ഫലകം:പഴഞ്ചൊല്ലുകൾ/ഞ
ദൃശ്യരൂപം
- ഞണ്ടിനുണ്ടോ രണ്ടാംപേറ്
- ഞണ്ടുകൊഴുത്താൽ കുണ്ടിൽ കിടക്കുമോ
- ഞണ്ടുണ്ടോ തേനുണ്ടിട്ട്
- ഞവര നന്നട്ടാൽ തുവര മുളയ്ക്കുമോ
- ഞാങ്ങണയെങ്കിലും നാലു കൂട്ടിക്കെട്ടിയാൽ ബലം തന്നെ
- ഞാണിനു ബലമുണ്ടെങ്കിലേ അമ്പു ദൂരെ പോകൂ
- ഞാനിരിക്കേണ്ടിടത്ത് ഞാനിരുന്നിലെങ്കിൽ അവിടെയിരിക്കാൻ നായ.
- ഞാനും മുതലയച്ചനുംകൂടി പോത്തിനെ പിടിച്ചു
- ഞാനുമെന്റെ പെണും കുറച്ച് പൊന്നും
- ഞാനുമെന്റേട്ടനും ഒറ്റയ്ക്ക് അങ്ങേല നായ്ന്മാർ രണ്ടാള്.
- ഞാനെന്ന ഭാവം ജ്ഞാനിക്കഭാവം
- ഞാനൊന്നുമറിഞ്ഞില്ല രാമനാരായണ
- ഞാനോ യമനെപ്പെരട്ടി, നീയെന്നെ പെരട്ടുന്നോ
- ഞാൻ ഞാനല്ലാതായാൽ നായ
- ഞാൻ പിടിച മുയലിന് കൊമ്പ് മൂന്ന്
- ഞാൻ പെട്ട പാട് നായ്ക്കറിയില്ല
- ഞാറുറച്ചാൽ ചോറുറച്ചു
- ഞാറ്റിൽ പിഴച്ചാൽ ചേറ്റിൽ പിഴച്ചു
- ഞാറ്റുവേല തെറ്റിയാൽ നാടാകെ നഷ്ടം
- ഞെക്കികൊല്ലുന്നുവനെ നക്കിക്കൊല്ലുക
- ഞെക്കി പഴുപ്പിച്ച പഴത്തിന് സ്വാദില്ല
- ഞെട്ടറ്റാൽ താഴത്ത്
- ഞെളിഞ്ഞു കയറിയാൽ കുനിഞ്ഞിറങ്ങണം