കരുണാകരഗുരു
ദൃശ്യരൂപം
(നവജ്യോതിശ്രീ കരുണാകരഗുരു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുരുവാണി
- "ഞാൻ വിശ്വസിക്കുന്ന മതം സൌഹാർദ്ദത്തിന്റേതാണ് , സാഹോദര്യത്തിന്റേതാണ്, സത്യത്തിന്റേതാണ്."
- "നിങ്ങൾ ചക്രവർത്തിയെപ്പോലെ അന്തസ്സുള്ളവനും ഒരു ദാസനെപ്പോലെ വിനയമുള്ളവനും ആയിരിക്കണം."
- "ഒരു ചെറിയ ജീവിയിൽ നിന്നുപോലും പഠിക്കാനുണ്ട് ,
എല്ലാറ്റിൽ നിന്നും പഠിച്ച് തന്റെ പ്രവർത്തികൊണ്ട് ഒരാളെയെങ്കിലും നന്നാക്കും എന്നൊരു വാശി പുലർത്തണം." - "മക്കൾക്കുവേണ്ടി ധനം സമ്പാദിച്ചു വയ്ക്കുന്നതിനേക്കാൾ അവരെ കർമ്മശേഷിയുള്ളവരായി വളർത്തുന്നതാണ് നല്ലത്."
- "ത്യാഗം പ്രചരിപ്പിക്കുന്നതിനേക്കാൾ സ്വായത്തമാക്കുന്നതാണ് ഉത്തമം."
അവലംബം
ശാന്തിഗിരി "ഗുരുവാണി"