നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

<<< കൂടുതൽ നാടൻ പാട്ടുകൾ

ഇതാ, തനി നാടൻ വസ്ത്രം ( കൊയ്ത്തുകാലത്ത് പാടത്തുപണിചെയ്യുന്നവർ ധരിക്കുന്നത് ) ധരിച്ച് പല വേദികളിലും അവതരിപ്പിക്കാൻ പറ്റിയ ഒരു പാട്ടു ന്യത്തം ( ആക്ഷൻ സോങ്ങ് ) ഓരൊ വരിക്കും ആക്ഷൻ കാണിക്കുക ... ഇത് എഴുതി പല വേദികളിൽ അവതരിപ്പിച്ചതും കുട്ടികളെ പഠിപ്പിച്ചതുമാണ് നിങ്ങൾക്കും ശ്രമിക്കാവുന്നതാണ്...

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ വയലുപണിയാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ വിത്തുവിതയ്ക്കലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ വെള്ളമൊഴിക്കലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ വളമിടീലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ കളപറിക്കലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ കൊയ്ത്തുകാലമാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ കറ്റകെട്ട്ലലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

നിങ്ങളുടെ നാട്ടിലിപ്പോൾ എന്തു പണിയാണെടോ?
ഞങ്ങളുടെ നാട്ടിലിപ്പോൾ ചുമടെടുക്കലാണെടോ
എങ്ങനെപിന്നെങ്ങനെ പിന്നെങ്ങനെ പിന്നെങ്ങനെ?
ഇങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ പിന്നിങ്ങനെ

ചുമടെടുത്തു ചുമടെടുത്തു വീട്ടിലേക്കു പൊകടോ ...

<<< കൂടുതൽ നാടൻ പാട്ടുകൾ