റോസ പാർക്സ്
ദൃശ്യരൂപം
റോസ പാർക്സ്
[തിരുത്തുക]
അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശങ്ങൾക്ക് ആക്കം നൽകുന്നതിൽ വലിയ പങ്കു വഹിച്ച റോസ ലൂയിസ് മക്‌കോളി പാർൿസ് (1913 ഫെബ്രുവരി 4 - 2005 ഒക്ടോബർ 24) ആധുനിക കാലഘട്ടത്തിലെ പൗരാവകാശ പ്രവർത്തനങ്ങളുടെ അമ്മ (Mother of the Modern-Day Civil Rights Movement) എന്നു അമേരിക്കൻ കോൺഗ്രസ്സ് വിശേഷിപ്പിച്ച വനിതയാണ്.
ഉദ്ധരണികൾ
- ഓരോ വ്യക്തിയും മറ്റുള്ളവർക്ക് മാതൃകയായി ജീവിക്കണം.
- ശരിയായത് പറയാനുള്ള കരുത്ത് ദൈവം എപ്പോഴും എനിക്ക് നൽകിയിട്ടുണ്ട്
- നമ്മുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള ഓർമ്മകൾ മറ്റുള്ളവരിലൂടെ നിലനിൽക്കും
- ഒരു രണ്ടാം തരം പൗരനായി പരിഗണിക്കപ്പെടുന്നതിൽ ഞാൻ മടുത്തു
- ജോലി കഴിഞ്ഞു വീട്ടിലെത്താൻ ശ്രമിക്കുക മാത്രമാണ് ഞാൻ ചെയ്തിരുന്നത്.
- സ്വതന്ത്രയാകാൻ ആഗ്രഹിച്ച ഒരു വ്യക്തിയായി ഓർമ്മിക്കപ്പെടാനാണ് എനിക്കിഷ്ടം
- വംശീയത ഇന്നും നമുക്കിടയിലുണ്ട്
- എന്തിനാണ് നിങ്ങൾ ഞങ്ങളെ ഇങ്ങനെ അടിച്ചമർത്തുന്നത്?
- സ്വതന്ത്രയാകാനുള്ള എന്റെ ആഗ്രഹത്തിൽ ഞാൻ തനിച്ചായിരുന്നില്ല.
- "ഇതൊക്കെ ഇത്ര വലിയ കാര്യമാകുമെന്ന് എനിക്ക് ഒരു രൂപവുമില്ലായിരുന്നു