ജോർജ്ജ് ഇലിയറ്റ്
ദൃശ്യരൂപം

ജോർജ്ജ് ഇലിയറ്റ് എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മേരി ആനി ഇവാൻസ് (ജനനം: 22 നവംബർ 1819 – മരണം 22 ഡിസംബർ 1880), ഇംഗ്ലീഷ് നോവലിസ്റ്റും,കവയിത്രിയും, ജേണലിസ്റ്റും, വിവർത്തകയും, വിക്ടോറിയൻ ഇംഗ്ലണ്ടിലെ മുൻനിര എഴുത്തുകാരിൽ ഒരാളുമായിരുന്നു. ആഡം ബീഡ് (1859), മിൽ ഓൺ ദ ഫ്ലോസ്(1860), സിലസ് മാർനർ, (1861), റമോള (1862-1863), ഫെലിക്സ് ഹോൾട്ട്, ദി റാഡിക് (1866), മിഡിൽമാർച്ച്(1871-72), ഡാനിയേൽ ഡെറോണ്ടാ(1876) എന്നീ എട്ടു നോവലുകൾ എഴുതി. ചാൾസ് ഡിക്ക൯സിനേയും തോമസ് ഹാർഡിയേയും പോലെ ഇംഗ്ലീഷ് ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നുയ൪ന്നു വന്ന എഴുത്തുകാരിയാണ് ഏലിയറ്റ്. അതിനാൽത്തന്നെ ഗ്രാമങ്ങളെ പശ്ചാത്തലമാക്കിയാണ് എലിയറ്റിന്റെ അധിക കൃതികളും എഴുതപ്പെട്ടിരിക്കുന്നത്. റിയലിസം, മനശാസ്ത്രപരമായ ഉൾക്കാഴ്ച എന്നിവ ഇവരുടെ രചനകളുടെ മുഖമുദ്രയാണ്. " മുതിർന്നവർക്കായി എഴുതിയ വളരെച്ചുരുക്കം നോവലുകളിലെന്ന് എന്നാണ് വിർജീനിയ വുൾഫ് "മിഡിൽമാർച്ച്" നെ വിശേഷിപ്പിച്ചത്.
ഉദ്ധരിണികൾ
- ഒന്നും പറയാനില്ലെങ്കിൽ ഒന്നും ഉരിയാടാതിരിക്കാനുള്ള ബുദ്ധി കാണിക്കുന്നവനാണ് യഥാർഥ വിവേകി.
ഏറ്റവും തീവ്രമായ കൂരിരുട്ടിനു പോലും നക്ഷത്രങ്ങളെ അണയ്ക്കാൻ സാധിച്ചിട്ടില്ല. ഇരുട്ടിനെ വെല്ലുവിളിക്കുംവണ്ണം ആ നക്ഷത്രങ്ങൾ കൂടുതൽ ശോഭമയമാവുന്നേയുള്ളൂ.
- മാലാഖമാർ നമ്മെ സന്ദർശികാറുണ്ട്. എന്നാൽ അവർ പോയിക്കഴിഞ്ഞേ നാമറിയുന്നുള്ളൂ
- മറ്റുള്ളവരുടെ ജീവിതം കുറെച്ചെങ്കിലും സുഖകരമാക്കാനുള്ളതായിരിക്കണം നമ്മുടെ ജീവിതം
- ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കിൽ ഏതൊരു ഭീരുവും പൊരുതും. എന്നാൽ തോക്കുമെന്ന് അറിഞ്ഞിട്ടും യുദ്ധം ചെയ്യുന്നവനാണ് യഥാർത്ഥ ധീരൻ. പരാജയത്തെക്കാൾ നാണംകെടുത്തുന്ന വിജയങ്ങൾ എത്രയോ ഉണ്ട്
- മരിച്ചു പോയവരെ നാം മറന്ന് പോകുമ്പോൾ മാത്രമേ അവർ മരിക്കുന്നുള്ളൂ
- കഴിഞ്ഞ വർഷത്തെ വിളവിനു ഇപ്പോൾ വെള്ളമൊഴിച്ചിട്ട് കാര്യമില്ലലോ.
- മറ്റുള്ളവരോട് നാം കരുണ ഒന്നും കാണിക്കാതെ അവരെ ദൈവ കടാക്ഷത്തിനു നാം വിട്ടുകൊടുക്കയല്ലേ ചെയ്യുന്നത് ?
- പഴുത്ത മാങ്ങ കൊതിയോടെ കഴിക്കുമ്പോൾ ഉള്ളിലുള്ള മാങ്ങാണ്ടിയെക്കുറുച്ച് മറന്നു പോകരുത്. നിങ്ങളുടെ പല്ലുകൾ ഹനിക്കപ്പെടാം.
- ഭക്ഷണവേളകളിലാണ് മനസ്സുതുറന്ന് വർത്തമാനം പറയാനാവുക.
- റോസാപുഷ്പ്ങ്ങൾ മാനത്ത് നിന്നും പെയ്യില്ല. പൂവുകൾ വേണമെങ്കിൽ ചെടികൾ നാം നടുക തന്നെ വേണം.
- സൂര്യൻ ഉദിക്കുന്നത് പോലും താൻ കൂവുന്നത് കേൾക്കാൻ വേണ്ടിയിട്ടാണ് എന്ന് വിചാരിക്കുന്ന പൂവൻ കോഴിയെ പോലെയാണയാൾ.
- അജ്ഞത ഒറ്റ നിമിഷം കോണ്ട് നശിപ്പിക്കന്നത് വിജ്നാനം ഒരു യുഗെമെടുക്കും വീണ്ടും പടത്തുയർത്താൻ.
- നമ്മുടെ വാക്കുകൾക്ക് ചിറകുകൾ ഉണ്ട്. എന്നാൽ അവ പറക്കുന്നത് നാം ഉദ്ദേശിക്കുന്ന ദിശകളിലായിരിക്കില്ല.