ഉള്ളടക്കത്തിലേക്ക് പോവുക

ഓപ്ര വിൻഫ്രി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ഒരു അമേരിക്കൻ ടെലിവിഷൻ അവതാരകയും നിർമ്മാതാവും അഭിനേത്രിയും ജീവകാരുണ്യപ്രവർത്തകയുമാണ് ഓപ്ര വിൻഫ്രി. "ദി ഓപ്ര വിൻഫ്രി ഷോ" എന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ജനപ്രീയതിയാർജ്ജിച്ച ടോക്ക്-ഷോയിലൂടെ അന്താരാഷ്ട്രപ്രശസ്തി നേടി. ആഫ്രോ-അമേരിക്കൻ വംശജരിൽ 20-ആം നൂറ്റാണ്ടിലെ ഏറ്റവും ധനികയായ വ്യക്തി, ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തക എന്നീ വിശേഷണങ്ങൾ ഓപ്ര നേടി. ഒരു സമയത്ത് ലോകത്തിലെ കറുത്തവർഗ്ഗക്കാരിൽ ഏക ബില്ല്യണയറായിരുന്നു ഇവർ. ലോകത്തിലെ ഏറ്റവും സ്വാധീനശക്തിയുള്ള വനിതയായി ഇവർ പലപ്പോഴും കണക്കാക്കപ്പെട്ടു


ഉദ്ധരിണികൾ

  1. ഉള്ളതിനു നന്ദിയുണ്ടെങ്കിൽ കൂടുതൽ ഉണ്ടാവും.ഇല്ലായ്മയെക്കുറിച്ച് വ്യാകുലപ്പെടുന്നവർ ഒരുകാലത്തും സംതൃപ്തരാവില്ല
  2. മുന്തിയ കാറിൽ നിങ്ങളോടൊപ്പം യാത്ര ചെയ്യാൻ ഒരുപാട് പേരുണ്ടാവും. എന്നാൽ ആ കാർ വഴിയിലായാൽ ബസ്സിൽ യാത്ര തുടരാൻ തയ്യാറുള്ളവരെ കൂടെക്കൂട്ടുക
  3. പുതുവൽസരത്തെ വരവേൽക്കുക ! കാര്യങ്ങളൊക്കെ ശരിയാക്കാൻ ഇതാ ഒരവസരം കൂടി വരുകയായി.
  4. ക്ലേശങ്ങൾ ഇല്ലാതെ ശക്തി ആർജ്ജിക്കാൻ സാധ്യമല്ല
  5. മുറിവുകളും വ്രണങ്ങളും നിങ്ങളെ പ്രബുദ്ധരാക്കണം
  6. വീഴച്ചകളും പരാജയങ്ങളും നിങ്ങളെ മറ്റൊരു ദിശയിലേയ്ക്ക് നയിക്കാൻ ദൈവം കാണിച്ചു തരുന്ന സൂചനകളാണ്
  7. എല്ലാം നിങ്ങൾക്ക് വന്നു ചേരും. എന്നാൽ ഇപ്പോ തന്നെ എല്ലാം വന്ന് ചേരില്ല.
  8. തയാറെടുപ്പുകളും അവസരങ്ങളും കണ്ടുമുട്ടുന്നതിനെയാണ് ഭാഗ്യം എന്ന് നാം പറയുന്നത്.
  9. അടിതെറ്റിയാൽ വീഴണമെന്നില്ല. എല്ലാ വീഴചകളും പരാജയങ്ങളുമല്ല.
  10. നല്ല മാതാപിതാക്കളുള്ളവർക്ക് ജീവിതത്തിൽ മുൻകൈയ്യുണ്ട്
"https://ml.wikiquote.org/w/index.php?title=ഓപ്ര_വിൻഫ്രി&oldid=24195" എന്ന താളിൽനിന്ന് ശേഖരിച്ചത്