പരുന്തുപാട്ട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

പരുന്തിനെ സംബന്ധിച്ച പാട്ട്

തെയ്യോം തക താരോം തിത്തോം
തക താരോ തിനന്തിനന്താരോ
രാരിക്കൻരാരോ രേരിക്കൻരേരോ

അപ്പരുന്തിപ്പരുന്തേ പരുന്തേ മാനത്തെ ചെമ്പരുന്തേ
മാനത്തൂടങ്ങിങ്ങുപായും പരുന്തേ മാനത്തെ ചെമ്പരുന്തേ
പരുന്തേ
ആടിവരൂ പരുന്തേ - തെയ്യോം ....

കൊക്കു കളി കണ്ടു നിക്കും പരുന്തേ മാനത്തെ ചെമ്പരുന്തേ
കൊക്കിനെ വന്നങ്ങു റാഞ്ചും പരുന്തേ മാനത്തെ ചെമ്പരുന്തേ
പരുന്തേ
ആടിവരൂ പരുന്തേ - തെയ്യോം ....

ഇങ്ങനെ ആട്,ആന,പാമ്പ്.കാള,പോത്ത്,മയിൽ,കുയിൽ,മൈന,തത്ത ഇവയെല്ലാം കൊക്കിനു പകരം പാടാം ... വീണ്ടും നീട്ടാവുന്നതാണ്.

"https://ml.wikiquote.org/w/index.php?title=പരുന്തുപാട്ട്&oldid=20858" എന്ന താളിൽനിന്ന് ശേഖരിച്ചത്