ജെയ്ൻ ഓസ്റ്റ്ൻ
ദൃശ്യരൂപം
ഇംഗ്ലീഷ് ഭാഷയിലെ ഒരു ഒരു നോവലിസ്റ്റാണ് ജയ്ൻ ഓസ്റ്റൻ (ജനനം: 16 ഡിസംബർ 1775; മരണം: 18 ജൂലൈ 1817). ഉപരിവർഗ്ഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പശ്ചാത്തലമാക്കിയ ജയ്‌നിന്റെ കൃതികൾ അവരെ ഇംഗ്ലീഷ് സാഹിത്യത്തിൽ ഏറ്റവും വായിക്കപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന എഴുത്തുകാരിൽ ഒരാളാക്കി.[1] രചനയിൽ ഓസ്റ്റെൻ പിന്തുടർന്ന "റിയലിസവും" അവരുടെ കൃതികളിലെ മൂർച്ചയേറിയ സാമൂഹ്യ വിമർശനവും, ചരിത്രപ്രാധാന്യമുള്ള എഴുത്തുകാരിയെന്ന നിലയിലുള്ള അവരുടെ സ്ഥാനം സമ്മതിക്കാൻ പണ്ഡിതന്മാരേയും നിരൂപകരേയും പ്രേരിപ്പിച്ചു.
ഉദ്ധരിണകൾ
- ഒന്നുമില്ലായ്മകളുടേയും , വെറുതെകളുടേയും ഒരു നീണ്ട പരമ്പര മാത്രമാണ് ജീവിതം -Mansfield Park 1814
- സുഖിക്കണോ? സ്വന്തം വീട്ടിൽ തന്നെയിരിക്കുന്നതിലും സുഖം മറ്റെന്തുണ്ട് ? Emma 1815
- പ്രണയ നൈരാശ്യത്തെ അതിജീവിക്കാനുള്ള ഏറ്റവും നല്ല ഔഷധം സുഹൃത്ത്വം ആണ്
- ഡാൻസിംഗ് ഇഷ്ടപ്പെട്ടുപോയോ. അധികം താമസിയാതെ പ്രേമത്തിൽ ചെന്നു ചാടിയിരിക്കും -Pride and Prejudice 1813
- ഏറ്റവും നല്ല വഴിക്കാട്ടി നമ്മിൽ ഓരോത്തരിലും തന്നെയുണ്ട്. അതിനെ കണ്ടെത്തിയാൽ മാത്രം മതി .മറ്റൊരു മാർഗ്ഗദർശിയുടെ ആവശ്യമുണ്ടാവില്ല. -Mansfield Park 1814
- നിർമ്മലമായ ഹൃദയം പോലെ അകർഷണീയമായ മറ്റൊന്നുമില്ല തന്നെ- Emma 1815
- അവളുടെ ചിന്തകളും വിചാരങ്ങളുമായിരുന്നു അവളുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ-Mansfield Park 1814
- കാലം എല്ലാം വിവരിച്ച് തരും -Persuasion 1818
- ദാമ്പത്യ സന്തുഷ്ടി വെറുമൊരു ആകസ്മികതയാണ്. -Pride and Prejudice 1813
- ഒരു നല്ല നോവലിൽ ആനന്ദം കണ്ടെത്താനാവാത്ത ഏതൊരാളും ഒരു വിഡ്ഡി ആയിരിക്കാനേ വഴിയുള്ളൂൂ
- സമ്പന്നനായ ഏതൊരു പുരുഷനും ഒരു ഭാര്യയുണ്ടായിരിക്കണം. അത് ഒരു പ്രപഞ്ച സത്യമാണ്. Pride and Prejudice 1813