ഉള്ളടക്കത്തിലേക്ക് പോവുക

സാവിത്രിഭായി ഫൂലെ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

സാവിത്രിഭായ് ഫൂലെ (ഉച്ചാരണംⓘ ; 3 ജനുവരി 1831 – 10 മാർച്ച് 1897) ഒരു ഇന്ത്യൻ അധ്യാപികയും,സാമൂഹിക പരിഷ്കർത്താവുംഇന്ത്യയിലെആദ്യത്തെ വനിതാ അധ്യാപികയായി പരക്കെ കണക്കാക്കപ്പെടുന്നു. [ 2 ] ഭർത്താവ്ജ്യോതിബ ഫൂലെയോടൊപ്പംമഹാരാഷ്ട്രയിലെസ്ത്രീകളുടെ അവകാശങ്ങളും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകുന്നതിൽ അവർ നിർണായക പങ്ക് വഹിച്ചുഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെപയനിയറായും അവർ കണക്കാക്കപ്പെടുന്നു. ജാതിയുടെയും ലിംഗത്തിന്റെയും അടിസ്ഥാനത്തിൽ വിവേചനവും ആളുകളോടുള്ള അന്യായമായ പെരുമാറ്റവും ഇല്ലാതാക്കാൻ അവർ പ്രവർത്തിച്ചു. ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തിൽ സാവിത്രിബായി ഫൂലെയും ഭർത്താവും വഴികാട്ടികളായിരുന്നു. [ 3 ] [ 4 ] [ 5 ] 1848-ൽ, പൂനെയിലെ തത്യാസാഹേബ് ഭിഡെയുടെ വസതിയിൽ അവർ പെൺകുട്ടികൾക്കായി ആദ്യത്തെ സ്കൂൾ സ്ഥാപിച്ചു. [ 6 ] [ 7 ] പിന്നീട്, 1873-ൽ അവർ സത്യശോധക് സമാജ്('സത്യാന്വേഷകരുടെ സമൂഹം'എന്ന സംഘടനയുടെസഹസ്ഥാപകയായി പ്രവർത്തിക്കുകയുംഅതിന്റെ വനിതാ വിഭാഗത്തിന് നേതൃത്വം നൽകുകയും ചെയ്തു. [ 8 ] 

ഉദ്ധരിണികൾ

  1. വിമോചനവും ശാക്തീകരണവും സാധ്യമാവുക വിദ്യാഭ്യാസത്തിലൂടെ മാത്രമായിരിക്കും
  2. സ്ത്രീകളുടെ അവകാശങ്ങൾ അവൾക്കുള്ള അനൂകുല്യമോ, ഔദാര്യമോ അല്ല. അടിസ്ഥാന മനുഷ്യവകാശങ്ങളിൽ ഒന്നാണ്
  3. സ്ത്രീകൾക്ക് ഇന്നു നൽകുന്ന വിദ്യാഭ്യാസം അനേകം തലമുറകൾക്ക് അപ്പുറം ചെന്നെത്തുന്നതായിരിക്കും. സമൂഹത്തെ തന്നെ രൂപപ്പെടുത്തുകയും ചെയ്യുന്നു
  4. നീതി നിർവ്വഹണം പൂർത്തീകരിക്കപ്പെടണമെങ്കിൽ , കാത്തുനിൽക്കുന്ന അവസാന സ്ത്രീ കൂടി കേൾക്കപ്പെട്ടിരിക്കണം
  5. സ്ത്രീകളുടെ വിദ്യാഭ്യാസം അവഗണിക്കുന്ന ഒരു സമൂഹവും പുരോഗതി പ്രാപിക്കില്ല
  6. ഒരു സ്ത്രീയെ ശാക്തീകരിക്കൂ ! നിങ്ങൾ ഒരു സമൂഹത്തെ തന്നെ ബലപ്പെടുത്തും
  7. ഒരു പുരുഷനു വിദ്യാഭ്യാസം നൽകിയാൽ അത് ഒരു വ്യക്തിക്ക് നൽകുന്നതാണ്. എന്നാൽ ഒരു സ്ത്രീക്ക് വിദ്യാഭ്യാസം നൽകിയാൽ അത് ഒരു കുടുംബത്തെയും അതില്ലൂടെ ക്രമേണ രാജ്യത്തെയും മുന്നേറ്റുന്നു
  8. ഉണരുക, എഴുന്നേൽക്കുക, വിദ്യ അഭ്യസിപ്പിക്കുക,ആചാരങ്ങളെ തച്ചുടയ്ക്കുക, മനസ്സുകളെ വിമോചിപ്പിക്കുക,സമൂഹത്തെ പരിഷ്ക്കരിക്കുക.
  9. ജാതിയും മതവുമല്ല, വിദ്യാഭ്യാസം മാത്രമായിരിക്കണം അളവുകോൽ
  10. വാളിനെക്കാൾ മൂർചഛ തൂലികക്കാണല്ലോ.സാമൂഹ്യ തിന്മകളെ തൂത്തെറിയാൻ ഏറ്റവും മൂർച്ഛയേറിയ ആയുധം വിദ്യാഭ്യാസം ആണ്.
"https://ml.wikiquote.org/w/index.php?title=സാവിത്രിഭായി_ഫൂലെ&oldid=24245" എന്ന താളിൽനിന്ന് ശേഖരിച്ചത്