"എലിയാസ് കനെറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:




* വിജയത്തിനു കൈയടിയേ കേൾക്കണമെന്നുള്ളു. മറ്റു ശബ്ദങ്ങളൊന്നും അതിന്റെ കാതിൽ പെടില്ല.
* വിജയത്തിനു കൈയടിയേ കേൾക്കേണ്ടൂ. മറ്റു ശബ്ദങ്ങളൊന്നും അതിന്റെ കാതിൽ പെടില്ല.




വരി 40: വരി 40:




* ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നത് യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?
* ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നതിന്റെ യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?

05:48, 26 ജൂലൈ 2012-നു നിലവിലുണ്ടായിരുന്ന രൂപം

എലിയാസ് കനെറ്റി (1905-1994)- ബൾഗേറിയയിൽ ജനിച്ച ജർമ്മൻ എഴുത്തുകാരൻ. 1981ൽ നൊബേൽ സമ്മാനം ലഭിച്ചു. ഓട്ടൊ ദ ഫേ, ആൾക്കൂട്ടവും അധികാരവും, കാഫ്കയുടെ മറ്റേ വിചാരണ എന്നിവ പ്രധാനപ്പെട്ട കൃതികൾ.

Canetti 1970


  • നമ്മൾ മറന്നതൊക്കെ സ്വപ്നങ്ങളിൽ വന്ന് നമ്മെ വിളിച്ചു കരയുന്നു.


  • ഏതു തീരുമാനവും വിമോചനമാണ്‌, അതിനി ദുരന്തത്തിലേക്കാണു നയിക്കുന്നതെങ്കിലും. അല്ലെങ്കിൽ ഇത്രയധികം ആൾക്കാർ കണ്ണും തുറന്നു പിടിച്ച്, നെടുകെ നടന്ന് സ്വന്തം ദൌർഭാഗ്യങ്ങളിലേക്കു പോകുന്നതെങ്ങനെ?


  • എല്ലാവർക്കും മതിയായത്ര ആഹാരം കിട്ടണമെന്ന് നീതി പറയുന്നു. ആഹാരത്തിന്റെ ഉല്പാദനത്തിൽ എല്ലാവരും അവനവന്റെ പങ്കു വഹിക്കണമെന്നും നീതി പറയുന്നുണ്ട്.


  • യുദ്ധം അഴിച്ചുവിടാൻ നോക്കുന്ന ഭരണാധികരികൾക്കു നന്നായിട്ടറിയാം, ആദ്യത്തെ ഇരയെ കണ്ടുപിടിക്കുകയോ, കൈക്കലാക്കുകയോ വേണമെന്ന്.


  • വിജയത്തിനു കൈയടിയേ കേൾക്കേണ്ടൂ. മറ്റു ശബ്ദങ്ങളൊന്നും അതിന്റെ കാതിൽ പെടില്ല.


  • കവർച്ചക്കാരോടുള്ള പേടി മുതലു നഷ്ടപ്പെടുമെന്നുള്ള പേടി മാത്രമല്ല, ഓർത്തിരിക്കാതെ അന്ധകാരം വന്നു പിടികൂടുന്നതിനോടുള്ള പേടി കൂടിയാണ്‌.


  • ഒരു സംശയവും വേണ്ട: മനുഷ്യനെ നാം പഠിക്കാൻ തുടങ്ങിയിട്ടേയുള്ളു; അപ്പോഴേക്കും അവന്റെ അന്ത്യവുമായിരിക്കുന്നു.


  • നിങ്ങൾ സ്വന്തം ജീവിതകഥ എഴുതി വയ്ക്കുമ്പോൾ ഓരോ പേജിലുമുണ്ടാവണം, മറ്റൊരാളും കേൾക്കാത്ത ചിലത്.


  • ദൈവം മരിച്ചോ ഇല്ലയോ എന്നതൊന്നും പ്രശ്നമല്ല: ഇത്രയു കാലം ഉണ്ടായിരുന്ന ഒരാളെക്കുറിച്ച് ഒന്നും മിണ്ടാതിരിക്കാൻ പറ്റില്ല എന്നതാണു കാര്യം.


  • വാക്കുകളല്ല പഴകുന്നത്, ഒരേ വാക്കുകൾ നിരന്തരം എടുത്തുപയോഗിക്കുമ്പോൾ മനുഷ്യരാണു പഴകുന്നത്.


  • വിജയം എന്നാൽ ഒറ്റ ദിവസത്തെ ഔദ്ധത്യമെന്നേയുള്ളു.


  • ചില പുസ്തകങ്ങളുണ്ട്, ഇരുപതു കൊല്ലമായി വായിക്കാതെ നിങ്ങളോടൊപ്പമുള്ളവ; എപ്പോഴും കൈയകലത്തു തന്നെ നിങ്ങൾ വയ്ക്കുന്നവ; നഗരത്തിൽ നിന്നു നഗരത്തിലേക്ക്, ഒരു രാജ്യത്തു നിന്നു മറ്റൊരു രാജ്യത്തേക്ക് നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഇല്ലാത്ത സ്ഥലമുണ്ടാക്കി, ഭദ്രമായി നിങ്ങൾ കൊണ്ടുപോകുന്നവ; പെട്ടിയിൽ നിന്നെടുക്കുമ്പോൾ നിങ്ങൾ അതൊന്നു മറിച്ചുനോക്കിയെന്നുകൂടി വരാം; പക്ഷേ ഒരു വാക്യം പോലും പൂർണ്ണമായി വായിക്കാതിരിക്കാൻ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. അങ്ങനെ ഇരുപതു കൊല്ലം കഴിയുമ്പോൾ പെട്ടെന്നൊരു മുഹൂർത്തമെത്തുകയാണ്‌: ഉന്നതങ്ങളിൽ നിന്നൊരു കല്പന കിട്ടിയപോലെ നിങ്ങൾ ആ പുസ്തകം തുടക്കം മുതൽ ഒടുക്കം വരെ ഒറ്റയിരുപ്പിനു വായിച്ചുതീർക്കുന്നു. അതൊരു വെളിപാടു കിട്ടിയ പോലെയാണ്‌. ഇപ്പോൾ നിങ്ങൾക്കു മനസ്സിലാവുന്നു, ഈ കോലാഹലമൊക്കെ എന്തിനു വേണ്ടിയായിരുന്നുവെന്ന്. അത്രയധികം കാലം അതു നിങ്ങളോടോപ്പം വേണ്ടിയിരുന്നു; അതു യാത്ര ചെയ്യേണ്ടിയിരുന്നു; അതു നിങ്ങളുടെ സ്ഥലം അപഹരിക്കേണ്ടിയിരുന്നു; അതു നിങ്ങൾക്കൊരു ഭാരമാകേണ്ടിയിരുന്നു; ഇന്നതിന്റെ യാത്രാലക്ഷ്യമെത്തിയിരിക്കുകയാണ്‌; അതു നിങ്ങൾക്കു സ്വയം വെളിപ്പെടുത്തുകയാണ്‌; നിങ്ങളോടൊപ്പം ഉരിയാട്ടമില്ലാതെ കഴിഞ്ഞ പൊയ്പ്പോയ ഇരുപതു കൊല്ലങ്ങൾക്കു മേൽ അതു വെളിച്ചം വീശുകയാണ്‌. ഇത്രയും കാലം നിശ്ശബ്ദമായി അതു നിങ്ങളോടൊപ്പമുണ്ടായിരുന്നില്ലെങ്കിൽ ഇത്രയൊക്കെ പറയുവാൻ അതിനു കഴിയുമായിരുന്നില്ല; അതൊക്കെത്തന്നെയാണ്‌ അതിലുണ്ടായിരുന്നതെന്ന് ഉറപ്പിച്ചു പറയാൻ ഏതു വിഡ്ഢിക്കു തന്റേടമുണ്ടാവും?
"https://ml.wikiquote.org/w/index.php?title=എലിയാസ്_കനെറ്റി&oldid=15352" എന്ന താളിൽനിന്ന് ശേഖരിച്ചത്