ഉള്ളടക്കത്തിലേക്ക് പോവുക

ടിഫാനി ബ്രാർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
ടിഫാനി ബ്രാർ

ടിഫാനി മരിയ ബ്രാർ (ജനനം: സെപ്റ്റംബർ 14, 1990). ഒരു സാമൂഹിക പ്രവർത്തകയും , കലാകാരിയും അധ്യാപികയും മോട്ടിവേഷണൽ സ്പീക്കറുമാണ്. അന്ധവിദ്യാർഥികൾക്കായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജൻമനാ കാഴ്ച നഷ്ടപ്പെട്ട വ്യക്തിയുമാണ് അവർ. എല്ലാ പ്രായത്തിലുമുള്ള അന്ധരായ ആളുകൾക്ക് ജീവിത നൈപുണ്യങ്ങൾ പഠിപ്പിക്കുന്ന ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ജ്യോതിർഗമയ ഫൗണ്ടേഷൻ്റെ സ്ഥാപികയാണ് ബ്രാർ.

ഉദ്ധരണികൾ

[തിരുത്തുക]
  • ആകാശം കീഴടക്കാൻ വൈകല്യം ഒരു തടസ്സമല്ല.
  • നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് ആഗ്രഹിക്കുന്നുവോ അങ്ങനെ ഞങ്ങളോട് പെരുമാറുക.
  • ലോകം നമ്മുടേതു കൂടീയാണ്, അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നതെല്ലാം.
  • എനിക്ക് സ്വയം നടക്കാൻ കഴിയില്ല, എനിക്ക് സ്വയം സഞ്ചരിക്കാൻ കഴിയില്ല എന്ന് ആളുകൾ പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? എനിക്ക് സംസാരിക്കാൻ ഒരു വായയുണ്ട്, ചിന്തിക്കാൻ ഒരു തലച്ചോറുണ്ട്, എനിക്ക് നടക്കാൻ കഴിയും, എന്റെ വഴി കണ്ടെത്താൻ ഒരു വടിയും എനിക്കുണ്ട്. പിന്നെ എന്തുകൊണ്ട് എനിക്ക് സ്വയം യാത്ര ചെയ്യാൻ കഴിയില്ല? കൂട്ടിൽ അകപ്പെട്ട ഒരു പക്ഷിയെപ്പോലെയായിരുന്നു ഞാൻ, അകമ്പടിയില്ലാതെ പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്നു. പക്ഷേ ഇപ്പോൾ എന്റെ ജീവിതം രൂപാന്തരപ്പെട്ടിരിക്കുന്നു.
    • രഞ്ജിനി ശിവസ്വാമി എഴുതിയ ' ദി ബെറ്റർ ഇന്ത്യ' എന്ന പുസ്തകത്തിലെ 'ദേ സെയ് ദി ബ്ലൈൻഡ് ഷുൾഡ് നേഡ് ദി ബ്ലൈൻഡ്. ഷീ പ്രോവ്സ് ദേം റോ' എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത് പോലെ . (ഡിസംബർ 22, 2015) .
  • ഈ അന്ധരെല്ലാം എവിടെയായിരുന്നു? നമ്മുടെ റോഡുകളിലൂടെ അവർ നടക്കുന്നത് നമ്മൾ എന്തുകൊണ്ട് കണ്ടില്ല? ഒരു മാറ്റം വരുത്തേണ്ടത് ഞാനാണെന്ന് ഞാൻ തീരുമാനിച്ചു.
    • രഞ്ജിനി ശിവസ്വാമി എഴുതിയ ' ദി ബെറ്റർ ഇന്ത്യ' എന്ന പുസ്തകത്തിലെ 'ദേ സെയ് ദി ബ്ലൈൻഡ് ഷുൾഡ് നേഡ് ദി ബ്ലൈൻഡ്. ഷീ പ്രോവ്സ് ദേം റോ' എന്ന പുസ്തകത്തിൽ ഉദ്ധരിച്ചത് പോലെ . (ഡിസംബർ 22, 2015) .
"https://ml.wikiquote.org/w/index.php?title=ടിഫാനി_ബ്രാർ&oldid=24280" എന്ന താളിൽനിന്ന് ശേഖരിച്ചത്