"രബീന്ദ്രനാഥ് ടാഗോർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
No edit summary
വരി 14: വരി 14:
{{DEFAULTSORT:Tagore, Rabindranath}}
{{DEFAULTSORT:Tagore, Rabindranath}}


[[Category:Mystics]]
[[Category:Philosophers]]
[[Category:Indian poets]]
[[Category:Authors]]
[[Category:Nobel Prize winners]]
[[Category:1940s deaths]]


[[bg:Рабиндранат Тагор]]
[[bg:Рабиндранат Тагор]]

15:26, 10 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

രബീന്ദ്രനാഥ് ടാഗോർ കോൽക്കട്ടയിൽ, 1915

രബീന്ദ്രനാഥ ടഗോർ(রবীন্দ্রনাথ ঠাকুর) 'ഗുരുദേവ്‌' എന്ന സ്വീകൃത നാമത്തിൽ അറിയപ്പെട്ടിരുന്ന ബംഗാളി കവി, തത്ത്വ ചിന്തകൻ, ദൃശ്യ കലാകാരൻ, കഥാകൃത്ത്‌, നാടക കൃത്ത്, ഗാനരചയിതാവ്‌, നോവൽ രചയിതാവ്‌, സാമൂഹികപരിഷ്കർത്താവ് തുടങ്ങിയ നിലകളിൽ തന്റെ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ആം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ആം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതു രൂപം നൽകുകയും ചെയ്തു. 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചതിലൂടെ പ്രസ്തുത പുരസ്കാരം ലഭിക്കന്ന ഏഷ്യയിലെ ആദ്യ വ്യക്തിയായി ടാഗോർ. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങൾ, രണ്ടായിരത്തി മുന്നോറോളം ഗാനങ്ങൾ, അൻപത് നാടകങ്ങൾ, കലാഗ്രന്ഥങ്ങൾ, ലേഖന സമാഹാരങ്ങൾ ടാഗോറിന്റെ സാഹിത്യ സംഭാവനകൾ ഇങ്ങനെ പോകുന്നു. നാടകനടനും ഗായകനും കൂടിയായിരുന്നു അദ്ദേഹം. 68-ആം വയസ്സിൽ അദ്ദേഹം ചിത്രരചന ആരംഭിച്ചു, വിനോദത്തിനു വേണ്ടി തുടങ്ങി ഏകദേശം മൂവായിരത്തോളം ചിത്രങ്ങൾ രചിച്ചു. ബംഗാളിലെ മത,സാമൂഹിക,സാംസ്കാരിക രംഗങ്ങളിൽ പുരോഗമന പരിഷ്കരണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് വളരെയേറെ സംഭാവനകൾ നൽകിയ കുടുംബമാണ് കൽക്കത്തയിലെ ജെറാസങ്കോ ടാഗോർ കുടുംബം. രബീന്ദ്രനാഥ ടാഗോർ, അബനീന്ദ്രനാഥ ടാഗോർ, ഗഗനേന്ദ്രനാഥ ടാഗോർ എന്നിങ്ങനെ ഭാരതത്തിന്റെ കലാസാഹിത്യ രംഗത്തും , മത-സാമൂഹിക പരിഷ്കരണ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ ജെറാസങ്കോ ടാഗോർ കുടുംബത്തിലുണ്ട്.

ടാഗോറിന്റെ വാക്കുകൾ

  • സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്‌"
  • "വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാൽ നിഴലിൽ ക്ഷമയോടെ വിളക്കു പിടിച്ചു നിൽക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക
  • പക്ഷികൾക്ക് ചിറകു കിട്ടിയാൽ അതൊരിക്കലും ആകാശത്ത് പറക്കുകയില്ല
  • നമ്മുടെ വിനയം വലുതാകുന്തോറും നാം വലിപ്പത്തോട് അടുത്ത് വരികയാണ്

പുറത്തേക്കുള്ള കണ്ണികൾ

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=രബീന്ദ്രനാഥ്_ടാഗോർ&oldid=10316" എന്ന താളിൽനിന്ന് ശേഖരിച്ചത്