മായ ആഞ്ചലോ
ദൃശ്യരൂപം

മായ ആഞ്ചലോ: പ്രമുഖ അമേരിക്കൻ കവയിത്രിയും പൗരാവകാശ പ്രവർത്തകയുമായിരുന്നു മായ ആഞ്ചലോ(4 ഏപ്രിൽ 1928 – 28 മേയ് 2014). "ഐ നോ വൈ ദ കേജ്ഡ് ബേഡ് സിങ്സ്" എന്ന വിഖ്യാത ആത്മകഥ ലോകമെങ്ങും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആത്മകഥയുടെ മറ്റ് ആറുഭാഗങ്ങൾ കൂടി ഏഞ്ചലോ എഴുതി. 1969ൽ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം വർഷങ്ങളായി അമേരിക്കൻ സ്കൂളുകളിൽ പാഠപുസ്തകമാണ്. ആത്മകഥകളും കവിതകളും പ്രബന്ധങ്ങളുമായി മുപ്പത്താറോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ഇതു കൂടാതെ മൂന്ന് ലേഖനസമാഹാരങ്ങളും, പല കാവ്യങ്ങളും, നാടകങ്ങളും, തിരക്കഥകളും പ്രസിദ്ധീകരിച്ചിട്റ്റുണ്ട്.
ഉദ്ധരിണികൾ
[തിരുത്തുക]- വാക്ക് കൊണ്ട് എന്നെ അമ്പെയ്യാം
നോക്ക് കൊണ്ട് എന്നെ മുറിപ്പെടുത്താം
വെറുപ്പ് കൊണ്ട് എന്നെ കൊല്ലാം
എന്നാൽ ഞാൻ വായു പോലെ ഉയർന്നു പൊന്തുകയെയുള്ളൂ
- പ്രവർത്തിച്ചില്ലെങ്കിൽ ഒന്നും നടക്കില്ല
- മറ്റുള്ളവരുടെ മേഘങ്ങളിലെ മഴവില്ലാവാൻ ശ്രമിക്കുക
- ഒരു സ്ത്രീയ്ക്കുവേണ്ടി ശബ്ദിക്കുന്ന ഓരോ വ്യക്തിയും ശബ്ധിക്കുന്നത് മുഴുവൻ സ്ത്രീകൾക്കു വേണ്ടിയിട്ടാണ്
- പഠിക്കാൻ ഇനിയും ഒത്തിരി ഉണ്ട് എന്ന് ഞാൻ പഠിച്ചിരിക്കുന്നു.
- സർഗ്ഗാതമകത തീർന്നു പോകുന്നില്ല. ഉപയോഗിക്കപ്പെടും തോറും കൂടുതൽ ഉണ്ടായിക്കൊണ്ടിരിക്കുകയേയുള്ളൂ
- ചിത്രശലഭത്തിന്റെ ഭംഗി നാം ആസ്വദിക്കുന്നു. എന്നാൽ ആ മനോഹാരികത കൈവരിക്കാൻ
അത് പിന്നിട്ട് വഴികളെ നാം മനപ്പൂർവ്വം വിസ്മരിക്കുന്നു
- ഇഷ്ട്പ്പെടാത്തതിനെ മാറ്റാൻ ശ്രമിക്കുക.മാറ്റാൻ സാധിക്കുന്നില്ലെങ്ക്ൽ അതിനോടുള്ള നിങ്ങളുടെ മനോഭാവം തിരുത്തുക.
വെറുത്തെ പരാതിയും പരിഭവവും പറഞ്ഞിരിക്കാതിരിക്കുക
- നക്ഷത്രങ്ങളെ എത്തിപിടിക്കാൻ നാം വെമ്പുന്നു. ഹൃദയങ്ങളെ കീഴടക്കാൻ ശ്രമിക്കുന്നതിലാണ് വിവേകം. അത് സാധ്യവുമാണ്