ഉള്ളടക്കത്തിലേക്ക് പോവുക

ഷിറിൻ ഇബാദി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Shirin Ebadi in 2017

ഷിറിൻ ഇബാദി

ഇറാനിലെ ഒരു മനുഷ്യാവകാശ വനിതാ വിമോചക പ്രവർത്തകയാണ് ഷിറിൻ ഇബാദി ( പേർഷ്യൻ: شيرين عبادى‎ Širin Ebādi; ജനനം 21 ജൂൺ 1947). 2003-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയതോടെയാണ് ഇവർ രാജ്യാന്തര തലത്തിൽ പ്രശസ്തയാകുന്നത്.നോബൽ സമ്മാനം നേടുന്ന ആദ്യ മുസ്ലിം വനിതയും ആദ്യ ഇറാൻപൗരനുമാണ് ഇബാദി. അഭിഭാഷക, ജഡ്ജി, അദ്ധ്യാപിക തുടങ്ങിയ നിലകളിൽ തിളങ്ങിയ ഇബാദി നൊബേൽ സമ്മാനം നേടിയ ആദ്യ ഇറാൻകാരിയാണ്.അസോസിയേഷൻ ഫോർ സപ്പോർട്ട് ഓഫ് ചിൽ‌‍‌‍‌ഡ്രൻസ് റൈറ്റ്സ് ഇൻ ഇറാൻ എന്നാ സംഘടനയുടെ സ്ഥാപക കൂടിയാണവർ.

ഉദ്ധരിണികൾ

  1. പ്രതീക്ഷകളും ആശയങ്ങളും വച്ചു പുലർത്തിയത്ത് കൊണ്ട് മാത്രം കാര്യമില്ല. പ്രവർത്തിക്കുന്നതിലാണ് കാര്യം
  2. അനീതി തുടച്ച് നീക്കാൻ നിങ്ങൾക്ക് സാധിക്കുന്നില്ല എങ്കിൽ അതിനെ പറ്റി എല്ലാവരയും ഉണർത്തുകയെങ്കിലും ചെയ്യുക.
  3. മനുഷ്യാവകാശങ്ങൾ എന്നത് സാർവ്വലൗകികമാണ് .ഓരോ മതത്തിന്റെയും, എല്ലാ സംസ്കൃതികളുടേയും ഭാഗമാണത്.
  4. പുരുഷാധിപത്യത്തിന് ഇരകളാണ് സ്ത്രീകൾ. എന്നാൽ അവർ അതിന്റെ വാഹകർ കൂടിയാണ്. ഈ മേധാവിത്ത മനോഭാവം പുലർത്തുന്ന ഓരോ പുരുഷനും വളർന്നത് അവന്റെ അമ്മയാണ് എന്നത് നാം മറക്കരുത്
  5. മനുഷ്യാവകാശങ്ങൾക്കെതിരെ സ്ത്രീകൾ ശബ്ദിക്കുമ്പോൾ എല്ലാം കേൾക്കുന്ന ഒരു വാദം ഈ നിയമങ്ങൾ എല്ലാം ഇസ്ലാമികമാണ് എന്നാണ്. ഇത് തികഞ്ഞ അവാസ്തവമാണ്. ഇസ്ലാം അല്ല ഇവിടെ പ്രതി.സ്വന്തം താല്പര്യങ്ങൾക്കനുസൃതമായി വ്യാഖ്യാനങ്ങൾ പടച്ചുവിടുന്ന ആൺകോയമയാണ് കുറ്റക്കാർ.
  6. അഹിംസ കൊണ്ട് ഫലവത്തായതും ശാ ശ്വതമായതുമായ പരിഹാരങ്ങൾ ഒന്നും തന്നെ ഹിംസാമാർഗ്ഗത്തിലൂടെ നേടാനാവില്ല.
  7. ധാരാളമായി ആളുകൾ ആഗ്രഹിച്ച് വരുന്ന കാര്യങ്ങൾ നേടാൻ എളുപ്പമായിരിക്കും
  8. എല്ലാവർക്കും ശ്വസിക്കാൻ വായു ഉണ്ടെങ്കിൽ അതിനു വേണ്ടി ആരും അടിപിടികൂടില്ല. ആവശ്യത്തിനു ലഭിക്കാതെ വരുമ്പോഴാണ് അക്രമമാർഗ്ഗ്ത്തിലേക്ക് തിരിയുന്നത്.
  9. മനുഷ്യർ അടിസ്ഥാനപരമായി നല്ലവരാണ്. സാഹചര്യങ്ങളാണ് അവരെ അല്ലാതാക്കുന്നത്.
  10. ഇറാനിലെ നിശബ്ദജനതയുടെ ശബ്ദമാണ് ഞാൻ.
  11. യാഥാർത്ഥ ഇസ്ലാം എന്നൊന്നില്ല. ഉള്ളത് വ്യത്യസ്ത്ങ്ങളായ വ്യാഖ്യാനങ്ങൾ മാത്രം.
"https://ml.wikiquote.org/w/index.php?title=ഷിറിൻ_ഇബാദി&oldid=24265" എന്ന താളിൽനിന്ന് ശേഖരിച്ചത്