പശു
ദൃശ്യരൂപം
പശു, കാള, പോത്ത്, എരുമ വളർത്തു മൃഗങ്ങ്ന്ലേ പൊതുവെ അറിയപ്പെടുന്നതാണ് കന്നുകാലി. ഭൂമിയിൽ ഉഷ്ണ- മിതോഷ്ന മേഖലകളിലെല്ലാം തന്നെ ഈ വർഗത്തില്പെട്ട വിവിധയിനങ്ങൾ അധിവസിച്ചിരുന്നു. അവിടങ്ങളിലെല്ലാം ഇവ മനുഷ്യരാൽ ഇണക്കിയെടുക്കുകയും ചെയ്യപ്പെട്ടു. ആഫ്രിക്ക പോലുള്ള ചിലയിടങ്ങളിലെ വനങ്ങളിലും ഹിമാലയപ്രാന്തങ്ങളിലും മറ്റും ഇവയുടെ വർഗത്തിൽ പെട്ട ജീവികൾ കാട്ടുമൃഗങ്ങളായി ജീവിക്കുന്നുമുണ്ട്.
ചൊല്ലുകൾ
[തിരുത്തുക]- അങ്ങാടിപ്പയ്യ് ആലയിൽ നിൽക്കില്ല - അങ്ങാടിയിൽ സാധാരണ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾ ഒരിക്കലും ഒരു മനുഷ്യൻ പണിതിട്ട തൊഴുത്തിൽ അഥവാ ആലയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുകയില്ല എന്നാണ് ഇതിന്റെ അക്ഷരാർത്ഥം. എന്നാൽ ഇതുകൊണ്ട് പഴമക്കാർ ഉദ്ദേശിക്കുന്നത്, ആർക്കും ഉപകാരപ്പെടാതെ സമൂഹത്തിൽ മടിയന്മാരായി, അഥവാ ഉദാസീനരായി വഴക്കാളികളായും ഏഷണിക്കാരായും നടക്കുന്നവർ ഒരിക്കലും അച്ചടക്കത്തോടെ ഒരു ജോലിയിലും സ്ഥിരമായി നിൽക്കുകയില്ല.
- ഇന്നത്തെ പശു നാളത്തെ പുലി.
- ഏട്ടിലെ പശു പുല്ല് തിന്നുമോ? - പുസ്തകത്തിലെ പശു പുല്ല് തിന്നില്ല.
- കടച്ചിയെ കെട്ടിയേടം പശു ചെല്ലും.
- ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം. - പശുവിന്റെ അകിട് നിറച്ച് പാലാണെങ്കിലും കൊതുകിനു അതിലല്ല താല്പര്യം. അതിന്റെ സ്വഭാവം ചോര കുടിക്കലാണ്. ചില ആളുകൾ ഇതുപോലെയാണ്. ശ്രേഷ്ഠമായതിനെ വർജ്ജിച്ചുകൊണ്ട് അല്ലാത്തതിന്റെ പിന്നാലെ പോകൂ എന്നത് അവരുടെ സ്വഭാവമാണ്.
- കുറിഞ്ഞിപ്പാൽ കറന്നാലും കൂരിയെ തിന്നുന്ന പശു ആകാ.
- കെട്ട പട്ടന് ചത്ത പശു.
- കെട്ടുപോയ ബ്രാഹ്മണന് ചത്തുപോയ പശു.
- ചത്ത പശു ചണ്ഡാളന്.
- ദാനം കിട്ടിയ പശുവിന്റെ വായിലെ പല്ലെണ്ണരുത്. - പശുവിന്റെയും കുതിരയുടേയും പല്ലെണ്ണിയാണ് അവയുടെ പ്രായം നിശ്ചയിക്കാറ്. ദാനമായി ലഭിക്കുന്ന പശു ഏത് പ്രായത്തിലുള്ളത് എന്ന് പരിശോധിക്കാതെ സന്തോഷത്തോടെ പാരിതോഷികം കൈപ്പറ്റുക. അതുപോലെതന്നെ സമ്മാനമായി ലഭിക്കുന്ന ഒരു വസ്തുവിന്റേയും ഗുണമഹിമകൾ ആഴത്തിൽ പരിശോധിക്കുന്നത് നന്നല്ല.
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ? - പശു എത്ര പ്രായമായാലും ശരി, അതിനു അതിന്റെ അകിടിൽ നിന്നു നിത്യവും കറന്നെടുക്കുന്ന പാലിന്റെ രുചി അറിയില്ല.
- പകലെല്ലാം തപസ്സുചെയ്ത് രാത്രി പശുവിൻകണ്ണ് തുരന്നുതിന്നുക.
- പച്ചപ്പുല്ല് കണ്ട പശുവിനെ പോലെ.
- പട്ടി പത്തുപെറ്റിട്ടെന്താ, പശു ഒന്ന് പെറുന്നതിനൊക്കുമോ?
- പട്ടിയൊന്നുപെറ്റാൽ പശു പത്തുപെറണം.
- പയറു മുളച്ചാൽ പശു തൊഴുത്തിൽ കിടക്കുമോ?
- പശു കറുത്താലും പാലു കറുക്കുമോ?
- പശു കറുത്താൽ പാലിന്റെ രുചി കുറയുമോ?
- പശു കുത്താൻ വരുമ്പോൾ പഞ്ചാക്ഷരം ജപിച്ചിട്ടെന്താ?
- പശു കുത്താൻ വരുമ്പോൾ മർമ്മം നോക്കിനിൽക്കരുത്.
- പശു കുത്തിയതിലല്ല, മണ്ണാൻ കണ്ടതിലാണ് അപമാനം.
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ?
- പശു ചത്താലും മോരിന്റെ പുളി പോവില്ല.
- പശു ചത്തേടം കഴുകനെത്തും.
- പശു തിന്നാൽ പുല്ല് പാല്.
- പശു പല നിറം, പാൽ ഒരു നിറം.
- പശു പുല്ല് തിന്നുന്നത് പട്ടിക്ക് കണ്ടുകൂടാ.
- പശു മൂത്താലും പുലിയെ പിടിക്കുമോ?
- പശുവിനു കാടികൊടുത്താലും പശു ചുരത്തുന്നത് പാൽ.
- പശുവിനു പുല്ലും ശിശുവിനു പാലും.
- പശുവിനു പ്രസവവേദന, കാളയ്ക്കു കാമവേദന.
- പശുവിനെ കൊന്നിട്ട് ചെരുപ്പ് ദാനം ചെയ്യുക.
- പശുവിനെ വിൽക്കുമ്പോൾ കന്നിന് വഴക്കോ?
- പശുവിന്റെ വാലിൽ തൂങ്ങിയ പൊട്ടനെ പോലെ.
- പശുവിന്റെ കടിയും തീരും കാക്കയുടെ വിശപ്പും തീരും
- പശു വീണത് പുലിക്കുപകാരം.
- പശുവും പുലിയും കൂടി ഒരേ കടവിൽ വെള്ളം കുടിക്കുക.
- പശുവും ശിശുവും പാമ്പുപോലും പാട്ടിൻ രസമറിഞ്ഞിടും.
- പശുവെപ്പോലെയിരുന്നവൻ പുലിയെ പോലെ വന്നു.
- പലരും കൂടിയാൽ പശു പുല്ല് തിന്നില്ല.
- പല്ലില്ലാത്ത പശുവിനെ പുല്ലില്ലാത്ത പറമ്പിൽ.
- പഴഞ്ചൊല്ലിൽ പതിരുണ്ടെങ്കിൽ പശുവിൻപാല് കയ്ക്കും.
- പഴുതേപോണ പഴത്തൊലി പശുവിൻപള്ളയിൽ.
- പറമ്പിലെ പുല്ലും തീരും പശുവിന്റെ വിശപ്പും തീരും.
- പറയന്റെ കൈയിൽ പശുവിനെ വളർത്താൻ കൊടുത്താലോ?
- പറയന്റെ മുറ്റത്ത് പശു വാഴില്ല.
- പാലില്ലാത്ത പശുവിന് പുല്ലില്ലാത്ത പറമ്പ്.
- പശു പിന്നിൽ ചെന്നാലെറിയും മുന്നിൽ ചെന്നാൽ കുത്തും.
- പുലി ഏകാദശി നോറ്റാലും പാരണയ്ക്ക് പശു തന്നെ.
- പുലി പശുവാകുമോ?
- പുല്ല് തിന്നുന്ന പശുവിനെ പോലെ പുലിയെ തിന്നുന്ന ചെന്നായയുതകുമോ?
- വാലും ചെവിയുമില്ലാത്ത പശുവിന് കൊതുകും കാക്കയുമില്ല.
- വിദ്യാവിഹീനഃ പശു.
- വേലിപ്പുറത്തെ പശുക്കളെ പോലെ.
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം - വഴി തെറ്റി നടക്കുന്നവൻ ആപത്തിൽ ചെന്നുചാടും.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്

