മിഷേൽ ഒബാമ
ദൃശ്യരൂപം
മിഷേൽ ലാവാഗൻ റോബിൻസൺ ഒബാമ

ബറാക് ഒബാമയുടെ പത്നിയും, അമേരിക്കൻ ഐക്യനാടുകളിലെ മുൻ പ്രഥമവനിതയുമാണ്. അമേരിക്കൻ ഐക്യനാടുകളിലെ പ്രഥമവനിതയാകുന്ന ആദ്യ ആഫ്രിക്കൻ-അമേരിക്കൻ വംശജയും ഇവരാണ്. ഷിക്കാഗോയിൽ വളർന്ന ഇവർ പ്രിൻസ്റ്റൻ സർവകലാശാലയിൽ നിന്നും കലയിൽ ബിരുദം നേടുകയും, ഹാർവാർഡ് സർവകലാശാലയിൽ നിന്നും നിയമത്തിൽ ബിരുദം നേടുകയും ചെയ്തു. സിഡ്‌ലി ഓസ്റ്റിൻ എന്ന നിയമ സ്ഥാപനത്തിൽ ജോലി ചെയ്തു. അവിടെയാണ് ബരാക് ഒബാമയെ കണ്ടുമുട്ടിയത്. ഷിക്കാഗോ സർവകലാശാലയിലും ഷിക്കാഗോ സർവലാശാൽ മെഡിക്കൽ സെന്ററിലും ജോലി ചെയ്തിട്ടുണ്ട്. മിഷെലും ബരാക്കും 1992ൽ വിവാഹിതരായി. മാലിയ, സാഷ എന്നീ രണ്ടു പെൺകുട്ടികളുണ്ട്.
ഉദ്ധരണികൾ
- അടിയന്തരമായ മാറ്റമാണ് ഉണ്ടാവേണ്ടത്. എട്ടോ പത്തൊ കൊല്ലങ്ങൾക്കുള്ളിലല്ല. ഇപ്പോൾ, ഉടൻ. ഇന്നി വൈകാൻ പാടില്ല.
- നമ്മുടെ ജീവിതക്കാലത്ത് കണ്ടുമുട്ടാവുന്ന ഏറ്റവും മിടുക്കനായ വ്യക്തിയാണ് ബറാക്ക്.
- ആത്മാവും മനസ്സും തകർന്നിരിക്കുന്ന ഒരു ജനതയാണ് നാം. നമ്മുടെ ആത്മാവുകളെ വീണ്ടെടുക്കേണ്ടതുണ്ട്. അതിനു വേണ്ടുന്നത് ഉത്തേജിപ്പിക്കുന്ന നേതൃത്ത്വമാണ്.
- പരീക്ഷയിൽ ലഭിക്കുന്ന മാർക്കുകൾ മാത്രമായിരുന്നു മാനദണ്ഡമെങ്കിൽ ഞാൻ ഒരിക്കലും ഇവിടെ എത്തിനിൽക്കിലായിരുന്നു.
- ഞങ്ങൾ ആഫിക്ക സന്ദർശിച്ചപ്പോൾ കെനിയയിൽ വച്ച് ബറാക്ക് പരസ്യമായി എച്ച് ഐ വി പരിശോധനയ്ക്ക് നടത്തി. ഇതിൽ യാതൊരു ലജ്ജയും തോന്നേണ്ടതില്ല എന്ന് ആ നാട്ടുക്കാർക്ക് മാതൃകാപരമായി കാട്ടികൊടുക്കുകയായിരുന്നു ഉദ്ദേശം.
- വിജയങ്ങൾ നിങ്ങളുടെ സ്വന്തമാണെങ്കിൽ മാത്രമേ അവ അർത്ഥവത്തതും ആസ്വാദ്യവും ആകുന്നൂള്ളൂ.
- • എൻ്റെ “കറുപ്പത്ത്വം” എനിക്ക് ഏറ്റവും ബോധ്യമാകുന്നത് ഞാൻ പ്രിൻസ്ടസർവ്വകലാശാലയിൽ ചേർന്ന ശേഷമാണ്. വെള്ളക്കാരായ അധ്യാപകരും സഹപാഠികളും എന്നോട് പെരുമാറിയിരുന്നത് ഞാനവിടുത്തെ ഒരു സന്ദർശകൻ മാത്റമാണെന്നത് പോലെയാണ്. ഞാൻ അവർക്ക് ഒരു കറുത്ത വർഗ്ഗകാരിയായിരുന്നു, വിദ്യാർത്ഥിയെന്നതിലുപരി.
- ഞാനും ബറാക്കും ദീർഘമായ ചർച്ച്ക്കും ഒത്തിരി ആലോചനകൾക്കും ശേഷം എടുത്ത ഒരു തീരുമാനമായിരുന്നു അത്. ഞങ്ങൾക്ക് മിടുക്കികളായ രണ്ട് പെൺക്കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. ജീവിതം എല്ലാം കൊണ്ടും സുഖകരവും സന്തുഷ്ടവുമായിരുന്നു. ഒന്നിനും ഒരു കുറവും ഇല്ലായിരുന്നു.അതെല്ലാം തകർക്കാവുന്ന ഒരു തീരുമാനമായിരുന്നു പ്രസിഡ്ൻ്റ് സ്ത്ഥാനത്തേയ്ക്ക് മൽസരിക്കുക എന്നത്.
- എൻ്റെ ഭാഗധേയം നിശ്ച്ചയിക്കുന്നത് ഞാൻ മാത്രമാണെന്നും ജനിക്കുന്നതിനു മുമ്പേ കുറിച്ചിട്ടിരിക്കുന്ന തലവരിയല്ല ഭാവിയെന്നും എന്നെ പഠിപ്പിച്ചത് കോളെജ്ജ് വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത എൻ്റെ മുത്തച്ച്ഛനായിരുന്നു.