നദീൻ ഗോർഡിമർ
ദൃശ്യരൂപം
നദീൻ ഗോർഡിമർ
ദക്ഷിണാഫ്രിക്കയിൽ ജനിച്ച എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ(1923 നവംബർ 20 - 2014 ജൂലൈ 13). 1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.[1]
ഉദ്ധരിണികൾ
ഉദ്ധരിണികൾ
- സത്യം എപ്പോഴും സുന്ദരമായിരിക്കണമെന്നില്ല. എന്നാൽ സത്യത്തിനു വേണ്ടിയുള്ള ദാഹം എന്നും സൗന്ദര്യപൂർണ്ണമായിരിക്കും
- സർഗ്ഗാതമകത എന്ന ഉദ്യാനത്തിനു പുറത്ത് കാത്തുനിൽക്കുന്ന ഒന്നുണ്ട്. ഉത്തരവാദിത്തം
- മനുഷ്യത്തം മറന്ന് ആഗോളവൽക്കരണം സാധ്യമല്ല.
- എഴുതാൻ പഠിച്ചത് കൊണ്ട് മാത്രമാണ് എന്നിക്ക് ദക്ഷിണാഫ്രിക്കൻ ജീവിതങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങാൻ സാധിച്ചത്
- ഞങ്ങളുടെ (കറുത്ത വർഗ്ഗക്കാർ) അവസ്ഥയ്ക്ക് ഒരു മാറ്റവും വരാത്തത് ഞങ്ങൾ സംഘടിക്കാത്തതുകൊണ്ടാണ്. സംഘടിക്കുന്നതിനെ വംശീയത ആയി മുദ്രക്കുത്തപ്പെട്ടിരിക്കുകയാണല്ലോ.
- നിക്ഷ്പ്ക്ഷത പാലിക്കുക എന്നത് തീർത്തും അസാധ്യമായ ഒന്നാണ്
- എനിക്ക് പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഞാൻ ഒരിക്കലും ഭയന്നിട്ടില്ല.
- മറ്റുള്ളവരിൽ നിങ്ങളെ കാണൂക . അതാണ് ഞാൻ പഠിച്ച ഒരു കാര്യം.
- മരുഭൂമി- പ്രതീക്ഷകളും പ്രത്യാശകളും ഒന്നും ഇല്ലാത്ത ഒരിടമാണത്.
- നാം ഏറ്റവും ആഗ്രഹിക്കുന്ന പലതും നമ്മുക്ക് എന്നും അപ്രാപ്യമായിരിക്കാം എന്ന് ഞാൻ പഠിച്ചു കഴിഞ്ഞു.തിരികെ വീട്ടിൽ എത്താൽ കൊതിക്കുന്നുണ്ടാകാം.എന്നാൽ എന്നും അലയാനായിരിക്കും വിധി.
- എന്നെ പിരിഞ്ഞിരിക്കാൻ പറ്റാത്ത ഒരാളുടെകൂടെ ഞാൻ എങ്ങനെ കഴിയും ?