ഉള്ളൂർ എസ്. പരമേശ്വരയ്യർ
ദൃശ്യരൂപം
(Ulloor S. Parameswara Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- നാമെന്തുചെയ്യുവതു, ദൈവവിധിയ്ക്കെവർക്കു
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ(കിരണാവലി) - പാഷാണൗഷധിപക്ഷിമൃഗാദികൾ പലപല വടിവുകളിൽ
പ്രകൃതി ലസിപ്പൂ നമുക്കു ചുറ്റും പരമോത്സവദാത്രി
പേർത്തും നമ്മിലുമവയിലുമൊപ്പം പ്രേക്ഷിപ്പർക്കെല്ലാം
പ്രേമാത്മാവായ് വിലസും നമ്മുടെ പിതാവിനെക്കാണാം(മണിമഞ്ജുഷ) - നല്ലോരെക്കണ്ടിടുന്നേരം-നമ്രമാകും ശിരസ്സു താൻ
ആഭിജാത്യദി സമ്പന്ന-ർക്കടയാളം ധരിത്രിയിൽ(ദീപാവലി) - വിത്തത്തെ വൃത്തത്തിനു മീതെയുണ്ടോ
വിജഞന്റെ നേത്രം വിലവച്ചിടുന്നു?
പൂജയ്ക്കു നാം കുത്തുവിളക്കുതന്നെ
കൊളുത്തണം വൈദ്യുതദീപമല്ല.(തരംഗിണി) - അന്നമേകുന്നവൻ മോദ-മപ്പോൾ മാത്രമണച്ചിടും
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൺ'(ദീപാവലി) - വിത്തമെന്തിനു മ്ർത്ത്യനു-വിദ്യകൈവശമാവുകിൽ?
വെണ്ണയുണ്ടെങ്കിൽ നറുനെയ്-വേറിട്ടു കരുതേണമോ?
ആജീവനാന്തമാനന്ദ-മരുളും വിദ്യനൽകുവോൻ (ദീപാവലി) - ഒരൊറ്റ പുസ്തകം കൈയി-ലോമനിപ്പതിനുള്ളവൻ
ഏതു സമ്രാട്ടിനേക്കാളു-മെന്നാളും ഭാഗ്യമാർന്നവൻ(ദീപാവലി) - മനവും മിഴിയും നാവും കരവും മന്നിൻ മാലകലാൻ
മഹാനുകമ്പാമസൃണിതമാക്കും മനുഷ്യർ ദേവന്മാർ(മണിമഞ്ജുഷ) - മൂഢന്റെ പൊന്നും മണിയും മനീഷി
കാണുന്നുകല്ലും ചരലും കണക്കെ.(കിരണാവലി) - ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലോ
പരക്കെ നമ്മെപ്പാലമൃതൂട്ടും പാർവണശശിബിംബം
ഭക്ത്യനുരാഗദയാദിവപുസ്സപ്പരാത്മചൈതന്യം)
പലമട്ടേന്തിപ്പാരതിലെങ്ങും പ്രകാശമരുളുന്നു - പൂമകനായാലും പുല്പുഴുവായാലും
ചാവിന്നോ നാളയോ മറ്റന്നാളോ (ഉള്ളൂർ- പിംഗള) - ഭാവശുദ്ധിതാൻ ശുദ്ധി, മൺ പാത്രം തീർത്ഥം പേറാം
സൗപർണ്ണ പാത്രം തുപ്പൽ കോളാമ്പിയായും തീരാം (ഭക്തിദീപിക) - ഇറുപ്പവനും മലർ ഗന്ധമേകും
വെട്ടുന്നവനും തരു ചൂടകറ്റും
ഹനിപ്പവനും കിളി പാട്ടുപാടും
പരോപകാര പ്രവണം പ്രപഞ്ചം കിളികളാണ് നമ്മുടെ ജീവൻ പാടുന്ന കിളികൾ ഇനിയും പാടും തരംഗിണി - കായത്തിൻ ഭൂഷണം വസ്ത്രം
കയത്തിൻ ഭൂഷണം ജലം
വാനത്തിൻ ഭൂഷണം സൂര്യൻ
മനസ്സിൻ ഭൂഷണം ഗുണം (ദീപാവലി) - വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
- (പ്രേമസംഗീതം) - മനസ്സിൽ നൈരാശ്യമെഴുന്നവന്
മധ്യാഹ്നവും പ്രത്യഹമർധരാത്രം
ശുഭം പ്രതീക്ഷിപ്പവനേത് രാവും
സൂര്യാംശുദീപ്തം പകൽപോലെതന്നെ - ഉണർന്നിടാമെന്ന് നിനച്ചുതന്നെ-
യുറങ്ങുവാനോർപ്പതു നമ്മളെല്ലാം
പ്രാദുർഭവിച്ചാൽ മതി,യമ്മഹത്താം
പ്രത്യാശ സർവ്വത്തിലുമൊന്നുപോലെ.
18."മനസ്സിൽ നൈരാശ്യമെഴുന്നവന്നു മധ്യാഹ്നവും പ്രത്യോഹമർധരാത്രം; ശുഭം പ്രതീക്ഷിപ്പവനേതു രാവും സൂര്യാംശുദീപ്തം പകൽപോലെതന്നെ" -കൽപ്പശാഖി
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- (പ്രേമസംഗീതം)
നമിക്കിലുയരാം നടുകിൽ തിന്നാം നൽകുകിൽ നേടീടാം നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ -ഉള്ളൂർ