"ഹോർഹെ ലൂയി ബോർഹെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: li:Jorge Luis Borges
(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: cs:Jorge Luis Borges
വരി 27: വരി 27:
[[bs:Jorge Luis Borges]]
[[bs:Jorge Luis Borges]]
[[ca:Jorge Luis Borges]]
[[ca:Jorge Luis Borges]]
[[cs:Jorge Luis Borges]]
[[de:Jorge Luis Borges]]
[[de:Jorge Luis Borges]]
[[en:Jorge Luis Borges]]
[[en:Jorge Luis Borges]]

12:57, 16 സെപ്റ്റംബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

ഹോർഹെ ലൂയിസ് ബോർഹേസ് (1899-1986) - കവിയും കഥാകാരനും ഉപന്യാസകാരനുമായ ലാറ്റിനമരിക്കൻ സ്പാനിഷ് എഴുത്തുകാരൻ.

ഹോർഹെ ലൂയി ബോർഹെയുടെ വചനങ്ങൾ

  1. തെരുവിൽ എതിരേ വന്ന ഒരു ജൂതന്റെ മുഖരേഖയാവാം ക്രിസ്തുവിന്റെതും ; ടിക്കറ്റ് കൌണ്ടറിലൂടെ ബാക്കി തരുന്ന കൈകൾ പണ്ടൊരു നാൾ ഭടന്മാർ കുരിശിനോടു ചേർത്താണിയടിച്ച കൈകളുടെ പ്രതിഫലനവുമാകാം.
  2. എല്ലാ കവിതയും കാലം കഴിയുമ്പോൾ വിലാപഗീതമായി മാറുന്നു.
  3. നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.
  4. മനുഷ്യർ യാത്ര പറച്ചിൽ കണ്ടുപിടിച്ചത്, തങ്ങൾ ആപേക്ഷികവും ക്ഷണികവുമായ ഒരസ്തിത്വമാണെന്നറിയുമ്പോൾത്തന്നെ ചിരഞ്ജീവികളുമാണു തങ്ങളെന്ന് ഏതോ വിധത്തിൽ അവർക്കു ബോധ്യം വന്നതു കൊണ്ടാവണം.
  5. ഏതു മനുഷ്യന്റെ ജീവിതവും, അതെത്ര ദീർഘവും സങ്കീർണ്ണവുമായിക്കോട്ടെ, ഒരുനിമിഷനേരത്തേക്കേയുള്ളു: താൻ ആരാണെന്ന് അയാൾക്കറിവുണ്ടാകുന്ന ഒരു നിമിഷനേരത്തേക്ക്.
  6. പ്രപഞ്ചം തന്നെ ഒരു രാവണൻകോട്ടയായിരിക്കെ അങ്ങനെയൊന്ന് നാമായി പണിതെടുക്കണമെന്നുമില്ല.
  7. ഒരു മതത്തിനു വേണ്ടി മരിക്കുകയെന്നത് എത്ര എളുപ്പമാണ്‌, അതു പൂർണ്ണതയോടെ ജീവിക്കുകയെന്നതിനെക്കാൾ.
  8. ഒരാൾ തന്റെ കൃത്യമേറ്റുപറയുമ്പോൾ അയാൾ അതു ചെയ്തയാളല്ലാതാവുകയാണ്‌, അയാളതിനു സാക്ഷി മാത്രമാവുകയാണ്‌.
  9. കവിതയ്ക്കെന്നുമോർമ്മയുണ്ട്, ലിഖിതകലയാവും മുമ്പ് വാചികകലയായിരുന്നു അതെന്ന്;
  10. തങ്ങളെഴുതിയ താളുകളെച്ചൊല്ലി അന്യർ വാചാലരാവട്ടെ; ഞാൻ വായിച്ച താളുകളുടെ പേരിൽ ഞാനഭിമാനം കൊള്ളുന്നു.
  11. ശത്രുക്കളെ തെരഞ്ഞെടുക്കുമ്പോൾ അല്പം വിവേചനം കാണിക്കണം; എന്തെന്നാൽ ഒടുക്കം നാം അവരെപ്പോലെയാകനുള്ളതാണ്‌.
  12. പ്രതികാരത്തെയോ മാപ്പുകൊടുക്കലിനെയോ കുറിച്ചു ഞാൻ പറയില്ല; മറക്കലാണ്‌ ഒരേയൊരു പ്രതികാരം, മാപ്പുകൊടുക്കലും.
  13. പാറ മേൽ ഒന്നും പണിതിട്ടില്ല; ഒക്കെപ്പണിതിരിക്കുന്നതു പൂഴിയിൽ. പൂഴി പാറയാണെന്നപോലെ വേണം പക്ഷേ, നാം പണിയാൻ.
  14. എന്റെ സങ്കല്പത്തിൽ സ്വർഗ്ഗം ഒരു ഗ്രന്ഥപ്പുരയാണ്‌.
  15. സ്വർഗ്ഗമെന്നൊന്നുണ്ടായിരിക്കട്ടെ, എനിക്കു പറഞ്ഞിട്ടുള്ളത് നരകമാണെങ്കിൽക്കൂടി.
  16. കവിത ഒട്ടുമനുഭവമാവാത്ത ചിലരുണ്ട്; അതു പഠിപ്പിക്കാൻ സമർപ്പിതരാണവർ, സാമാന്യേന.
  17. ഒരു വിജ്ഞാനകോശം സ്വന്തമാക്കുന്നയാൾ അതുകൊണ്ടുമാത്രം അതിലെ ഓരോ വരിയും, ഓരോ ഖണ്ഡികയും, ഓരോ പുറവും, ഓരോ ചിത്രവും സ്വന്തമാക്കുന്നില്ല; അതൊക്കെ പരിചയിക്കാനുള്ള സാദ്ധ്യത അയാൾക്കു സ്വന്തമാകുന്നുവെന്നേയുള്ളു.
  18. സ്വർഗ്ഗവും നരകവും തോതല്പം കൂടിയ പോലെയാണെനിക്കു തോന്നുന്നത്: മനുഷ്യന്റെ പ്രവൃത്തികൾ അത്രയും അർഹിക്കുന്നില്ല.
"https://ml.wikiquote.org/w/index.php?title=ഹോർഹെ_ലൂയി_ബോർഹെ&oldid=15573" എന്ന താളിൽനിന്ന് ശേഖരിച്ചത്