ഉള്ളടക്കത്തിലേക്ക് പോവുക

മല്ലോറി സ്വാൻസൺ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
മല്ലോറി സ്വാൻസൺ

മല്ലോറി ഡയാൻ സ്വാൻസൺ ( നീ പഗ് ; ജനനം ഏപ്രിൽ 29, 1998) ഒരു അമേരിക്കൻ ഫുട്ബോൾ കളിക്കാരിയാണ്, അവർ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വനിതാ പ്രൊഫഷണൽ സോക്കറിന്റെ ഏറ്റവും ഉയർന്ന ഡിവിഷനായ നാഷണൽ വിമൻസ് സോക്കർ ലീഗിലെ (NWSL) ചിക്കാഗോ റെഡ് സ്റ്റാർസിന്റെയും യുണൈറ്റഡ് സ്റ്റേറ്റ്സ് വനിതാ ദേശീയ ഫുട്ബോൾ ടീമിന്റെയും (USWNT) ഫോർവേഡായി കളിക്കുന്നു. USWNT ചരിത്രത്തിൽ 10 കരിയർ അസിസ്റ്റുകളിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയാണ് അവർ. 20 വയസ്സിന് മുമ്പ് USWNT ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകളുടെ റെക്കോർഡ് അവർ സ്വന്തമാക്കി. 2016 ജനുവരിയിൽ 17 വയസ്സുള്ളപ്പോൾ, USWNTചരിത്രത്തിൽ ഒളിമ്പിക് യോഗ്യതാ ടൂർണമെന്റിൽ തിരഞ്ഞെടുക്കപ്പെടുകയും കളിക്കുകയും ചെയ്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായിരുന്നു അവർ.

ഉദ്ധരണികൾ

[തിരുത്തുക]
  • എല്ലായ്‌പ്പോഴും വെല്ലുവിളികൾ ഉണ്ടാകും, എന്നാൽ നിങ്ങളുടെ കംഫർട്ട് സോണിന് പുറത്തേക്ക് കടക്കുന്നതിലൂടെയാണ് നിങ്ങൾ വളരുന്നത്.
    • "മല്ലോറി സ്വാൻസണുമായുള്ള ചോദ്യോത്തരം: ഗേറ്ററേഡ് പ്ലെയർ ഓഫ് ദ ഇയർ, പരിക്കിന്റെ പുനരധിവാസം, ലോകകപ്പ്, കൂടാതെ മറ്റു പലതും - കേഡൻ ചാർപെന്റിയർ. ജൂലൈ 6, 2023. ശേഖരിച്ചത് 14/11/2023.
  • എന്റെ ഐഡന്റിറ്റി ഫുട്ബോളിൽ മാത്രം ഒതുങ്ങിപ്പോയതായി എനിക്ക് തോന്നുന്നു, പിന്നെ കളി നിങ്ങളിൽ നിന്ന് എടുത്തുകളയപ്പെടുമ്പോൾ, നിങ്ങൾ ചോദ്യം ചെയ്യാൻ തുടങ്ങും.
    • യുഎസ്ഡബ്ല്യുഎൻടിയിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് മല്ലോറി സ്വാൻസൺ: ജോഷ്വ ഡോറിംഗ് എഴുതിയ 'ദൈവം എപ്പോഴും നല്ലവനാണ്'. ഏപ്രിൽ 13, 2023. ശേഖരിച്ചത് 14/11/2023.
  • ആരാധകരോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട് കാരണം ആ നിമിഷം ഒരാൾക്ക് എന്ത് അനുഭവമയിരിക്കുമെന്ന് ഒരിക്കലും അറിയാത്തതിനാലും, ആ നിമിഷം അവരുടെ കരിയറിന്റെയ്യോ സ്കൂൾ ജീവിതത്തിന്റെയ്യോ പാതയെ എങ്ങനെ മാറ്റുമെന്നത് അറിയാത്തതിനാലുമാണ്.
    • സെറീന വില്യംസും മിയ ഹാമും അവളെ പ്രചോദിപ്പിച്ചതുപോലെ ആരാധകരെ പ്രചോദിപ്പിക്കാൻ മല്ലോറി സ്വാൻസൺ ആഗ്രഹിക്കുന്നു (എക്സ്ക്ലൂസീവ്) നതാഷ ഡൈ. ഏപ്രിൽ 12, 2023. ശേഖരിച്ചത് 14/11/2023.
"https://ml.wikiquote.org/w/index.php?title=മല്ലോറി_സ്വാൻസൺ&oldid=24055" എന്ന താളിൽനിന്ന് ശേഖരിച്ചത്