ഉള്ളടക്കത്തിലേക്ക് പോവുക

ദിവ്യ എസ്. അയ്യർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ദിവ്യ എസ്. അയ്യർ
ദിവ്യ എസ്. അയ്യർ!

ദിവ്യ ശേഷ അയ്യർ (ജനനം 16 ഒക്ടോബർ 1984) മെഡിക്കൽ ഡോക്ടർ, എഡിറ്റർ, എഴുത്തുകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന കേരളത്തിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ ഭാഗമായ ഒരു സർക്കാരുദ്യോഗസ്ഥയാണ് .

ഉദ്ധരണികൾ

[തിരുത്തുക]
  • അപൂർണതകളെ വിലമതിക്കേണ്ടതുണ്ട്.
  • വിഷാദരോഗത്തെ നേരിടാൻ സ്ത്രീകൾ സ്വയം സജ്ജരാകേണ്ടതുണ്ട്.
  • പുരുഷനേക്കാൾ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഒരു സ്ത്രീ പരമ്പരാഗതമായി പരിശീലിപ്പിക്കപ്പെടുന്നു. ഇത് അവൾക്ക് ലഭിക്കുന്ന എല്ലാ ലളിതമായ കാര്യങ്ങളിലും ആനന്ദം കണ്ടെത്താൻ പ്രാപ്തമാക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും സന്തോഷവാനായിരിക്കാൻ കേരളത്തിലെ സ്ത്രീകൾ നന്നായി പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിർഭാഗ്യവശാൽ, അവരിൽ വളരെ കുറച്ചുപേർക്ക് മാത്രമേ വിഷാദത്തെ നേരിടാൻ പരിശീലനം ലഭിച്ചിട്ടുള്ളൂ, അതിനാൽ അവർ പരാജയപ്പെടുന്നു.
  • പുസ്തകം എഴുതാൻ ആവശ്യമായ കാഠിന്യവും വിശദാംശങ്ങളും കണക്കിലെടുക്കുമ്പോൾ - ഞാൻ എഴുതിയ ആശയങ്ങൾ കൂടുതൽ ശക്തമായിക്കൊണ്ടിരുന്നു.
  • എന്റെ കാഴ്ചപ്പാടിൽ, വികസനം അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രം ഒതുങ്ങുന്നില്ല. സാമൂഹിക ഘടകങ്ങൾ പോലും പരിഗണിക്കേണ്ടതുണ്ട്. സ്ത്രീ ശാക്തീകരണവും ലിംഗനീതി ഉറപ്പാക്കലും പ്രധാനമാണ്.
  • നമ്മുടെ ജനാധിപത്യ സ്വാതന്ത്ര്യം നമുക്ക് സന്തോഷത്തോടെ വിനിയോഗിക്കാം!
  • വീണുപോയാലും ഞാൻ എന്റെ കാലിൽ തിരികെ നിൽക്കും.' അതിനായി, നിങ്ങളെ എന്തെല്ലാം വീഴ്ത്തിയേക്കാം, എവിടെ വീഴും എന്നെല്ലം നിങ്ങൾ അറിയേണ്ടതുണ്ട്.
  • നിങ്ങളുടെ അരക്ഷിതാവസ്ഥയെ നിങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കുക. മോശം കൂട്ടുകെട്ടിലേക്ക് നിങ്ങളെ വശീകരിക്കാൻ സാധ്യതയുള്ള പ്രലോഭനങ്ങളെയോ അല്ലെങ്കിൽ നിങ്ങളെ അകറ്റാൻ സാധ്യതയുള്ള അനഭിലഷണീയമായ ദുഷ്പ്രവണതകളെയോ നേരിടാൻ ശക്തമായി നിലകൊള്ളുക. നിങ്ങൾ ഒരു സിവിൽ സർവീസ് ആയാലും ഇല്ലെങ്കിലും, അവസാനം നിങ്ങൾ ഒരു മികച്ച മനുഷ്യനായി വളർന്നു കഴിഞ്ഞിരിക്കും.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikiquote.org/w/index.php?title=ദിവ്യ_എസ്._അയ്യർ&oldid=24153" എന്ന താളിൽനിന്ന് ശേഖരിച്ചത്