ചെഗുവേര
ദൃശ്യരൂപം
അർജന്റീനയിൽ ജനിച്ച സോഷ്യലിസ്റ്റ് വിപ്ലവകാരിയും അന്തർദേശീയ ഗറില്ലകളുടെ നേതാവും ആയിരുന്നു ചെഗുവേര എന്നും ചെ എന്നു മാത്രമായും അറിയപ്പെടുന്ന ഏർണസ്റ്റോ ഗെവാറ ഡി ലാ സെർന
വചനങ്ങൾ
[തിരുത്തുക]- ലോകത്തെവിടെയായാലും നീ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവനാണെങ്കിൽ നീ എന്റെ സഖാവാണ്
- ഭീരുത്വത്തെക്കാൾ നല്ലത് മരണമാണ്.
- വിള നൽകുന്ന വയലുകൾ വിശപ്പാണ് നൽകുന്നതെങ്കിൽ കലപ്പയേന്തുന്ന കൈകൾ തോക്കെന്തേണ്ടിവരും
- ഞങ്ങളുടെ ത്യാഗം ഞങ്ങളുടെ പൂർണ്ണ അറിവോടെയാണ്. ഞങ്ങൾ കെട്ടിപ്പെടുക്കുന്ന സ്വാതന്ത്ര്യത്തിനുള്ള വിലയാണത്.
- ലോകമെങ്ങുമുള്ള അധ്വാനിക്കുന്ന ജനങ്ങളുടെ ദുരന്തം ഒന്നുതന്നെയാണ്. അതവരെ വരിഞ്ഞു മുറുക്കിയിരിക്കുന്നു.
- സ്വാതന്ത്രത്തിനു വേണ്ടി പോരാടുന്ന ജനങ്ങൾക്ക് മുന്നിലുള്ള ഒരേയൊരു മാർഗം സായുധ വിപ്ലവം മാത്രമാണെന്ന് ഞാൻ വിശ്വസിക്കുന്നു.
- കൊല്ലാം പ്ക്ഷെ തോൽപിക്കാനകില്ല.
- ഒരുവന് അപരനെ സ്നേഹിക്കുന്ന,
അപരന്റെ വാക്കുകള്സംഗീതം പോലെ മധുരമാകുന്ന ഒരു ജീവിത വ്യവസ്ഥയ്ക്കു വേണ്ടി പൊരുതുവാനാണ് താന് ആയുധം ഏന്തുന്നതെന്ന്,പകയും വിദ്വേഷവും കൊണ്ടല്ല, സ്നേഹം കോണ്ട് മാത്രമാണ് താന് ആയുധം ഏന്തുന്നതെന്ന്."
- മുട്ടുക്കുത്തി യാജിക്കുന്നതിനെക്കാൾ
നല്ലത് നിവർന്നു നിന്നുമരിക്കുന്നതാണു."
- ഈ അസ്തമയത്തില് എനിക്ക്
നിരാശയില്ല നാളെയുടെ ഉദയത്തിലാണ് എന്റെ പ്രതീക്ഷ"
- ഉയരാൻ മടിക്കുന്ന കൈയും പറയാൻ
മടിക്കുന്ന നാവും അടിമത്വത്തിന്റെതാണു