ഏക്ത കപൂർ
ദൃശ്യരൂപം

ഇന്ത്യൻ സിനിമ, ടെലിവിഷൻ രംഗത്തെ പ്രൊഡ്യൂസറും സംവിധായികയും എഴുത്തുകാരിയുമാണ് എക്ത കപൂർ (ജനനം 7 ജൂൺ 1975) . ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ക്രീയേറ്റീവ് ഹെഡ്ഡാണ് ഏക്ത കപൂർ.
ഉദ്ധരണികൾ
[തിരുത്തുക]- നിങ്ങൾ ഒരു കഥാപാത്രം എഴുതുമ്പോൾ ആ കഥാപാത്രം എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. നിങ്ങൾ ഒരിക്കലും ആ വിവരങ്ങൾ കഥയിൽ ഉപയോഗിക്കില്ലെങ്കിലും നിങ്ങൾ അത് അറിഞ്ഞിരിക്കണം. കഥാപാത്രത്തിന്റെ യാത്രയെ കൂടുതൽ മികച്ച രീതിയിൽ അടയാളപ്പെടുത്താൻ ഇത് നിങ്ങളെ സഹായിക്കുന്നു.
- ടോക്സ് അറ്റ് ഗൂഗിളിൽ നിന്ന്, ക്ലിഫ് റെഡെക്കർ ആണ് ഗൂഗിൾ ടോക്ക് മോഡറേറ്റ് ചെയ്തത്. Talks at Google - 16 Aug 2016, at 14 Min 24 Sec
- ഒരു പദവിയിൽ ഇരിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കാരണം ആ പദവിയിൽ നിർത്തുന്ന അതേ ആളുകൾ നിങ്ങളെ അതിൽ നിന്ന് താഴെയിറക്കുകയും ചെയ്യും. അവരുടെ സ്തുതി പാഠങ്ങൾക്കായി ജീവിക്കാൻ തുടങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
- കല എന്നത് വിവിധ ആളുകൾക്ക് വിവിധ തരത്തിലാണ്. ചിലർക്കത് യാഥാർത്ഥ്യമാണ്, ചിലർക്കത് യാഥാർത്ഥ്യത്തിൽനിന്നുള്ള രക്ഷപ്പെടലാണ്. ഇത് നിങ്ങൾ അംഗീകരിക്കണം.
- കുറച്ച് വ്യത്യസ്തമായതും മൗലികവുമായ കഥകൾ പറയാൻ എനിക്ക് കഴിഞ്ഞു. അതിന്റെ മൂല്യം എന്തുതന്നെയായാലും നിങ്ങൾക്ക് ഈ അപൂർണതകളെ പിന്തുണയ്ക്കാം. (ഇന്ത്യൻ പ്രേക്ഷകരുടെ വികസിച്ചുകൊണ്ടിരിക്കുന്ന അഭിരുചികൾക്കും ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ ഉയർച്ചയ്ക്കും മറുപടിയായി)
- CNN News18 - രാജീവ് മൻസന്ദുമായുള്ളഇന്റർവ്യൂവിൽ നിന്ന്, - 4 Oct 2019, at 14 Min 48 Sec