ഉള്ളടക്കത്തിലേക്ക് പോവുക

നവാൽ എൽ സാദാവി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

നവാൽ എൽ സാദാവി

(അറബി نو'കട്ടികൂട്ടിയ എഴുത്ത്ال السعداوي‎, ജനിച്ചത് 27 ഒക്ടോബർ 1931) ഈജിപ്ഷ്യൻ സ്ത്രീപക്ഷ എഴുത്തുകാരിയും ആക്റ്റിവിസ്റ്റും ശരീരശാസ്ത്രഡോക്ടറും മനോരോഗചികിത്സകയും ആയിരുന്നു. ഇസ്ലാമിലെ സ്ത്രീകളെപ്പറ്റി അവർ അനേകം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തന്റെ സമൂഹത്തിൽ നടക്കുന്ന സ്ത്രീകളുടെ ചേലാകർമ്മത്തിനെതിരായി അവബോധമുണ്ടാക്കാൻ പ്രവർത്തിച്ചു. അറബ് ലോകത്തിലെ സിമോൺ ദ ബൊവ ആയി അവരെ വിശേഷിപ്പിച്ചുവരുന്നു.

ഉദ്ധരണികൾ

  1. സത്യം ആപേക്ഷികമാണ്, അതിനെ പൂർണ്ണമാക്കുന്നതിൽ നിന്ന് തടയുന്ന എന്തോ ഒന്ന് എപ്പോഴും സത്യത്തിൽ അവശേഷിക്കുന്നുണ്ടാകും.
  2. വിമതചിന്തകരിലേ സർഗ്ഗാത്മകത കാണൂ.
  3. ഐക്യദാർഢ്യത്തിലാണ് ശക്തി കുടികൊള്ളുന്നത്.അതില്ലെങ്കിൽ ഒരിടത്തും സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾക്കായി പോരാടാനാവില്ല.
  4. നിങ്ങൾക്ക് നിങ്ങളെത്തന്നെ സ്നേഹിക്കാൻ കഴിയുന്നില്ലെങ്കിൽ മറ്റൊന്നും ഭംഗിയായി ചെയ്യാൻ കഴിയില്ല.
  5. നിശ്ശബ്ദതയ്‌ക്കെതിരായ പോരാട്ടമാണ് എഴുത്ത്
  6. പ്ലാസ്റ്റിക് സർജറി എന്നത് ഒരു ആധുനിക കാല മുഖാവരണമാണ്.
  7. എന്നെ സംബന്ധിച്ചിടത്തോളം 'സൗന്ദര്യം' എന്നാൽ സ്വാഭാവികവും സർഗ്ഗാത്മകവും സത്യസന്ധവുമായിരിക്കുക എന്നതാണ്; അതായത് സത്യം പറയുക എന്നത്
  8. നുണകൾ നിറഞ്ഞ ലോകത്ത് സത്യത്തേക്കാൾ അപകടകരമായ മറ്റൊന്നുമില്ല.
  9. തനിക്ക് വേണ്ടത് ചെയ്യാനും വേണ്ടാത്തത് ചെയ്യാതിരിക്കാനുമുള്ള സ്വാതന്ത്ര്യം അവൾക്കുണ്ട്
  10. അറിവിലേക്കുള്ള ആദ്യപടി സംശയമാണ്, വിശ്വാസമല്ല.
"https://ml.wikiquote.org/w/index.php?title=നവാൽ_എൽ_സാദാവി&oldid=24316" എന്ന താളിൽനിന്ന് ശേഖരിച്ചത്