"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
No edit summary
വരി 246: വരി 246:


വിവ : ജി.ശങ്കരക്കുറുപ്പ്
വിവ : ജി.ശങ്കരക്കുറുപ്പ്

*
എന്റെ ദാഹമൊടുങ്ങിയിട്ടില്ലിതേവരെ,
എന്റെയലച്ചിലും തിരച്ചിലും തീർന്നിട്ടില്ലിതേവരെ,
എത്ര വാക്കുകൾ നെയ്തു ഞാൻ,
എത്ര ഭാരങ്ങൾ പേറി ഞാൻ.
എന്താണെന്റെ കുറവെ-
ന്നിനിയും ചോദിച്ചിരിക്കണോ ഞാൻ?
പാടാത്ത പാട്ടിന്റെ വേദന കൊ-
ണ്ടിനിയുമെന്റെ വീണക്കമ്പികൾ പൊട്ടണോ?
*
എത്ര മാലകൾ ഞാൻ കൊരുത്തു,
പുലരിയിലെത്തിയ വിരുന്നുകാർക്കായി.
ഒടുവിൽ സന്ധ്യ മയങ്ങുമ്പോ-
ളോടിയെത്തിയ വിരുന്നുകാരീ,
കരിയിലകൾ പെറുക്കി വേണോ,
നിനക്കൊരു മാലയൊരുക്കാൻ?

*
മുല്ലവള്ളിയ്ക്കാനന്ദമിന്നതെന്നില്ല,
കന്നിമൊട്ടുകൾ തന്നിൽപ്പൊടിയ്ക്കുമ്പോൾ;
ആകാശം സ്വന്തം കൈപ്പടയിൽ
തനിക്കായൊരു കത്തയച്ചപോൽ.


*
രാത്രി കഴിഞ്ഞു.
പുക പിടിച്ച വിളക്കണച്ചുവയ്ക്കൂ.
കിഴക്കൻമാനത്തു മറ്റൊരു വിളക്കു തെളിയുമ്പോൾ
അന്യോന്യം മുഖം കാണുമാറാകട്ടെ,
ഒരേ വഴിയ്ക്കു പോകുന്നവർ.

*
തപിക്കുന്ന ഹൃദയമേ,
നീയിച്ചെയ്യുന്നതെന്താണോ?
വീണപൂക്കളെത്തേടുന്നുവോ,
മാനത്തെത്താരകൾക്കിടയിൽ?

*
മാനത്തൊരോടക്കുഴൽവിളി:
അജ്ഞാതത്തിൽ നിന്നൊരു ദൂതവാക്യം;
മൃഗങ്ങളതു കേൾക്കുന്നില്ല,
മനുഷ്യർക്കോ, രാഗമേതെന്ന സംശയം.

*

ആളിക്കത്തുമ്പോളഗ്നിയെന്നോടു കല്പ്പിച്ചു.
ചാരത്തുചെല്ലരുതു ഞാനെന്ന്.
ഇന്നതു കെട്ടണയുമ്പോൾ
ഞാൻ ഭയക്കുന്നതതിന്റെ ചാരത്തെ.

*
സ്വന്തം വാതിൽ കൊട്ടിയട-
ച്ചിരുട്ടത്തു കിടക്കുന്നു നിങ്ങൾ;
കണ്ണുകളൊന്നു തുറക്കൂ,
നിത്യവെളിച്ചം നിറയുന്ന ലോകത്തേ-
ക്കൊന്നു നോക്കൂ.

*
വിതയ്ക്കാനുത്സാഹിച്ചു
ഞാൻ,
കൊയ്യാനമാന്തിച്ചതും
ഞാൻ.

*
സ്വയമൊളിപ്പിക്കാൻ മിനക്കെട്ടു നിങ്ങൾ;
മനസ്സനുസരിച്ചില്ല നിങ്ങളെ.
അതു ചാടി പുറത്തുപോകുന്നു
നിങ്ങളൊന്നു കണ്ണു തുറക്കുമ്പോൾ.

*

ചൈത്രവീണയിൽ
വസന്തബഹാർ;
അതിന്റെയോളങ്ങൾ
തെന്നലിൽ.


*
ജീവിതത്തിന്റെ പ്രഹേളിക
മരണത്തിന്റെ കടങ്കഥയാവുന്നു;
പകലിന്റെ കലപില
നക്ഷത്രവെളിച്ചവും.

*
മുങ്ങിത്താഴാൻ
എടുത്തുചാടിയാൽ മതി,
കരപറ്റാൻ
നീന്തൽ തന്നെയറിയണം.

*
ഇരുകരകളന്യോന്യം ദാഹിക്കുമ്പോൾ
ആഴം കാണാത്ത വേദനയാ-
ണിടയിലൊരു കടൽ.

*
വസന്തം വന്നു കതകിൽ മുട്ടുമ്പോൾ
എന്റെ വീട്ടിലാരുമില്ല.
എന്റെ ഹൃദയമാരെയോ വിളിയ്ക്കുന്നു,
ആരെയെന്നെനിയ്ക്കറിയുന്നുമില്ല.

*
എത്രവേഗം പെയ്തൊഴിഞ്ഞു
കാർമേഘത്തിന്റെ വൻപ്രതാപം;
ഒളിഞ്ഞുനോക്കുകയാണതിപ്പോൾ
നാണിച്ചും പേടിച്ചുമൊരു കോണിൽ.

*
വസന്തത്തിന്റെ വിരുന്നിൽ
ക്ഷണിക്കാതെ കൊടുങ്കാറ്റെത്തുമ്പോൾ
തളിരിലകൾക്കു ചാഞ്ചാട്ടം,
പുതുമൊട്ടുകൾക്കു മന്ദഹാസം.
പഴുക്കിലകൾക്കാണുൾക്കിടിലം-
കാറ്റവയെ മോചിപ്പിക്കുമെന്നിരിക്കെ
എന്തിനതിനെ പേടിയ്ക്കാൻ?

*
എത്ര നാടുകളലഞ്ഞു ഞാൻ,
എത്ര കുന്നുകൾ കയറി ഞാൻ,
എത്ര കടലുകൾ തുഴഞ്ഞു ഞാൻ.
എന്നിട്ടുമെന്തേ വീട്ടിൽ നിന്നു ചുവടുകളകലെ
ഒരു നെല്ലോലയിലിറ്റുന്ന മഞ്ഞുതുള്ളിയെ
അടുത്തുചെന്നു നോക്കിനിന്നില്ല ഞാൻ?

*
ഹൃദയാകാശത്തിന്റെ ചക്രവാളത്തിൽ
ലോകം മടുത്ത സ്വപ്നപ്പക്ഷി
അതാ, പറന്നുപോകുന്നു.

*
ആകാശത്തുയർന്നുപറക്കുന്നു
എന്റെ കൈവിട്ട ചിന്തകൾ.
പിന്നെയവ കൂടണയുന്നു
എന്റെ പാട്ടിന്റെ ചില്ലകളിൽ.

*
അത്രയകലെയാണേതു മഴവില്ലിന്റെ വശ്യതയും.
എനിക്കു ഹിതം തൊട്ടരികിലെ മണ്ണിന്റെ ദാനങ്ങൾ:
ഒരു പൂമ്പാറ്റയുടെ ചിറകിൽ തേച്ച ചായങ്ങൾ.

*
കിട്ടിയതൊക്കെ വാരിക്കൂട്ടി
ജീവിതത്തിന്റെ കളി തുടരുന്നു.
കാലത്തിന്റെ തമാശക്കളിയിൽ
ഒക്കെയുമുടഞ്ഞും പോകുന്നു.

*
ഇറങ്ങിപ്പോയവനെ
മടക്കിവിളിയ്ക്കേണ്ട;
ഓർമ്മ വളരട്ടെ
കണ്ണീരിന്റെ നനവിൽ.

*
രാത്രിമഴയുടെ വിളയാട്ടം
തമാലമരച്ചില്ലകളിൽ;
‘ഉണരൂ, ഉണരൂ,’
കിളിക്കൂടുകളെ
തിടുക്കപ്പെടുത്തുകയാണവൻ.

*
നിഴലടഞ്ഞ ബകുലവനത്തിൽ
പ്രശാന്തമോഹനമൊരു ഗാനം,
എന്റെ കാൽച്ചുവടിന്റെ താളത്തിൽ.

*
സിതാറിന്റെ തന്ത്രികളിൽ
ധനാശിയുടെ വിധാനങ്ങൾ;
ഒരുവൾ സന്ധ്യ വാരിച്ചുറ്റി
നടന്നടുത്തുവരുമ്പോലെ.

വഴിയോരപ്പൂക്കളാണെന്റെ കുറിപ്പുകൾ;
വഴിനടക്കുന്നവർ ചിലരവയെ കാണും,
പിന്നെ മറന്നും പോകും.
*


നിശാശലഭത്തിനു കാലക്കണക്കു
കൊല്ലം കൊല്ലമായല്ല,
നിമിഷം നിമിഷമായിട്ടത്രേ.
അതിനാലതിനുണ്ടതിനു മതിയായ കാലവും.
*


നാം പറഞ്ഞുകൂട്ടിയ പകലുകളുടെ
പൊട്ടും പൊടിയും കൊത്തിയെടുത്തു
നിദ്രയുടെയിരുണ്ടയിടനാഴികളിൽ
കിളികൾ കൂട്ടിയ കൂടുകൾ,
കിനാവുകൾ.
*


വസന്തത്തിലെ തെമ്മാടിക്കാറ്റു തല്ലിക്കൊഴിക്കുന്നു
ഇനിയും വിടരാത്ത മൊട്ടുകൾ;
ഒരു നിമിഷത്തിന്റെ രസത്തിൽ
അവനോർമ്മയിലില്ല ഭാവിക്കനികൾ.
*


മരം കുനിഞ്ഞുനോക്കുന്നു
തന്റെയരുമത്തണലിനെ;
സ്വന്തമെങ്കിലുമതിനാവി-
ല്ലതിനെക്കൈയിലൊതുക്കാൻ.
*


ഉറങ്ങുന്ന മണ്ണിൽ നിന്നൊരു
പുളകോദ്ഗമം;
ഇലകൾക്കിടയിലൊരു
തെന്നലിന്റെ മർമ്മരം.
*


ഇരുണ്ടും മറുകര കാണാതെയുമൊരാഴക്കടൽ,
രാത്രി;
അതിനുമേലൊഴുകുന്ന ചിത്രക്കുമിള,
പകൽ.
*


ആരതിക്കാരാധകരിരച്ചെത്തുമ്പോൾ
അമ്പലമുറ്റത്തു കളിക്കുന്ന കുട്ടികൾക്കിടയിലേക്കു
ദേവന്റെ മനസ്സിറങ്ങിപ്പോകുന്നു.
*


നിന്റെ അരളിപ്പൂക്കൾക്കു നിറം വെള്ള,
എന്റേതിനു ചെമലയും;
വസന്തകാലപ്രണയികളുടെ നിശ്ശബ്ദനേത്രങ്ങൾ-
ഒരുമിച്ചു നടക്കുന്നവ,
അന്യോന്യമറിഞ്ഞും.
*


പരിധിയറ്റ തമസ്സേ,
താരാവലികൾ കൊളുത്തിവയ്ക്കൂ;
ഈ വിളക്കിന്റെ കാതരനാളത്തി-
നതിന്റെ ഭീതികളില്ലാതവട്ടെ!
*


നക്ഷത്രങ്ങൾ കൊളുത്തിവച്ചവൻ
നോക്കിനില്ക്കുന്നു,
മണ്ണിലൊന്നൊന്നായിത്തെളിയുന്ന
വിളക്കുകളെ.
*


കാട്ടുപച്ച നോക്കിനില്ക്കുന്നു
വാനനീലിമയെ;
അവയ്ക്കിടയിൽ നെടുവീർപ്പിടുന്നു
തെന്നലിന്റെ വിധുരത.
*


പൊടിമണ്ണിൽ വീണുകിടക്കുന്നു
കൊഴിഞ്ഞുപോയ തൂവലുകൾ;
അവ മറന്നുപോയിരിക്കുന്നു
മാനത്തു പറന്ന നാളുകൾ.
*


പൂഴിമണ്ണരിച്ചുപെറുക്കുകയാണു
മിന്നാമിന്നി;
അവൻ കാണുന്നതേയില്ല
നക്ഷത്രങ്ങളെ.
*


ദൈവം നമ്മുടെ പടിക്കൽ
ഭിക്ഷ യാചിച്ചെത്തുമ്പോൾ
നാമെത്ര സമ്പന്നരാണെന്നറിയും നാം.
*


എന്റെ നെഞ്ചിൽ ചിറകടിക്കുന്ന
പറവപ്പറ്റമാണെന്റെ പാട്ടുകൾ;
അവയുഴന്നുപറന്നുനടക്കുന്നതു
നിന്റെ ശബ്ദത്തിലൊരു കൂടു കൂട്ടാൻ.
*


അതാ പോകുന്നു!
ഒഴുകിയകലുന്നു!
അലസവേളകളിൽ
കടലാസ്സുവഞ്ചികളിൽ
ഞാൻ കേറ്റിവച്ച ഭാരങ്ങൾ.
*


മണ്ണിന്റെ യാഗാഗ്നിയിൽ നി-
ന്നുയരുന്ന നാളങ്ങൾ,
വൃക്ഷങ്ങൾ;
ചിതറുന്ന സ്ഫുലിംഗങ്ങൾ,
പുഷ്പങ്ങൾ.
*


പകൽവെളിച്ചം മായുമ്പോൾ
മാനത്തിന്നൂഴമാവുന്നു,
നക്ഷത്രരുദ്രാക്ഷമെണ്ണി
സൂര്യനെ ധ്യാനിക്കാൻ.
*


നമ്മുടെ ചിന്തകളെന്തേ,
ഭാവിക്കനികളിൽ പിടിച്ചുതൂങ്ങാൻ?
ചില്ലകളിൽ പൂക്കൾ പോരേ,
ഹൃദയങ്ങൾക്കാഹ്ളാദിക്കാൻ?
*


വാക്കുകൾ പൂക്കൾ,
ചുറ്റിനുമിലകൾ
മൗനത്തിന്നടരുകൾ.
*


പകലിന്റെ പാപങ്ങളെപ്പൊറുത്തു
സന്ധ്യയെങ്കിൽ
ശാന്തിയാവഴി വന്നുവെന്നുമാകും.
*


ഒടുവിൽ ചെന്നെത്തുമിടമല്ല
എന്റെ തീർത്ഥയാത്രയ്ക്കുന്നം;
വഴിവക്കിലെ കോവിലുകളിലാ-
ണെന്റെ ചിന്തകൾക്കു നോട്ടം.
*


എത്ര ചുറ്റി നൃത്തം വച്ചിട്ടും
വൃത്തത്തിനു കാണാനാവുന്നില്ല
സ്വന്തം നിശ്ചലമദ്ധ്യം.
*


രാത്രിയിലെ നക്ഷത്രങ്ങൾക്ക്
എന്റെ സന്ധ്യാദീപത്തിന്റെ
നമസ്കാരങ്ങൾ.
*


നിന്റെ ജനാലയ്ക്കൽക്കണ്ടു ഞാൻ
നിന്റെ വിളക്കിന്റെ നിശ്ചലനാളം;
ദീർഘരാവിന്റെ വീണയിൽ
അതു മീട്ടുന്നതേതു രാഗം?


==പുറത്തേക്കുള്ള കണ്ണികൾ==
==പുറത്തേക്കുള്ള കണ്ണികൾ==

09:41, 27 ജൂലൈ 2011-നു നിലവിലുണ്ടായിരുന്ന രൂപം

രബീന്ദ്രനാഥ് ടാഗോർ കൊൽക്കത്തയിൽ, 1915

രബീന്ദ്രനാഥ ടഗോർ(রবীন্দ্রনাথ ঠাকুর) 'ഗുരുദേവ്‌' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.

കവി മൊഴികൾ

  • സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"
  • "വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക
  • പക്ഷികൾക്ക് ചിറകു കിട്ടിയാൽ അതൊരിക്കലും ആകാശത്ത് പറക്കുകയില്ല
  • നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്


ടാഗോർ - ഒറ്റ തിരിഞ്ഞ പറവകൾ

1

ഒറ്റ തിരിഞ്ഞ വേനൽപ്പറവകളെന്റെ ജനാലയ്ക്കലെത്തുന്നു, പാടുന്നു, പറന്നുപോകുന്നു. ശരല്ക്കാലത്തെ പഴുക്കിലകൾ, അവയ്ക്കു പാട്ടുകളില്ല, അവ പാറിവീഴുന്നു, ഒരു നെടുവീർപ്പോടെ വീണുകിടക്കുന്നു.

6

മറഞ്ഞുപോയ സൂര്യനെയോർത്താണു നിങ്ങൾ കണ്ണീരു പൊഴിക്കുന്നതെങ്കിൽ നക്ഷത്രങ്ങളെ നിങ്ങൾ കാണുന്നുമില്ല.

10

ദുഃഖമെന്റെ നെഞ്ചിൽ തേങ്ങിയടങ്ങുന്നു, മൗനം പൂണ്ട വൃക്ഷങ്ങളിൽ സായാഹ്നമെന്നപോലെ.

16

ജനാല തുറന്നിട്ടു ഞാനിരിക്കുന്നു, ലോകമൊരു വഴിപോക്കനെപ്പോലൊരു നൊടി നില്ക്കുന്നു, എന്നെ നോക്കി തലയാട്ടുന്നു, പിന്നെ കടന്നുപോകുന്നു.


27

ഒരു നഗ്നബാലനെപ്പോലെ ഇലച്ചാർത്തിൽ കളിയാടുന്ന വെളിച്ചത്തിനറിയില്ല മനുഷ്യനു നുണ പറയാനറിയാമെന്ന്.

28

സൗന്ദര്യമേ, സ്നേഹത്തിൽ സ്വയം കണ്ടെത്തൂ, കണ്ണാടിയുടെ മുഖസ്തുതിയിലല്ല.

47

നക്ഷത്രങ്ങൾക്കു ലജ്ജയില്ല, മിന്നാമിന്നികളെപ്പോലെ കാണപ്പെടാൻ.

76

കാടും കടലും കയറിയിറങ്ങുകയാണു കവിക്കാറ്റ്, തന്റെ ശബ്ദം തേടി നടക്കുകയാണയാൾ.

77

ദൈവത്തിനിനിയും മനുഷ്യനെ മടുത്തിട്ടില്ലെന്ന സന്ദേശവുമായിട്ടത്രേ, ഓരോ ശിശുവും ഭൂമിയിലെത്തുന്നു.

82

ജീവിതം സുന്ദരമാകട്ടെ, വേനല്ക്കലെ പൂക്കളെപ്പോലെ; മരണവും സുന്ദരമാകട്ടെ, ശരല്ക്കാലത്തെ പഴുക്കിലകളെപ്പോലെ.

85

പ്രകൃതിയുടെ കാമുകനത്രേ കലാകാരൻ; അതിനാലവളുടെ അടിമയും യജമാനനുമാണയാൾ.

100

മാനത്തിന്റെയൊരൊഴിഞ്ഞകോണിലൊതുങ്ങിനിന്നതേയുള്ളു മേഘം; പ്രഭാതം വന്നു പൊൻകിരീടമണിയിച്ചതതിനെ.

102

പോകുന്ന വഴിയൊക്കെ പൂക്കൾ വിരിയും, പൂവിറുക്കാൻ താറിനിൽക്കുന്നില്ല നിങ്ങളെങ്കിൽ.

118

നാവടങ്ങാത്ത ഭാര്യയാണു സ്വപ്നം, നിശ്ശബ്ദമതു സഹിക്കുന്ന ഭർത്താവാണുറക്കം.

126

ചുറ്റികയടികളല്ല, പുഴയുടെ നൃത്തച്ചുവടുകളത്രേ, വെള്ളാരംകല്ലുകളെ മിനുക്കിയെടുക്കുന്നു.

130

സകലപിശകുകൾക്കും നേരേ വാതിലടയ്ക്കുകയാണു നിങ്ങളെങ്കിൽ സത്യവും പുറത്തായിപ്പോകും.

146

ആകാശത്തെനിക്കുണ്ടു നക്ഷത്രങ്ങൾ, വീട്ടിലെ വിളക്കു ഞാൻ കൊളുത്തിയിട്ടുമില്ല.

147

മരിച്ച വാക്കുകളുടെ പൊടി പറ്റിയിരിക്കുന്നു നിങ്ങളുടെ മേൽ, മൗനം കൊണ്ടാത്മാവൊന്നു കഴുകൂ.

148

ജീവിതത്തിൽ വിടവുകളുണ്ടവിടവിടെ, മരണത്തിന്റെ വിഷാദഗീതമരിച്ചിറങ്ങുന്നതതിലൂടെ.

155

മൗനം നിങ്ങളുടെ ശബ്ദത്തെപ്പേറട്ടെ, ഉറങ്ങുന്ന കിളികളെ കൂടെന്നപോലെ.

161

ചിലന്തിവലയുടെ നാട്യം മഞ്ഞുതുള്ളികളെ പിടിയ്ക്കുകയാണെന്ന്; അതു പിടിയ്ക്കുന്നതു പൂച്ചികളെ.

183

എനിക്കു സാന്ധ്യാകാശമൊരു ജാലകം പോലെ, കൊളുത്തിവച്ചൊരു വിളക്കും, പിന്നിലൊരു കാത്തിരിപ്പും.

189

അരുമനായയ്ക്കു പ്രപഞ്ചത്തെ സംശയം, തന്റെ സ്ഥാനമപഹരിക്കാൻ കോപ്പുകൂട്ടുകയാണതെന്ന്.

191

പായും മുമ്പമ്പു വില്ലിനോടു മന്ത്രിക്കുന്നു, എന്റേതായി നിന്റെ സ്വാതന്ത്ര്യം.


216

തങ്ങളുടെ തങ്ങളുടെ പേരുകളെന്നോടു ചോദി- ച്ചെന്നെത്തോണ്ടുകയാണെന്റെ വിഷാദചിന്തകൾ.

222

ഓട്ടയല്ല മരണമെന്നതിനാൽ ലോകം ചോരുന്നുമില്ല.

236

പുകയാകാശത്തോടു വീമ്പടിക്കുന്നു, ചാരം മണ്ണിനോടും, തീയ്ക്കുടപ്പിറന്നോരാണു തങ്ങളെന്ന്.

237

മഴത്തുള്ളി മുല്ലപ്പൂവിനോടു മന്ത്രിച്ചു, എന്നുമെന്നും നിന്റെ നെഞ്ചിലിരിക്കട്ടെ ഞാൻ. മുല്ലപ്പൂവൊന്നു നിശ്വസിച്ചു, പിന്നെ മണ്ണിൽ കൊഴിഞ്ഞുവീണു.

242

ഈ ജീവിതമൊരു കടൽപ്രയാണം, ഒരിടുക്കുകപ്പലിലന്യോന്യം കണ്ടുമുട്ടുന്നു നാം; മരണത്തിൽ നാം കരയടുക്കുന്നു, അവനവന്റെ ലോകത്തേക്കിറങ്ങിപ്പോകുന്നു.

226

നീയല്ലാതൊന്നുമില്ലാത്തവരെ നോക്കിച്ചിരിക്കുകയാണവർ, നീയല്ലാതെല്ലാമുള്ളവർ, ദൈവമേ.

228

തൊഴിച്ചാൽ പൊടി പൊന്തുമെന്നേയുള്ളു, തൈ പൊന്തില്ല മണ്ണിൽ.


248

മനുഷ്യൻ മൃഗമാവുമ്പോൾ മൃഗത്തിലും വഷളനാണവൻ.

257

നിന്റെ തീരത്തൊരന്യനായി ഞാൻ വന്നു, നിന്റെ വീട്ടിലൊരു വിരുന്നുകാരനായി ഞാൻ കഴിഞ്ഞു, വാതിലടച്ചു ഞാൻ പോകുന്നു, നിന്റെ തോഴനായെന്റെ മണ്ണേ.

260

പാതയോരത്തെ പുല്ക്കൊടീ, നക്ഷത്രത്തെ സ്നേഹിക്കൂ; എങ്കിൽ പൂക്കളായി വിരിയും നിന്റെ സ്വപ്നങ്ങൾ.

262

ഈ മരത്തിന്റെ വിറപൂണ്ട ഇലകൾ എന്റെ ഹൃദയത്തെ സ്പർശിക്കുന്നു ഒരു കുഞ്ഞിന്റെ കൈവിരലുകൾ പോലെ.

263

പൊടിമണ്ണിൽ വീണുകിടക്കുകയാണൊരു കുഞ്ഞിപ്പൂവ്, ഒരു പൂമ്പാറ്റയെ അനുകരിക്കാൻ പോയതാണത്.

264

വഴികളുടെ ലോകത്തായിരുന്നു ഞാൻ, രാത്രിയായി. പടി തുറക്കൂ, വീട്ടിന്റെ ലോകമേ!

267

ജനനം പോലെ ജീവിതത്തിനുള്ളതത്രേ മരണവും. പാദമുയർത്തിയാൽപ്പോരാ, താഴെ വയ്ക്കുകയും വേണം നടക്കുവാൻ.


325

എന്റെ ജീവിതം നേരായി ജീവിക്കട്ടെ ഞാൻ, പ്രഭോ, എന്റെ മരണവുമത്ര തന്നെ നേരാവാൻ.

ഗീതാഞ്ജലി

കരിനിലമുഴുമാ കർഷകനോടും

വർഷം മുഴുവൻ വഴി നന്നാക്കാൻ

പെരിയ കരിങ്കൽ പാറ നുറുക്കി

ഒരുക്കും പണിയാളരൊടും

എരിവെയിലത്തും പെരു മഴയത്തും

ചേർന്നമരുന്നു ദൈവം

വിവ : ജി.ശങ്കരക്കുറുപ്പ്

എന്റെ ദാഹമൊടുങ്ങിയിട്ടില്ലിതേവരെ, എന്റെയലച്ചിലും തിരച്ചിലും തീർന്നിട്ടില്ലിതേവരെ, എത്ര വാക്കുകൾ നെയ്തു ഞാൻ, എത്ര ഭാരങ്ങൾ പേറി ഞാൻ. എന്താണെന്റെ കുറവെ- ന്നിനിയും ചോദിച്ചിരിക്കണോ ഞാൻ? പാടാത്ത പാട്ടിന്റെ വേദന കൊ- ണ്ടിനിയുമെന്റെ വീണക്കമ്പികൾ പൊട്ടണോ?

എത്ര മാലകൾ ഞാൻ കൊരുത്തു, പുലരിയിലെത്തിയ വിരുന്നുകാർക്കായി. ഒടുവിൽ സന്ധ്യ മയങ്ങുമ്പോ- ളോടിയെത്തിയ വിരുന്നുകാരീ, കരിയിലകൾ പെറുക്കി വേണോ, നിനക്കൊരു മാലയൊരുക്കാൻ?

മുല്ലവള്ളിയ്ക്കാനന്ദമിന്നതെന്നില്ല, കന്നിമൊട്ടുകൾ തന്നിൽപ്പൊടിയ്ക്കുമ്പോൾ; ആകാശം സ്വന്തം കൈപ്പടയിൽ തനിക്കായൊരു കത്തയച്ചപോൽ.


രാത്രി കഴിഞ്ഞു. പുക പിടിച്ച വിളക്കണച്ചുവയ്ക്കൂ. കിഴക്കൻമാനത്തു മറ്റൊരു വിളക്കു തെളിയുമ്പോൾ അന്യോന്യം മുഖം കാണുമാറാകട്ടെ, ഒരേ വഴിയ്ക്കു പോകുന്നവർ.

തപിക്കുന്ന ഹൃദയമേ, നീയിച്ചെയ്യുന്നതെന്താണോ? വീണപൂക്കളെത്തേടുന്നുവോ, മാനത്തെത്താരകൾക്കിടയിൽ?

മാനത്തൊരോടക്കുഴൽവിളി: അജ്ഞാതത്തിൽ നിന്നൊരു ദൂതവാക്യം; മൃഗങ്ങളതു കേൾക്കുന്നില്ല, മനുഷ്യർക്കോ, രാഗമേതെന്ന സംശയം.

ആളിക്കത്തുമ്പോളഗ്നിയെന്നോടു കല്പ്പിച്ചു. ചാരത്തുചെല്ലരുതു ഞാനെന്ന്. ഇന്നതു കെട്ടണയുമ്പോൾ ഞാൻ ഭയക്കുന്നതതിന്റെ ചാരത്തെ.

സ്വന്തം വാതിൽ കൊട്ടിയട- ച്ചിരുട്ടത്തു കിടക്കുന്നു നിങ്ങൾ; കണ്ണുകളൊന്നു തുറക്കൂ, നിത്യവെളിച്ചം നിറയുന്ന ലോകത്തേ- ക്കൊന്നു നോക്കൂ.

വിതയ്ക്കാനുത്സാഹിച്ചു ഞാൻ, കൊയ്യാനമാന്തിച്ചതും ഞാൻ.

സ്വയമൊളിപ്പിക്കാൻ മിനക്കെട്ടു നിങ്ങൾ; മനസ്സനുസരിച്ചില്ല നിങ്ങളെ. അതു ചാടി പുറത്തുപോകുന്നു നിങ്ങളൊന്നു കണ്ണു തുറക്കുമ്പോൾ.

ചൈത്രവീണയിൽ വസന്തബഹാർ; അതിന്റെയോളങ്ങൾ തെന്നലിൽ.


ജീവിതത്തിന്റെ പ്രഹേളിക മരണത്തിന്റെ കടങ്കഥയാവുന്നു; പകലിന്റെ കലപില നക്ഷത്രവെളിച്ചവും.

മുങ്ങിത്താഴാൻ എടുത്തുചാടിയാൽ മതി, കരപറ്റാൻ നീന്തൽ തന്നെയറിയണം.

ഇരുകരകളന്യോന്യം ദാഹിക്കുമ്പോൾ ആഴം കാണാത്ത വേദനയാ- ണിടയിലൊരു കടൽ.

വസന്തം വന്നു കതകിൽ മുട്ടുമ്പോൾ എന്റെ വീട്ടിലാരുമില്ല. എന്റെ ഹൃദയമാരെയോ വിളിയ്ക്കുന്നു, ആരെയെന്നെനിയ്ക്കറിയുന്നുമില്ല.

എത്രവേഗം പെയ്തൊഴിഞ്ഞു കാർമേഘത്തിന്റെ വൻപ്രതാപം; ഒളിഞ്ഞുനോക്കുകയാണതിപ്പോൾ നാണിച്ചും പേടിച്ചുമൊരു കോണിൽ.

വസന്തത്തിന്റെ വിരുന്നിൽ ക്ഷണിക്കാതെ കൊടുങ്കാറ്റെത്തുമ്പോൾ തളിരിലകൾക്കു ചാഞ്ചാട്ടം, പുതുമൊട്ടുകൾക്കു മന്ദഹാസം. പഴുക്കിലകൾക്കാണുൾക്കിടിലം- കാറ്റവയെ മോചിപ്പിക്കുമെന്നിരിക്കെ എന്തിനതിനെ പേടിയ്ക്കാൻ?

എത്ര നാടുകളലഞ്ഞു ഞാൻ, എത്ര കുന്നുകൾ കയറി ഞാൻ, എത്ര കടലുകൾ തുഴഞ്ഞു ഞാൻ. എന്നിട്ടുമെന്തേ വീട്ടിൽ നിന്നു ചുവടുകളകലെ ഒരു നെല്ലോലയിലിറ്റുന്ന മഞ്ഞുതുള്ളിയെ അടുത്തുചെന്നു നോക്കിനിന്നില്ല ഞാൻ?

ഹൃദയാകാശത്തിന്റെ ചക്രവാളത്തിൽ ലോകം മടുത്ത സ്വപ്നപ്പക്ഷി അതാ, പറന്നുപോകുന്നു.

ആകാശത്തുയർന്നുപറക്കുന്നു എന്റെ കൈവിട്ട ചിന്തകൾ. പിന്നെയവ കൂടണയുന്നു എന്റെ പാട്ടിന്റെ ചില്ലകളിൽ.

അത്രയകലെയാണേതു മഴവില്ലിന്റെ വശ്യതയും. എനിക്കു ഹിതം തൊട്ടരികിലെ മണ്ണിന്റെ ദാനങ്ങൾ: ഒരു പൂമ്പാറ്റയുടെ ചിറകിൽ തേച്ച ചായങ്ങൾ.

കിട്ടിയതൊക്കെ വാരിക്കൂട്ടി ജീവിതത്തിന്റെ കളി തുടരുന്നു. കാലത്തിന്റെ തമാശക്കളിയിൽ ഒക്കെയുമുടഞ്ഞും പോകുന്നു.

ഇറങ്ങിപ്പോയവനെ മടക്കിവിളിയ്ക്കേണ്ട; ഓർമ്മ വളരട്ടെ കണ്ണീരിന്റെ നനവിൽ.

രാത്രിമഴയുടെ വിളയാട്ടം തമാലമരച്ചില്ലകളിൽ; ‘ഉണരൂ, ഉണരൂ,’ കിളിക്കൂടുകളെ തിടുക്കപ്പെടുത്തുകയാണവൻ.

നിഴലടഞ്ഞ ബകുലവനത്തിൽ പ്രശാന്തമോഹനമൊരു ഗാനം, എന്റെ കാൽച്ചുവടിന്റെ താളത്തിൽ.

സിതാറിന്റെ തന്ത്രികളിൽ ധനാശിയുടെ വിധാനങ്ങൾ; ഒരുവൾ സന്ധ്യ വാരിച്ചുറ്റി നടന്നടുത്തുവരുമ്പോലെ.

വഴിയോരപ്പൂക്കളാണെന്റെ കുറിപ്പുകൾ;

വഴിനടക്കുന്നവർ ചിലരവയെ കാണും, പിന്നെ മറന്നും പോകും.


നിശാശലഭത്തിനു കാലക്കണക്കു കൊല്ലം കൊല്ലമായല്ല, നിമിഷം നിമിഷമായിട്ടത്രേ. അതിനാലതിനുണ്ടതിനു മതിയായ കാലവും.


നാം പറഞ്ഞുകൂട്ടിയ പകലുകളുടെ പൊട്ടും പൊടിയും കൊത്തിയെടുത്തു നിദ്രയുടെയിരുണ്ടയിടനാഴികളിൽ കിളികൾ കൂട്ടിയ കൂടുകൾ, കിനാവുകൾ.


വസന്തത്തിലെ തെമ്മാടിക്കാറ്റു തല്ലിക്കൊഴിക്കുന്നു ഇനിയും വിടരാത്ത മൊട്ടുകൾ; ഒരു നിമിഷത്തിന്റെ രസത്തിൽ അവനോർമ്മയിലില്ല ഭാവിക്കനികൾ.


മരം കുനിഞ്ഞുനോക്കുന്നു തന്റെയരുമത്തണലിനെ; സ്വന്തമെങ്കിലുമതിനാവി- ല്ലതിനെക്കൈയിലൊതുക്കാൻ.


ഉറങ്ങുന്ന മണ്ണിൽ നിന്നൊരു പുളകോദ്ഗമം; ഇലകൾക്കിടയിലൊരു തെന്നലിന്റെ മർമ്മരം.


ഇരുണ്ടും മറുകര കാണാതെയുമൊരാഴക്കടൽ, രാത്രി; അതിനുമേലൊഴുകുന്ന ചിത്രക്കുമിള, പകൽ.


ആരതിക്കാരാധകരിരച്ചെത്തുമ്പോൾ അമ്പലമുറ്റത്തു കളിക്കുന്ന കുട്ടികൾക്കിടയിലേക്കു ദേവന്റെ മനസ്സിറങ്ങിപ്പോകുന്നു.


നിന്റെ അരളിപ്പൂക്കൾക്കു നിറം വെള്ള, എന്റേതിനു ചെമലയും; വസന്തകാലപ്രണയികളുടെ നിശ്ശബ്ദനേത്രങ്ങൾ- ഒരുമിച്ചു നടക്കുന്നവ, അന്യോന്യമറിഞ്ഞും.


പരിധിയറ്റ തമസ്സേ, താരാവലികൾ കൊളുത്തിവയ്ക്കൂ; ഈ വിളക്കിന്റെ കാതരനാളത്തി- നതിന്റെ ഭീതികളില്ലാതവട്ടെ!


നക്ഷത്രങ്ങൾ കൊളുത്തിവച്ചവൻ നോക്കിനില്ക്കുന്നു, മണ്ണിലൊന്നൊന്നായിത്തെളിയുന്ന വിളക്കുകളെ.


കാട്ടുപച്ച നോക്കിനില്ക്കുന്നു വാനനീലിമയെ; അവയ്ക്കിടയിൽ നെടുവീർപ്പിടുന്നു തെന്നലിന്റെ വിധുരത.


പൊടിമണ്ണിൽ വീണുകിടക്കുന്നു കൊഴിഞ്ഞുപോയ തൂവലുകൾ; അവ മറന്നുപോയിരിക്കുന്നു മാനത്തു പറന്ന നാളുകൾ.


പൂഴിമണ്ണരിച്ചുപെറുക്കുകയാണു മിന്നാമിന്നി; അവൻ കാണുന്നതേയില്ല നക്ഷത്രങ്ങളെ.


ദൈവം നമ്മുടെ പടിക്കൽ ഭിക്ഷ യാചിച്ചെത്തുമ്പോൾ നാമെത്ര സമ്പന്നരാണെന്നറിയും നാം.


എന്റെ നെഞ്ചിൽ ചിറകടിക്കുന്ന പറവപ്പറ്റമാണെന്റെ പാട്ടുകൾ; അവയുഴന്നുപറന്നുനടക്കുന്നതു നിന്റെ ശബ്ദത്തിലൊരു കൂടു കൂട്ടാൻ.


അതാ പോകുന്നു! ഒഴുകിയകലുന്നു! അലസവേളകളിൽ കടലാസ്സുവഞ്ചികളിൽ ഞാൻ കേറ്റിവച്ച ഭാരങ്ങൾ.


മണ്ണിന്റെ യാഗാഗ്നിയിൽ നി- ന്നുയരുന്ന നാളങ്ങൾ, വൃക്ഷങ്ങൾ; ചിതറുന്ന സ്ഫുലിംഗങ്ങൾ, പുഷ്പങ്ങൾ.


പകൽവെളിച്ചം മായുമ്പോൾ മാനത്തിന്നൂഴമാവുന്നു, നക്ഷത്രരുദ്രാക്ഷമെണ്ണി സൂര്യനെ ധ്യാനിക്കാൻ.


നമ്മുടെ ചിന്തകളെന്തേ, ഭാവിക്കനികളിൽ പിടിച്ചുതൂങ്ങാൻ? ചില്ലകളിൽ പൂക്കൾ പോരേ, ഹൃദയങ്ങൾക്കാഹ്ളാദിക്കാൻ?


വാക്കുകൾ പൂക്കൾ, ചുറ്റിനുമിലകൾ മൗനത്തിന്നടരുകൾ.


പകലിന്റെ പാപങ്ങളെപ്പൊറുത്തു സന്ധ്യയെങ്കിൽ ശാന്തിയാവഴി വന്നുവെന്നുമാകും.


ഒടുവിൽ ചെന്നെത്തുമിടമല്ല എന്റെ തീർത്ഥയാത്രയ്ക്കുന്നം; വഴിവക്കിലെ കോവിലുകളിലാ- ണെന്റെ ചിന്തകൾക്കു നോട്ടം.


എത്ര ചുറ്റി നൃത്തം വച്ചിട്ടും വൃത്തത്തിനു കാണാനാവുന്നില്ല സ്വന്തം നിശ്ചലമദ്ധ്യം.


രാത്രിയിലെ നക്ഷത്രങ്ങൾക്ക് എന്റെ സന്ധ്യാദീപത്തിന്റെ നമസ്കാരങ്ങൾ.


നിന്റെ ജനാലയ്ക്കൽക്കണ്ടു ഞാൻ നിന്റെ വിളക്കിന്റെ നിശ്ചലനാളം; ദീർഘരാവിന്റെ വീണയിൽ അതു മീട്ടുന്നതേതു രാഗം?

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
:s
:s
വിക്കിഗ്രന്ഥശാലയിലെ താഴെക്കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=രബീന്ദ്രനാഥ്_ടാഗോർ&oldid=11662" എന്ന താളിൽനിന്ന് ശേഖരിച്ചത്