കൊല്ലം
ദൃശ്യരൂപം
പഴഞ്ചൊല്ലുകൾ
[തിരുത്തുക]- കൊല്ലം കണ്ടവന് ഇല്ലം വേണ്ട
- കൊടുത്താൽ കൊല്ലത്തും കിട്ടും
- കൊല്ലപ്പെരുവഴി തള്ളയ്ക്ക് സ്ത്രീധനമോ?
- കൊല്ലത്തു കോമട്ടിയുടെ മുതലിന് കൊടുങ്ങല്ലൂർ കൊശവനവകാശിയോ?
- കൊല്ലത്തെ പടിപ്പുര കടക്കാൻ കോട്ടയത്തൂന്നേ കുനിയണോ?
- ഇല്ലത്തില്ലെങ്കിൽ കൊല്ലത്തും ഇല്ല
- നായി കൊല്ലത്തിനുപോയപോലെ
ഉദ്ധരണികൾ
[തിരുത്തുക]ഉണ്ണുനീലിസന്ദേശം
[തിരുത്തുക]രമ്യശ്രീമന്നയനസുഭഗമ്മറ്റുമോരോ പദാൎത്ഥാൻ
നാട്ടാർ വൎണ്ണിപ്പതു, പുനരിടം കേവലം കൊല്ലമെൻറു്,
എൻറാലീരേഴുലകിലുമിതിന്നൊപ്പമൊൻറില്ല ചൊൽവാൻ
കൊല്ലം കൊല്ലം ഭവതു നിതരാം, പിന്നെയും കൊല്ലമെൻറു്.
മയൂരസന്ദേശം
[തിരുത്തുക]കൊല്ലംകണ്ടാലൊരുവനവിടെത്തന്നെപാർക്കാൻ കൊതിച്ചി-
ട്ടില്ലംവേണ്ടെന്നുള്ള ചൊല്ലുള്ളതത്രേകൊല്ലംതോറും പലപല പരിഷ്കാരമേറ്റിട്ട്
ചലച്ചിത്രത്തിൽ
[തിരുത്തുക]- കാക്കക്കുയിൽ
- "തൊട്ടുപോകരുത്. കുത്തി കൊടലുഞാനെടുക്കും. കൊല്ലംകാരുടെ സ്വഭാവം നിനക്കൊന്നും അറിഞ്ഞുകൂടാ"
"ഇടിവെട്ടിയവനെ തലേൽ പാമ്പു കടിച്ചു"
"എവിടെ വച്ച്?"
"ചിന്നക്കട ജംഗ്ഷനിൽ വച്ച്"
"എപ്പം?"
"ഒരേഴേഴര ആയിക്കാണും"