മീഡിയവിക്കി:Uploadtext/ml-ownwork

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
നിങ്ങള്‍ എടുത്ത/വരച്ച പടം അപ്‌ലോഡ് ചെയ്യാന്‍

ഈ താള്‍ നിങ്ങളുടെ സൃഷ്ടിയായ (അല്ലെങ്കില്‍ വരച്ച) ഒരു ചിത്രം/പ്രമാണം അപ്‌ലോഡ് ചെയ്യാന്‍ വേണ്ടിയുള്ളതാണ്. നിങ്ങളുടെ സ്വന്തം സൃഷ്ടികള്‍ അല്ലാത്തവ അപ്‌ലോഡ് ചെയ്യുവാന്‍ ചിത്രങ്ങളുടെ അപ്‌ലോഡ് വിസാര്‍ഡ് പേജിലേക്ക് തിരിച്ചു പോയി യോജിച്ച അപ്‌ലോഡ് പേജ് തിരഞ്ഞെടുക്കുക..

ഈ പ്രധാന സന്ദേശങ്ങള്‍ ആദ്യം വായിക്കുക
പൂര്‍ണ്ണമായും നിങ്ങളുടെ‍ സൃഷ്ടിയായ ചിത്രങ്ങള്‍ മാത്രമേ ഈ താള്‍ വഴി അപ്‌ലോഡ് ചെയ്യാവൂ. അതായതു ഒന്നുകില്‍ നിങ്ങള്‍ സ്വയം എടുത്ത ചിത്രമാകണം അല്ലെങ്കില്‍ നിങ്ങള്‍ സ്വയം വരച്ച ചിത്രമാകണം. മൂന്നാമതൊരു സ്രോതസ്സില്‍ നിന്നുള്ള ചിത്രം സ്കാന്‍ ചെയ്യുകയോ ഫോട്ടോകോപ്പി എടുക്കുകയോ ചെയ്യുന്നതു നിങ്ങളുടെ സ്വന്തം സൃഷ്ടി എന്നുള്ള നിര്‍വചനത്തില്‍ വരില്ല. അതേപോലെ നിങ്ങളുടെ ചിത്രത്തില്‍ മൂന്നാം കക്ഷികളുടെ ക്ലിപ്പ് ആര്‍ട്ടോ മറ്റോ ഉപയോഗിച്ചിരിക്കാനും പാടില്ല. (പബ്ലീക്ക് ഡൊമൈനില്‍ ഉള്ള ക്ലിപ്പ് ആര്‍ട്ട് ആണെങ്കില്‍ ഉപയോഗിക്കാം).
നിങ്ങളുടെ ചിത്രം സാര്‍‌വ്വദേശീയമായ ഉപയോഗത്തിനു സൗജന്യമായി വിട്ടുകൊടുക്കുവാന്‍ നിങ്ങള്‍ തീരുമാനിക്കുന്ന പക്ഷം വിക്കി കോമണ്‍സിലേക്കു ഈ ചിത്രം അപ്‌ലോഡ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കാം.അങ്ങനെ ചെയ്താല്‍ എല്ലാ വിക്കിമീഡിയ വിക്കികള്‍ക്കും നിങ്ങള്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രം ഉപയോഗിക്കുവാന്‍ പറ്റും. പക്ഷെ അതിനു മുന്പ് നിങ്ങളുടെ ചിത്രത്തിനു അതിനു തക്ക നിലവാരം ഉണ്ട് എന്നു ഉറപ്പു വരുത്തുക.
ഘട്ടം 1. ചിത്രത്തിനു അനുയോജ്യമായ ഒരു പേരു കൊടുക്കുക.
  • ചിത്രവുമായി ബന്ധപ്പെട്ടു എന്തെങ്കിലും അര്‍ത്ഥമുള്ള ഒരു പേര്‌ കൊടുക്കുന്നതാണു നല്ലതു. പിന്നീട് വിക്കിയില്‍ ചിത്രം തിരയുന്നതിനും മറ്റും ഇതാണ്‌ നല്ലത്‌. ഉദാ: നിങ്ങള്‍ എടുത്ത/വരച്ച യേശുദാസിന്റെ ഒരു ചിത്രത്തിനു കൊടുക്കാവുന്ന പേരുകളുടേയും കൊടുക്കരുതാത്ത പേരുകളുടേയും ഉദാഹരണം താഴെ കൊടുക്കുന്നു.
    കൊടുക്കാവുന്ന പേരുകള്‍: yesudas.jpg, യേശുദാസ്.jpg
       കൊടുക്കരുതാത്ത പേരുകള്‍: IMG0592.JPG, DSC0592.JPG
  • ചുരുക്കം ബോക്സില്‍ ചിത്രത്തെ പറ്റിയുള്ള ഒരു ലഘു വിവരണം നല്‍കുക. അതോടൊപ്പം ഈ ചിത്രം എന്തിന്റേതാണ്‌, ആരു എടുത്തതാണ്‌ തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തുക. നിങ്ങള്‍ ചിത്രം അപ്‌ലോഡ് ചെയ്യുക മാത്രമേ ചെയ്യുന്നുള്ളൂ എങ്കില്‍ ഏതു ലേഖനത്തില്‍ ഈ ചിത്രം ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
ഘട്ടം 2. ഏതെങ്കിലും സൗജന്യ ലൈസന്‍സ് (അനുമതിപത്രം) തിരഞ്ഞെടുക്കുക.

വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന എല്ലാ ചിത്രങ്ങള്‍ക്കും അനുയോജ്യമായ ലൈസന്‍സ് നിര്‍ബന്ധമായും ചേര്‍ത്തിരിക്കണം. വിക്കിപീഡിയയില്‍ മാത്രം വാണിജ്യേതര ആവശ്യത്തിനു എന്ന എന്ന ലൈസന്‍‌സോടെ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ വിക്കിപീഡിയയില്‍ ഉള്‍പ്പെടുത്തുന്നതല്ല. ഇത്തരം ചിത്രങ്ങള്‍ പുനരുപയോഗത്തിന് അനുമതി‍ ആവശ്യമുള്ളവയും അല്ലെങ്കില്‍ പ്രസ്തുത ചിത്രത്തെ അധികരിച്ച് മറ്റു ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ അനുമതി ഇല്ലാത്തതും ആണ് എന്നതാണ് ഇതിനു കാരണം‍. ഈ മാര്‍ഗ്ഗരേഖക്ക് പല കാരണങ്ങളുമുണ്ട്.സ്വതന്ത്രവും കോപ്പിറൈറ്റ് വിമുക്തവുമായ ഉള്ളടക്കം എന്നതാണ് വിക്കിപീഡിയയുടെ ലക്ഷ്യം.പുനരുപയോഗത്തിനും വിതരണത്തിനും തടസ്സങ്ങള്‍ ഉള്ള ചിത്രങ്ങള്‍ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമാണ്. ചരടുകളുള്ള ലൈസന്‍സുമായി വിക്കിപീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്ന ചിത്രങ്ങള്‍ ഒക്കെ വിക്കിപീഡിയയില്‍ നിന്നു നീക്കം ചെയ്യപ്പെടും.

നിങ്ങള്‍ക്കു തിരഞ്ഞെടുക്കാവുന്ന ലൈസന്‍സുകളില്‍ ചിലത്

  • Public domain - ഈ സൃഷ്ടി പബ്ലിക് ഡൊമെയ്ന്‍ ലൈസന്‍സില്‍ പുറത്തുവിടുമ്പോള്‍ നിങ്ങള്‍ ഇതിലുള്ള എല്ലാ അവകാശങ്ങളും ദാനം കയ്യൊഴിയുന്നു.
  • GFDL - വിക്കിപീഡിയയില്‍ നിങ്ങളെഴുതുന്ന എല്ലാ ലേഖനങ്ങള്‍ക്കും വരുന്ന അതേ ലൈസന്‍സാണ് ഇത്.
  • Creative Commons CC-BY-SA - ഈ ലളിതമായ ലൈസന്‍സ് അനുസരിച്ച് നിങ്ങള്‍ സംഭാവനചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍ നിങ്ങള്‍ക്ക് കടപ്പാട് ചേര്‍ക്കണം.
"https://ml.wikiquote.org/w/index.php?title=മീഡിയവിക്കി:Uploadtext/ml-ownwork&oldid=5441" എന്ന താളിൽനിന്ന് ശേഖരിച്ചത്