സ്നേഹം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
  1. ഒരു ഭീരുവിന് സ്നേഹിക്കാനാവില്ല. സ്നേഹിക്കുക എന്നത് ധീരന്റെ ലക്ഷണമാണ്.
  2. ഒരു പുരുഷൻ പ്രേമത്തിൽ അകപ്പെടുന്നത് കണ്ണുകൾ കാരണമാണ്. സ്ത്രീയാകട്ടെ കാതുകൾകാരണവും.
  3. എന്റെ സൗന്ദര്യം കണ്ടിട്ടാണോ എന്നെ സ്സ്നേഹിക്കുന്നത്? അതോ സ്നേഹിക്കപ്പെടുന്നതാണോ എന്റെ സൗന്ദര്യത്തിനു കാരണം.?
  4. ഒരു ചുംബനം ഒരു കോമയോ, ചോദ്യചിഹ്നമോ, ആശ്ചര്യചിഹ്ന്മോ ആകാം, ഒരോ സ്ത്രീയും അത് തിരിച്ചറിയാൻ പഠിച്ചിരിക്കേണ്ടതാണ്.
  5. സ്‌നേഹം ക്ഷമയും ദയയും ഉള്ളതാണ്‌. സ്‌നേഹം അസൂയപ്പെടുന്നില്ല; വീമ്പിളക്കുന്നില്ല; വലിയ ആളാണെന്നു ഭാവിക്കുന്നില്ല; മാന്യതയില്ലാതെ പെരുമാറുന്നില്ല; സ്വാർഥതയോടെ തൻകാര്യം നോക്കുന്നില്ല; പ്രകോപിതമാകുന്നില്ല; ദ്രോഹങ്ങളുടെ കണക്കു സൂക്ഷിക്കുന്നില്ല. അത്‌ അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു. അത്‌ എല്ലാം സഹിക്കുന്നു; എല്ലാം വിശ്വസിക്കുന്നു; എല്ലാം പ്രത്യാശിക്കുന്നു; എന്തു വന്നാലും പിടിച്ചുനിൽക്കുന്നു. സ്‌നേഹം ഒരിക്കലും നിലച്ചുപോകില്ല. (ബൈബിൾ, 1 കൊരിന്ത്യർ 13:4-8)
  6. സ്നേഹിക്കാൻ ഞാൻ പഠിച്ചു. എന്നാൽ നിർത്താൻ എനിക്കറിയില്ല.
  7. പ്രേമം സ്വർഗ്ഗമാണ്. നരകവും. തോമസ് ഡെക്കർ
  8. ഹൃദയമാകുന്ന മൽസ്യങ്ങളെ വീശിപ്പിടിക്കുന്ന വലയാണ് പ്രേമം (മുഹമ്മദ് അലി)
  9. പ്രേമം ഒരു വൈറസ് പോലെയാണ് . ആർക്കും ഏത് സമയവും പിടിപ്പെട്ടേക്കാം (മായാ ആഞ്ചാലോ)
  10. പ്രകൃതി നൽക്കുന്ന സൈക്കോതെറാപ്പിയാണ് പ്രേമം (എറിക്ക് ബേൺ)
  11. സിമന്റിനടിയിൽ നിന്നും പുല്ല് കിളിക്കാമെങ്കിൽ പ്രേമത്തിനു നിങ്ങളുടെ ജീവിതത്തിൽ ഏത് സമയത്തും നിങ്ങളെ കണ്ടെത്താം (Cher)

മറ്റു ഭാഷാചൊല്ലുകൾ [1][തിരുത്തുക]

  1. പഴക്കം ചെന്നാലും പ്രണയം തുരുമ്പിക്കുന്നില്ല ( റഷ്യൻ)
  2. പ്രണയം ഒരു രോഗമാണെങ്കിൽ ക്ഷമയാണ് ഔഷധം (ആഫ്രിക്കൻ)
  3. പ്രണയമുള്ളിടത്ത് അസൂയയുമുണ്ട് ( സ്കോട്ടിഷ്)
  4. പ്രണയം അന്തപുരങ്ങളിലും ചെറ്റകുടിലിലും തങ്ങും ഇംഗ്ലീഷ്


അവലംബം[തിരുത്തുക]

  1. The Prentice Hall Encyclopedia of World Proverbs
"https://ml.wikiquote.org/w/index.php?title=സ്നേഹം&oldid=21143" എന്ന താളിൽനിന്ന് ശേഖരിച്ചത്