രമേയങ്ങൾ]]

02:19, 6 ഓഗസ്റ്റ് 2015-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യരിൽ പ്രായപൂർത്തിയായ പെൺകുട്ടിയെ സ്ത്രീ എന്നു പറയുന്നു. മനുഷ്യരുടെ പ്രത്യുല്പാദനത്തിൽ പുരുഷനെന്നപോലെ സ്ത്രീക്കും തുല്യപങ്കാണുള്ളത്. പുരുഷനിൽ നിന്ന് വ്യത്യസ്തമാണ് സ്ത്രീകളുടെ ശരീരം.

സ്ത്രീകളെക്കുറിച്ചുള്ള ചൊല്ലുകൾ

  • അടുക്കളപ്പെണ്ണിനു അഴകു വേണമോ?
  • അച്ചിക്ക്‌ ഇഞ്ചി പക്ഷം, നായർക്ക്‌ കൊഞ്ച്‌ പക്ഷം
ഭർത്താവിനു ഇഷ്ടം ഒന്ന്, ഭാര്യയ്ക്ക് മറ്റൊന്നു. കാര്യങ്ങളിലുള്ള അഭിപ്രായ ഭിന്നതയെ സൂചിപ്പിക്കുന്ന ചൊല്ല്.
  • നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം.
  • നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  • പെൺകാര്യം വൻകാര്യം
  • പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
  • സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും.
  • പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല.
  • അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല.
  • പെൺബുദ്ധി പിൻബുദ്ധി.

മറ്റു ഭാഷാചൊല്ലുകൾ [1]

  1. ചെറിയ സ്ത്രീക്കും വലിയ വായ് ഉണ്ടാവും (യിഡ്ഡിഷ്)
  2. ഏഷണിക്കാരികളാണ് സർവ്വ കലഹങ്ങൾക്കും ഹേതു ( പോർച്ചുഗീസ്)
  3. ഒരു സുന്ദരി ഒന്നുകിൽ വിഡ്ഡിയായിരിക്കും അല്ലെങ്കിൽ അഹങ്കാരി ( സ്പാനിഷ്)
  4. വാഗ്മിയായ പുരുഷനെക്കാൾ മൗനിയായ സ്ത്രീ നല്ലത്. ഇംഗ്ലീഷ്
  5. മിതവ്യയം ശീലിച്ച സ്ത്രീ വീടിന്റെ സമ്പത്താണ് ( മാൾട്ട)
  6. താൻ സ്നെഹിക്കുന്നവനെയല്ല തന്നെ സ്നേഹിക്കുന്നവനെ വിവാഹം കഴിക്കുന്നവളാണ് ബുദ്ധിമതി( സ്ലോവിനിയ)
  7. പിശാചിനു ചെയ്യാൻ പറ്റാത്തതും സ്ത്രീ പറ്റിച്ചെന്നിരിക്കും ഇംഗ്ലീഷ്
  8. സ്ത്രീകൾ പുറത്തേക്കിറങ്ങുന്നത് കാഴ്ചകൾ കാണാൻ മാത്രമല്ല. കാണപ്പെടാൻ വേണ്ടിയിട്ടുകൂടിയാണ് (ഹീബ്രു)
  9. അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മാത്രമേ ഒരു സ്ത്രീക്ക് രഹസ്യമായി സൂക്ഷിക്കാൻ സാധിക്കൂ ( ഫ്രഞ്ച്)

സ്ത്രീകളെക്കുറിച്ച് പ്രമുഖർ

  • അജ്ഞാതർ
ദൈവം സ്ത്രീയെ സൃഷ്ടിച്ചത് സുന്ദരിയും വിഡ്ഢിയുമായിട്ടാണ്. പുരുഷനാൽ പ്രേമിക്കപ്പെടാൻ വേണ്ടി സുന്ദരിയായും, പുരുഷനെ പ്രേമിക്കാൻ വേണ്ടി വിഡ്ഢിയായും.
സ്നേഹിക്കപ്പെടേണ്ടവളാണ് സ്ത്രീ. മനസ്സിലാക്കപ്പെടേണ്ടവളല്ല.
അവളുടെ സൽഗുണങ്ങളെ അംഗീകരിക്കുക അവളുടെ ന്യൂനതകൾക്കുനേരെ കണ്ണടയ്ക്കുക.
മുപ്പതു വർഷത്തെ ഗവേഷണത്തിനൊടുവിലും എനിക്ക് ഉത്തരംകണ്ടെത്താനാവാത്ത ചോദ്യമിതാണ് "എന്താണ് ഒരു സ്ത്രീ ആഗ്രഹിക്കുന്നത്"?
ഒരു രഹസ്യം സൂക്ഷിക്കാൻ എല്ലാ സ്ത്രീകൾക്കും സാധിക്കും .അവളുടെ പ്രായത്തിന്റെ രഹസ്യം.
ദൈവത്തിനുപറ്റിയ രണ്ടാമത്തെ അബദ്ധമാണ് സ്ത്രീ .
മുടിക്കുമല്ലോ പെണ്ണുങ്ങൾ മുടിയുള്ളതു കാരണം
മുലയുള്ളതു കാരണം മുടിയും മുലയും കൂടിയല്ലോ പെണ്ണെന്നൊരൽഭുതം.
കനകം മൂലം കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം.
കുത്തിയൊഴുകിവന്ന സ്ത്രീയുടെ ലൈംഗികതയെ പുരുഷൻ ചാലുവെട്ടി ഒഴുക്കിയിരിക്കുന്നു. ഇന്നതു കരയെ മുക്കിക്കളയുന്നില്ല, അതിനു വളക്കൂറും നൽകുന്നില്ല.
നാരങ്ങാവെള്ളം പോലെയാണ്‌ അവർക്കു സ്ത്രീ. സ്ത്രീകൾക്കും ദാഹിക്കാറുണ്ടെന്ന് അവർ കാണുന്നില്ല.
സ്ത്രീകൾക്കു മോടിയുള്ള വസ്ത്രങ്ങളെങ്കിലുമുണ്ട്‌. പുരുഷന്മാർ ഏതൊന്നുകൊണ്ട്‌ സ്വന്തം ശൂന്യത മറയ്ക്കും?
സ്വഭാവം ചീത്തയായ സ്ത്രീകളെ സമൂഹത്തിനാവശ്യമുണ്ട്‌. ഒരു സ്വഭാവവുമില്ലാത്ത സ്ത്രീകളെ സംശയിക്കണം.
സ്ത്രീയെന്നാൽ പുറമേ കാണുന്നതു മാത്രമല്ല. അടിവസ്ത്രങ്ങൾ കാണാതെ പോകരുത്‌.
ഇതിഹാസത്തിനു മുന്നിൽ മുക്തകം പോലെയാണ്‌ സ്ത്രീയുടെ വികാരത്തിനു മുന്നിൽ പുരുഷന്റെ വികാരം.
സ്ത്രീയും പുരുഷനും തമ്മിലുള്ള പ്രണയം ദൈവശാസ്ത്രത്തിൽ പാപമാണ്‌, നീതിന്യായത്തിൽ വിലക്കപ്പെട്ട ബന്ധമാണ്‌, വൈദ്യശാസ്ത്രത്തിൽ യാന്ത്രികമായ കടന്നുകയറ്റമാണ്‌, തത്വശാസ്ത്രത്തിന്‌ താൽപര്യമില്ലാത്ത വിഷയവുമാണ്‌.
പുരുഷന്റെ അസൂയ ഒരു സാമൂഹ്യസ്ഥാപനമാണ്‌, സ്ത്രീയുടെ വ്യഭിചാരം സഹജവാസനയും.
സ്ത്രീ നഗ്നയയിരിക്കും അവൾ വസ്ത്രം ധരിച്ചിട്ടുന്ടെങ്കിലും (അതുപോലെ ആയിരിക്കും അവളുടെ വസ്ത്ര ധാരണം). ജനങ്ങൾ അവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്യും.

ഭൂമിയിലെ ഏറ്റവും മഹത്വമാർന്ന വിഭവമാണ് സദ്ഗുണയായ സ്തീ- മുഹമ്മദ് നബി(സ).

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. The Prentice Hall Encyclopedia of World Proverbs
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:


സ്ത്രീ എന്ന വാക്ക് മലയാളം വിക്ഷണറിയിൽ തിരയുക
"https://ml.wikiquote.org/w/index.php?title=സ്ത്രീ&oldid=19927" എന്ന താളിൽനിന്ന് ശേഖരിച്ചത്