അബ്രഹാം ലിങ്കൺ
ദൃശ്യരൂപം
അബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു അബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം.
ലിങ്കണിന്റ മൊഴികൾ
[തിരുത്തുക]- ജനങ്ങൾക്ക് വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം
- കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം .എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം . എന്നാൽ എല്ലരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്.
- ഭരിക്കപ്പെടുന്നവരുടെ സമ്മതമില്ലാതെ അവരെ ഭരിക്കുക അസാധ്യമാണ്.
- ഒരാനയുടെ പിൻകാലുകളിൽ നിങ്ങൾക്ക് പിടുത്തം കിട്ടുകയും ആന എന്നിട്ടും ഓടാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിനെ ഓടാൻ അനുവദിക്കുന്നതായിരിക്കും ബുദ്ധി.
- ഇത് ചായയോ കാപ്പിയോ? ചായാണെങ്കിൽ കുറച്ച് കാപ്പി കിട്ടിയാൽ ഉപകാരം. അല്ല ഇത് കാപ്പിയാണെങ്കിൽ കുറച്ച് ചായ കൊണ്ടു വരൂ
- മതം സൂഷ്മവും വിശദവുമായി പഠിക്കാൻ മെനക്കെടുന്നില്ല, കാരണം അത്തരമൊരു ശ്രമം പൂർണ്ണമായ അവിശ്വാസത്തിൽ ചെന്നെത്തി നിൽക്കും.
k