"അന്തോണിയോ മച്ചാദോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
Content deleted Content added
ചിത്രം ചേർത്തു
(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: bs, ca, el, es, it, sl
വരി 20: വരി 20:


[[Category:വ്യക്തികൾ]]
[[Category:വ്യക്തികൾ]]

[[bs:Antonio Machado]]
[[ca:Antonio Machado]]
[[el:Αντόνιο Ματσάδο]]
[[en:Antonio Machado]]
[[en:Antonio Machado]]
[[es:Antonio Machado]]
[[it:Antonio Machado]]
[[sl:Antonio Machado]]

01:24, 12 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

അന്തോണിയോ മച്ചാദോ
  1. നിങ്ങളെക്കാണുന്ന കണ്ണു കണ്ണായിരിക്കുന്നത്‌ നിങ്ങൾ അതിനെക്കാണുന്നതുകൊണ്ടല്ല, അതു നിങ്ങളെക്കാണുന്നതുകൊണ്ടാണ്‌.
  2. കണ്ണാടിയിൽ നോക്കുമ്പോൾ മറ്റേയാളെക്കൂടി നോക്കുക- നിങ്ങളോടൊപ്പം നടക്കുന്ന മറ്റേയാളെ.
  3. ജീവിതത്തിനും സ്വപ്നംകാണലിനുമിടയിൽ മൂന്നാമതൊന്നുകൂടിയുണ്ട്‌; അതെന്താണെന്നൂഹിക്കൂ.
  4. നിങ്ങളിലെ നാഴ്സിസസ്‌ കണ്ണാടിയിൽ തന്നെ കാണുന്നില്ല; അതെങ്ങനെ , കണ്ണാടിയും അയാൾ തന്നെയല്ലേ.
  5. ശ്രദ്ധിക്കൂ, ഒരു ഹൃദയം മാത്രമായി ഹൃദയമാവുന്നില്ല.
  6. ജീവിതം കേമം സ്വപ്നംകാണൽ അതിലും കേമം അതിനെക്കാളൊക്കെക്കേമമമ്മേ ഉറക്കം വിട്ടെഴുന്നേൽക്കൽ.
  7. ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
  8. എന്റെ തീ കെട്ടെന്നു ഞാൻ കരുതി, ചാമ്പലിളക്കി നോക്കി ഞാൻ; കൈ പൊള്ളിയതങ്ങനെ.
  9. പാതിനേരേ നിങ്ങൾ പറഞ്ഞുള്ളൂ? മറ്റേപ്പാതി കൂടി പറഞ്ഞാൽ നിങ്ങൾ രണ്ടുതവണ കള്ളം പറഞ്ഞുവെന്നേ ആൾക്കാർ പറയൂ.
  10. യേശു പഠിപ്പിച്ചത്‌: നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക; അന്യനാണയാളെന്നതു മറക്കുകയും വേണ്ട.
  11. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
  12. യേശുവിനെ ഞാൻ സ്നേഹിക്കുന്നു, അവൻ നമ്മോടു പറഞ്ഞുവല്ലോ- ഭൂമിയുമാകാശവും നശിക്കും; ഭൂമിയുമാകാശവും നശിച്ചാലും എന്റെ വചനം ബാക്കിനിൽക്കും. എന്തായിരുന്നാ വചനം, എന്നേശുവേ? സ്നേഹം,മമത,ക്ഷമാശീലം? നിന്നാകെവചനങ്ങൾ ഒരേകവചനമായിരുന്നു- ഉത്തിഷ്ഠത!
  13. കടലിലേശാത്ത കാര്യങ്ങൾ നാലുണ്ട്‌ മനുഷ്യർക്ക്‌- നങ്കൂരം,പങ്കായം,തുഴകൾ മുങ്ങിച്ചാവുമെന്ന പേടിയും.
  14. മുറുകെപ്പിടിച്ചോളൂ നിന്റെ കൈയിലെ നാണയം, കൊടുത്തില്ലെങ്കിൽ നഷ്ടമാകും പക്ഷേ, നിന്റെയാത്മാവെന്ന നാണയം.
  15. വഴി നടക്കുന്നവനേ, വഴിയെന്നതില്ല, നടന്നു വേണം വഴിയാകാൻ;
  16. അങ്ങനെയൊരാളാണു ഞാൻ. ശോകം കനത്തൊരു മദ്യപൻ, ഒരു വിഭ്രാന്തഗായകൻ, കവി, സ്വപ്നങ്ങളിൽ തന്നെ മറന്നൊരു പാവം, മൂടൽമഞ്ഞിനുള്ളിൽ ദൈവത്തെത്തിരഞ്ഞു നടക്കുന്നവൻ.
  17. പറക്കൂ, സായാഹ്നത്തിലേക്കു പറക്കൂ, കവേ, നിന്റെ ഹൃദയം പിഴിഞ്ഞു കയ്ക്കുന്ന ചാറെടുക്കൂ, നിഴലടഞ്ഞ വായുവിലേക്കു തട്ടിയെറിയൂ, നിന്റെ സ്വപ്നത്തിന്റെ കലുഷചഷകം.
"https://ml.wikiquote.org/w/index.php?title=അന്തോണിയോ_മച്ചാദോ&oldid=11827" എന്ന താളിൽനിന്ന് ശേഖരിച്ചത്