Jump to content

വിക്കിചൊല്ലുകൾ:കാഷി മറികടക്കുന്ന വിധം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
(വിക്കിചൊല്ലുകൾ:Bypass your cache എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shortcuts:
WP:BYC
WP:BYPASS
WP:REFRESH

ബാൻഡ്‌വിഡ്ത് ലാഭിക്കാനായി വിക്കിപീഡിയ വെബ് ബ്രൗസറുകൾക്ക് സൈറ്റിന്റെ വിവിധ ഭാഗങ്ങൾ കംപ്യൂട്ടറിലെ കാഷിയിൽ (Cache - സാധാരണ ഹാർഡ് ഡ്രൈവിലാണ് ഇത്) സൂക്ഷിച്ചുവയ്ക്കാൻ നിർദ്ദേശം നൽകാറുണ്ട്. ഇങ്ങനെയുള്ള ഭാഗങ്ങൾ ഒരിക്കൽ മാത്രമേ ബ്രൗസർ ഡൗൺലോഡ് ചെയ്യുകയുള്ളൂ. മുമ്പ് വീക്ഷിക്കപ്പെട്ട താളുകൾ, ചിത്രങ്ങൾ, സ്റ്റൈൽ ഷീറ്റുകൾ, ജാവാസ്ക്രിപ്റ്റ് മുതലായവ ഇതിൽ പെടുന്നു.

ഇങ്ങനെ ചെയ്യുന്നതു മൂലം ചിലപ്പോൾ ഉദ്ദേശിക്കാത്ത ഫലങ്ങൾ ഉണ്ടാകാറുണ്ട്. പുതുതായി നടത്തിയ മാറ്റങ്ങൾ അവഗണിക്കപ്പെട്ടേക്കാം. വെബ്സൈറ്റിന്റെ രൂപത്തിലെ മാറ്റങ്ങളും ഉപയോക്താവിന്റെ ക്രമീകരണങ്ങളിൽ വരുത്തിയ മാറ്റങ്ങളും ഉടൻ ഫലിക്കാത്തതായും അനുവപ്പെടാം.

ഇതുപോലെ വിചിത്രമായ ഫലങ്ങൾ ശ്രദ്ധയിൽപെട്ടാൽ ബ്രൗസറിനോട് കാഷി മറികടക്കുക വഴി പേജുകളുടെ കോപ്പി കംപ്യൂട്ടറിൽ സേവ് ചെയ്ത് വച്ചിട്ടുണ്ടെങ്കിലും പൂർണ്ണമായി ഒരിക്കൽക്കൂടി സർവറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടാം. സാധാരണ രീതിയിൽ, കാഷിയിൽ കോപ്പിയുള്ള താൾ ഒരിക്കൽക്കൂടി സന്ദർശിക്കുകയോ റിഫ്രഷ്/റീലോഡ് ബട്ടൻ ക്ലിക്ക് ചെയ്യുകയോ ചെയ്യുമ്പോൾ ബ്രൗസർ വെബ്സൈറ്റിനോട് താളിന്റെ സൂക്ഷിച്ചുവച്ചതിലും പുതിയ വെർഷൻ നിലവിലുണ്ടോ എന്ന് ചോദിക്കുകയും ഉണ്ടെങ്കിൽ മാത്രം ഡൗൺലോഡ് ചെയ്യുകയുമാണ് പതിവ്. കാഷി മറികടക്കുന്നതുവഴി ഇത് ഒഴിവാക്കുന്നതെങ്ങനെയെന്ന് താഴെ വിശദീകരിച്ചിരിക്കുന്നു.

പ്രശ്നം റിപ്പോർട്ട് ചെയ്യുന്നതിനുമുമ്പ് കാഷി മറികടന്ന് നോക്കുക. എന്നിട്ടും പ്രശ്നത്തിന് സമാധാനമായില്ലെങ്കിൽ വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം) എന്ന താളിൽ ഉന്നയിക്കുക.

ചില അസാധാരണഘട്ടങ്ങളിൽ കാഷി മൊത്തമായി ക്ലിയർ ചെയ്യുകയോ ബ്രൗസറിൽ കാഷിയിൽ പേജുകൾ സൂക്ഷിച്ചുവയ്ക്കുന്നത് ഡിസേബിൾ ചെയ്യുകയോ ചെയ്യേണ്ടിവന്നേക്കാം. അടുത്തൊന്നും വീക്ഷിക്കാൻ സാധ്യതയില്ലാത്ത ധാരാളം പേജുകൾ കാഷിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ടെങ്കിൽ കാഷി ക്ലിയർ ചെയ്യുന്നത് ബ്രൗസറിന്റെ പെർഫോർമൻസ് നന്നാക്കാൻ സഹായിച്ചേക്കാം. കാഷി ഡിസേബിൾ ചെയ്താൽ അൽപം മുമ്പ് കണ്ട താളുകൾ തന്നെ അവയിൽ മാറ്റമൊന്നും വന്നിട്ടില്ലെങ്കിൽ പോലും വീണ്ടും വീണ്ടും ഡൗൺലോഡ് ചെയ്യപ്പെടും എന്നതിനാൽ ഇത് ദീർഘകാല പ്രശ്നപരിഹാരത്തിനുള്ള നല്ല മാർഗ്ഗമല്ല. എങ്കിലും കാഷിയാണോ പ്രശ്നത്തിന് ഹേതു എന്ന് മനസ്സിലാക്കാൻ അൽപസമയത്തേക്ക് കാഷി ഡിസേബിൾ ചെയ്ത് പരീക്ഷിക്കുന്നത് സഹായിക്കുന്നു.

വിവിധ ബ്രൗസറുകളിൽ കാഷി മറികടക്കാൻ

[തിരുത്തുക]
  • കാഷി മറികടന്നുകൊണ്ട് താൾ റീലോഡ് ചെയ്യാൻ താഴെപ്പറയുന്ന രണ്ട് കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് ചെയ്യുക:
    • കീബോർഡിൽ Ctrl കീ അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തുക.
    • Ctrl കീ അമർത്തിപ്പിടിച്ചുകൊണ്ട് സ്റ്റാർട്ട് ടൂൾബാറിലെ റിഫ്രെഷ് ബട്ടൺ ക്ലിക്ക് ചെയ്യുക
  • കാഷി പൂർണ്ണമായി ക്ലിയർ ചെയ്യാൻ (മുകളിലെ കുറിപ്പ് കാണുക):
    • ഇന്റർനെറ്റ് എക്സ്‌പ്ലോറർ 7
      • “Tools”, "Delete Browsing History", "Delete all" എന്നിവ ക്ലിക്ക് ചെയ്യുക. ആഡ് ഓണുകളുടെ ക്രമീകരണങ്ങളും ഡിലീറ്റ് ചെയ്യാനുള്ള ചെക്ക് ബോക്സിലും ക്ലിക്ക് ചെയ്യാൻ ശ്രദ്ധിക്കുക. തുടർന്ന് OK ബട്ടൺ ഞെക്കുക.
    • പഴയ വെർഷനുകൾ
      • 'Tools', 'Internet Options' എന്നിവയിൽ ക്ലിക്ക് ചെയ്തശേഷം 'General' ടാബ് തിരഞ്ഞെടുക്കുക. "Browsing history" എന്ന തലക്കെട്ടിനു താഴെയുള്ള് "Delete..." ബട്ടൺ അമർത്തുക. ടെമ്പററി ഫയലുകൾ മാത്രം നീക്കിയാൽ മതിയോ അതോ ഓഫ്‌ലൈനായി സൂക്ഷിച്ചിട്ടുള്ള മുഴുവനും ഡിലീറ്റ് ചെയ്യണോ എന്ന ചോദ്യവുമായി വരുന്ന ഡയലോഗ് ബോക്സിൽ രണ്ടാമത്തേത് തിരഞ്ഞെടുത്ത ശേഷം 'OK' അമർത്തുക.
  • കാഷി ക്രമീകരണങ്ങൾ മാറ്റാൻ (താങ്കൾ ചെയ്യുന്നതെന്തെന്നതിനെക്കുറിച്ച് ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രം ഇത് ചെയ്യുക):
    • 'Tools' → 'Internet Options' → 'Temporary Internet files' → 'Settings...' സെലക്റ്റ് ചെയ്യുക വഴി താങ്കളുടെ കാഷി ക്രമീകരണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കും
      • "Check for a new version of stored pages:" എന്ന ഓപ്ഷൻ കാഷി മറികടക്കില്ല. പകരം, താളിന്റെ പുതിയ വെർഷൻ ഉണ്ടോ എന്ന് എന്ത് ആവൃത്തിയിലാണ് ചോദിക്കേണ്ടത് എന്ന് ഈ ഓപ്ഷൻ നിശ്ചയിക്കുന്നു

മോസില്ല കുടുംബത്തിലെ ബ്രൗസറുകൾ

[തിരുത്തുക]

ഫയർഫോക്സ്, നെറ്റ്സ്കേപ് നാവിഗേറ്റർ (6.x, 7.x വെർഷനുകൾ), സീമങ്കി എന്നിവ ഈ ഗണത്തിൽ പെടുന്നു.

  • കാഷി മറികടന്നുകൊണ്ട് താൾ റീലോഡ് ചെയ്യാൻ:
    • ഒന്നുകിൽ: Shift, Ctrl കീകൾ അമർത്തിപ്പിടിച്ചുകൊണ്ട് R അമർത്തുക. (Ctrl കീ അമർത്തിപ്പിടിച്ചുകൊണ്ട് F5 അമർത്തിയാലും മതി.) മക്കിന്റോഷിൽ Ctrl എന്നതിനു പകരം Command കീ ഉപയോഗിക്കുക.
    • അല്ലെങ്കിൽ: Shift കീ അമർത്തിപ്പിടിച്ചുകൊണ്ട് നാവിഗേഷൻ ടൂൾബാറിലെ Reload ബട്ടൺ ക്ലിക്ക് ചെയ്യുക.
  • കാഷി പൂർണ്ണമായി ക്ലിയർ ചെയ്യാൻ (മുകളിലെ കുറിപ്പ് കാണുക):
    • 'Tools' -> 'Options' (ലിനക്സിലാണെങ്കിൽ 'Edit' -> 'Preferences') മെനു തിരഞ്ഞെടുക്കുക. 'Advanced' എന്ന ഓപ്ഷനിലെ 'Cache' (അഥവാ 'Privacy') തിരഞ്ഞെടുത്ത് 'Clear Cache' എന്ന ബട്ടൺ ഞെക്കുക
    • മൊസില്ല ഫയർഫോക്സിന്റെ പുതിയ വെർഷനുകളിൽ Ctrl, Shift എന്ന കീകൾ അമർത്തിപ്പിടിച്ച് Delete അമർത്തുകയോ മെനുവിലെ 'Tools' -> 'Clear Private Data' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയോ ചെയ്യുമ്പോൽ വരുന്ന ഭാഗത്ത് ആവശ്യമുള്ള ഓപ്ഷനുകൾ സെലക്റ്റ് ചെയ്യുക വഴി കാഷി, ഹിസ്റ്ററി, കുക്കികൾ എന്നിവ എളുപ്പത്തിൽ ക്ലിയർ ചെയ്യാൻ സാധിക്കും
    • ഫയർഫോക്സിന്റെ പഴയ വെർഷനുകളിൽ 'Tools' → 'Options' മെനു തിരഞ്ഞെടുക്കുമ്പോൾ വരുന്ന വിൻഡോയിലെ താക്കോലിന്റെ ചിത്രമുള്ള 'Privacy' ക്ലിക്ക് ചെയ്ത് 'Cache' എന്നതിനടുത്തുള്ള 'Clear' ബട്ടൺ ക്ലിക്ക് ചെയ്യുക
  • കാഷി ഡിസേബിൾ ചെയ്യാൻ (താങ്കൾ ചെയ്യുന്നതെന്തെന്നതിനെക്കുറിച്ച് ആത്മവിശ്വാസമുണ്ടെങ്കിൽ മാത്രം ഇത് ചെയ്യുക):
    • ഫയർഫോക്സിൽ
      • Tools -> Options... മെനു തിരഞ്ഞെടുക്കുക (ലിനക്സിലാണെങ്കിൽ 'Edit' -> 'Preferences')
      • മുകളിലെ Advanced തിരഞ്ഞെടുക്കുക
      • Network ടാബ് ക്ലിക്ക് ചെയ്യുക
      • കാഷിയുടെ വലിപ്പം (cache size) പൂജ്യമാക്കി മാറ്റുക
    • സീമങ്കിയിൽ
      • 'Edit' -> 'Preferences' മെനു തിരഞ്ഞെടുക്കുക
      • ഇടതുവശത്ത് താഴെയായുള്ള Advanced എന്ന ഭാഗം വികസിപ്പിക്കുക
      • Cache തിരഞ്ഞെടുക്കുക
      • Size എന്നതിന്റെ വില പൂജ്യമാക്കി മാറ്റുക

ഫയർഫോക്സിൽ കാഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുമ്പോൾ മെമ്മറി കാഷിങ്ങ് കൂടി കണക്കിലെടുക്കേണ്ടി വരും. മെമ്മറി കാഷിങ്ങ് ഡിസേബിൾ ചെയ്യാൻ

  • അഡ്രസ് ബാറിൽ 'about:config' എന്ന വിലാസം ടൈപ്പ് ചെയ്യുക
  • ലഭ്യമാകുന്ന ക്രമീകരണങ്ങളിൽ നിന്ന് കാഷിയുമായി ബന്ധപ്പെട്ടത് മാത്രമായി ഫിൽട്ടർ ചെയ്യാൻ 'cache' എന്ന് മുകളിലെ ഫിൽട്ടറിൽ ടൈപ്പ് ചെയ്യുക
  • browser.cache.memory.enable എന്നതിന്റെ വില FALSE എന്നാക്കി മാറ്റുക
  • കാഷി മറികടന്നുകൊണ്ട് താൾ റീലോഡ് ചെയ്യാൻ:
    • 4 മുതലുള്ള വെർഷനുകൾ:
      • Shift കീ അമർത്തിപ്പിടിച്ചുകൊണ്ട് ടൂൾബാറിലെ Reload ബട്ടൺ ക്ലിക്ക് ചെയ്യുക.
    • പഴയ വെർഷനുകൾ:
      • Command കീ അമർത്തിപ്പിടിച്ചുകൊണ്ട് Rഅമർത്തുക. ഇത്തരം സാധാരണ റീലോഡ് കാഷി മറികടക്കും
      • Reload ക്ലിക്ക് ചെയ്യുന്നതും Command-R അമർത്തുന്നതും ഒരേ ഫലമാണ് നൽകുകയെന്ന് ആപ്പിൾ ([1]) അവകാശപ്പെടുന്നുവെങ്കിലും ഇത് ശരിയല്ല. ടൂൾബാർ ബട്ടൺ സാധാരണഗതിയിൽ കാഷി മറികടക്കുകയില്ല. കാഷി മറികടക്കുന്നതുമായി ബന്ധപ്പെട്ട് സഫാരി വിചിത്രമായി പെരുമാറുന്നതായി പല വെബ് ഡെവലപർമാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. കാഷി ക്ലിയർചെയ്യുകയും (താഴെ ഇതിനുള്ള വഴി) സഫാരി റീസ്റ്റാർട്ട് ചെയ്യുകയുമാണ് പ്രശ്നപരിഹാരത്തിന് ചെയ്യേണ്ടിവരുന്നത്.
  • കാഷി പൂർണ്ണമായി ക്ലിയർ ചെയ്യാൻ (മുകളിലെ കുറിപ്പ് കാണുക):
    • 'Safari' മെനുവിലെ 'Empty Cache...' തിരഞ്ഞെടുക്കുകയോ Option, Command കീകൾ അമർത്തിപ്പിടിച്ചുകൊണ്ട് E അമർത്തുകയോ ചെയ്യുക.
  • കാഷി ഡിസേബിൾ ചെയ്യാൻ (സഫാരി 2 വരെയുള്ള വെർഷനുകൾ OS X 10.4 വരെയുള്ള വെർഷനുകളിൽ ഉപയോഗിക്കുമ്പോഴേ ഇത് ചെയ്യാനാകൂ. കാഷി ഡിസേബിൾ ചെയ്യുന്നതുവഴി സിസ്റ്റം അൺസ്റ്റേബിൾ ആകാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് ചെയ്യാതിരിക്കുന്നതാണുചിതം.):
    • 'Safari' മെനുവിലെ 'Quit' തിരഞ്ഞെടുക്കുകയോ Command കീ അമർത്തിപ്പിടിച്ച് Q മർത്തുകയോ ചെയ്യുക വഴി സഫാരി അടയ്ക്കുക.
    • 'Applications' ഫോൾഡറിലെ 'Utilities'->'Terminal' തിരഞ്ഞെടുക്കുക വഴി ഒരു ടെർമിനൽ വിൻഡോ തുറക്കുക
    • ടെർമിനൽ വിൻഡോയിൽ താഴെയുള്ള കമാൻഡുകൾ (ഇവ കേസ് സെൻസിറ്റീവ് ആണ്) ടൈപ്പ് ചെയ്ത് ഓരോന്നും കഴിഞ്ഞ് Enter അമർത്തുക:
      • rm -rf ~/Library/Caches/Safari
      • touch ~/Library/Caches/Safari
    • 'Terminal' -> 'Quit' തിരഞ്ഞെടുക്കുകയോ Command കീ അമർത്തിപ്പിടിച്ച് Q മർത്തുകയോ ചെയ്യുക വഴി ടെർമിനൽ അടയ്ക്കുക.
    • സഫാരി വീണ്ടും തുറക്കുക.
  • കാഷി ക്ലിയർ ചെയ്യാൻ:
    • Tools മെനുവിലെ (ബ്രൗസറിൽ വലതുഭാഗത്ത് മുകളിലായുള്ള സ്പാനർ ചിഹ്നം) Clear browsing data... ക്ലിക്ക് ചെയ്യുക
    • ഏതൊക്കെ തരം ഡാറ്റയാണ് കാഷിയിൽ നിന്ന് നീക്കേണ്ടതെന്ന് തിരഞ്ഞെടുക്കുക
    • Clear data from this period: എന്ന ഡ്രോപ് ഡൗൺ ലിസ്റ്റിലെ താഴെപ്പറയുന്ന ഓപ്ഷനുകളിലൊന്ന് തിരഞ്ഞെടുക്കുക
Everything തിരഞ്ഞെടുത്ത മുഴുവൻ ഡാറ്റയും നീക്കാൻ
Last day കഴിഞ്ഞ ദിവസത്തേത് മാത്രം നീക്കാൻ
Last week കഴിഞ്ഞ ആഴ്ചയിലേത് മാത്രം നീക്കാൻ
Last 4 weeks കഴിഞ്ഞ നാലാഴ്ചയിലേത് മാത്രം നീക്കാൻ
  • താൾ റീലോഡ് ചെയ്യാൻ:
    • F5 കീ അമർത്തുക വഴി കാഷി മറികടന്ന് വെബ്ബിൽ നിന്ന് താൾ റീലോഡ് ചെയ്യുക
    • അഥവാ Shift കീ അമർത്തിപ്പിടിച്ചുകൊണ്ട് നാവിഗേഷൻ ടൂൾബാറിലെ Reload ബട്ടണമർത്തുക
    • അഥവാ edit this page ക്ലിക്ക് ചെയ്ത് മാറ്റങ്ങളൊന്നും കൂടാതെ സേവ് ചെയ്യുക
  • കാഷി മുഴുവനായും ക്ലിയർ ചെയ്യാൻ :
    • Tools മെനുവിൽ നിന്നും 'Delete private data' എന്നത് തിരഞ്ഞെടുക്കുക. 'Details' എന്നതിൽ അമർത്തിയതിനു ശേഷം 'Delete entire cache' എന്നത് തിരഞ്ഞെടുത്തിരിക്കുന്നു എന്നുറപ്പുവരുത്തിയതിനു ശേഷം നിങ്ങൾക്ക് നീക്കം ചെയ്യേണ്ട മറ്റു ഡാറ്റകളും തിരഞ്ഞെടുക്കുക. ഈ വഴിയിലൂടെയും ഹിസ്റ്ററി, കാഷെ, കുക്കീസ് എന്നിവ നീക്കം ചെയ്യാം.
  • കാഷെ പെർമനെന്റ് ആയി നീക്കം ചെയ്യാൻ (നിങ്ങൾ കെയ്യുന്നതെന്തെന്ന് പൂർണബോദ്ധ്യമുണ്ടെങ്കിൽ മാത്രമിത് ചെയ്യുക):
    • 'Tools' മെനുവിൽനിന്നും 'Preferences' എടുക്കുക. 'Advanced' വിഭാഗ്ഗത്തിൽ നിന്നും 'History' എടുക്കുക. dropdown മെനുവിൽനിന്നും 'Disk Cache' തിരഞ്ഞെടുത്തതിനു ശേഷം 'Off' എന്നതിൽ ശരിയിടുക.
  • മുഴുവൻ കാഷെ മായ്ക്കാതെ നിങ്ങൾക്കാവശ്യമുള്ള ഫയലുകളുടെ കാഷെ മാത്രം തിരിച്ചുവിടാൻ ഒപേറയെ സ്ജ്ജമാക്കുന്ന വിധം:
    • 'Tools' മെനുവിൽനിന്നും 'Appearance' എടുക്കുക.(അല്ലെങ്കിൽ Shift-F12 അമർത്തുക).
    • 'Panels'തിരഞ്ഞെടുത്തതിനു ശേഷം 'Info' എന്നതിനും 'Show panel toggle at edge of window' എന്നതിനും ശരി ഇടുക
    • ഇപ്പോൾ അമർത്താൻ പാകത്തിലുള്ള ഒരു ടാബ് നിങ്ങളുടെ ബ്രൗസറിന്റെ ഇടത്തുവശത്ത് വന്നിട്ടുണ്ടായിരിക്കും.
    • മുകൾപ്പറഞ്ഞ ബാറിൽനിന്നും 'Info' (
      icon) എടുക്കുക. ഇത് നിങ്ങൾക്ക് ആ താളിൽ ഉപയോഗിച്ചിരിക്കുന്ന ഫയലുകളുടെ പട്ടിക തരും.
    • ഇനി തിരിച്ചുവിടേണ്ട ഫയലുകളുടെ കാഷെ മാത്രം തിരഞ്ഞെടുക്കുക.(മുകളിലെപ്പോലെതന്നെ F5 അല്ലെങ്കിൽ shift-Reload ഉപയോഗിച്ച്)
  • To reload a page and bypass the cache:
    • either: Press F5.
    • or: Click the Reload button on the toolbar.
    • (Unlike other browsers, Konqueror seems to bypass its cache whenever you reload a page.)
  • To completely clear the cache (see note above):
    • From the 'Settings' menu, select 'Configure Konqueror'. Scroll down to select the icon labeled 'Cache', and click the button labeled 'Clear Cache'.
  • To completely clear the cache (see note above):
    • Go to the Tools menu and click on Options
    • Go to Privacy and then, under Privacy, click on Cache
    • Click on Clear Cache Now
  • Flock v1.0.8 for Mac Instructions:
    • Go to the Flock menu and click on Preferences
    • Go to Privacy tab and then, under Private Data (bottom field), click on the Clear Now... button
    • Select the Cache checkbox (only, or in combination with other desired options)
    • Click the Clear Private Data Now button

The Wikimedia servers cache a version of articles for visitors who are not logged in. For these users, preferences do not affect the layout so each webpage is always the same. They are recreated (converted from wikitext to HTML) only when the wikitext changes.

This causes a few undesirable side effects due to bugs (or design) of the software:

  • References to variables which give the current date and time (23 ഡിസംബർ, 02:23 UTC) ({{CURRENTDAY}} {{CURRENTMONTHNAME}}, {{CURRENTTIME}}) are not updated if not logged in.
  • The cache for redirected pages contains the rendered HTML-page of the target; this is not "invalidated" (recreated from the article text) when the target page is updated. That is, if Article A is a redirect to Article B, subsequent references to Article A displays the cached copy of Article B even if Article A or Article B is updated.

Forcing the server to re-render

[തിരുത്തുക]

Bypassing your own cache might not be enough if the updated content that is not being properly displayed is contained in a template or other transcluded page. You may need to purge the server cache of old versions of the page in order for the new material to be visible.

The server can be instructed to refresh its cache of a page's contents with the action=purge URL parameter. Add this to the end of the URL, or in place of the action=edit or action=history.

For example, to purge this page—which forces the latest version of wikimarkup to be rendered to HTML—visit http://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:കാഷി_മറികടക്കുന്ന_വിധം&action=purge or http://ml.wikipedia.org/wiki/വിക്കിപീഡിയ:കാഷി_മറികടക്കുന്ന_വിധം?action=purge

For technical pages you think may need to be purged often, include {{purge}}. Don't put this on article space pages.

Disabling page caching

[തിരുത്തുക]

As a last resort, you can adjust your user preferences to disable page caching entirely, using

Preferences→Misc settings→Disable page caching.

See Help:Preferences#Misc settings for more information about this option. Be forewarned: you will be using more bandwidth, make the servers work harder and get worse performance with this option set. Use it as a last resort.