വെള്ളാനകളുടെ നാട്
ദൃശ്യരൂപം
1988-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വെള്ളാനകളുടെ നാട്.. മണിയൻപിള്ള രാജു നിർമ്മിച്ച് പ്രിയദർശൻ സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന്റെ കഥ ശ്രീനിവാസനാണ് എഴുതിയത്. മോഹൻലാൽ, ശോഭന തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എസ്. കുമാറും ചിത്രസംയോജനം എൻ. ഗോപാലകൃഷ്ണനുമാണ് നിർവ്വഹിച്ചത്.
സുലൈമാൻ
[തിരുത്തുക]- ഈ റോഡ് റോളർ ഇത് ഞമ്മള് മുമ്പേ കണ്ടിക്കണ്. ഇത് ചെറ്ത്. 4 മീറ്റർ വീതി 10 മീറ്റർ നീളം ഇമ്മാതിരിയൊരു സാധനം പണ്ട് ഞമ്മള് പിഡബ്ലിയുഡിൽ ഓട്ടക്കൊണ്ട് നടന്നത്.
- ഇങ്ങളറിയില്ലേ താമരശ്ശേരി ചുരം. ഞമ്മടെ താമരശ്ശേരി ചുരന്ന്.
- അപ്പത്തന്നെ പിഡബ്ലിയുഡി ഞമ്മളെ വിളിച്ചിട്ടൊരവാർഡ് തന്ന്
- നീ സുലൈമാനല്ല ഹനുമാനാണ്ന്ന്
- മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങോട്ടെടുത്തേ
- ഇപ്പ ശര്യാക്കിക്കത്തരാം
- ഒരിത്തിരികൂടി സ്പീഡുണ്ടായിരുന്നെങ്കിൽ ഈ വീടും കൂടി പൊളിഞ്ഞേനേ. എങ്കിൽ എന്ത് രസണ്ടായിരുന്നു.
ഗോപി
[തിരുത്തുക]- ഹൊ ഭയങ്കരം തന്നെ
രാധ
[തിരുത്തുക]- ഇതിവടന്ന് കൊണ്ടുപോയില്ലേന്ന്
