ഉള്ളടക്കത്തിലേക്ക് പോവുക

എലീനർ റൂസ്‌വെൽറ്റ്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

അന്ന എലീനർ റൂസ്‍വെൽറ്റ് (/ˈɛlᵻnɔːr ˈroʊzəvɛlt/; ഒക്ടോബർ 11, 1884 – നവംബർ 7, 1962) ഒരു അമേരിക്കൻ രാഷ്ടീയനേതാവും നയതന്ത്രജ്ഞയും സാമൂഹ്യപ്രവർത്തകയുമായിരുന്നു.[5] അമേരിക്കൻ ഐക്യനാടുകളിൽ ഏറ്റവും കൂടുതൽ കാലം പ്രഥമവനിതയായിരുന്നത് എലീനർ റൂസ്‍വെൽറ്റ് ആയിരുന്നു. 1933 മുതൽ 1945 വരെ ഭർത്താവ് ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ് നാലു തവണ പ്രസിഡൻറായിരുന്നവേളയിലായിരുന്നു അവർ ഈ സ്ഥാനം അലങ്കരിച്ചത്.[6] 1945 മുതൽ 1952 വരെ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ അമേരിക്കൻ ഐക്യനാടുകളുടെ പ്രതിനിധിയുമായിരുന്നു അവർ.[7][8] എലീനറുടെ മനുഷ്യാവാകാശ പ്രവർത്തനങ്ങളിലെ മികച്ച സംഭാവനകൾക്കുള്ള ബഹുമാനസൂചകമായി അമേരിക്കൻ പ്രസിഡന്റായിരുന്ന ഹാരി എസ്. ട്രൂമാൻ അവരെ വിശേഷിപ്പിച്ചത് “ഫസ്റ്റ് ലേഡി ഓഫ് വേൾഡ്” എന്നായിരുന്നു.[9] ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വനിതകളിലൊരാളായാണ് എലീനറെ, പ്രസിഡൻറ് റൂസ്‍വെൽറ്റ് വിലയിരുത്തിയത്. അവർ ഒരു ഭാര്യ, അമ്മ, അദ്ധ്യാപിക, പ്രഥമ വനിത, പത്രപ്രവർത്തക, എഴുത്തുകാരി, ലോകസഞ്ചാരി, നയതന്ത്രജ്ഞ, രാഷ്ടീയനേതാവ് എന്നീ നിലകളിലൂടെയല്ലാം കടന്നു പോകുകയും താൻ കടന്നുചെന്ന മേഖലകളിലൊക്കെയും തന്റെ വ്യക്തിത്വം ഉയർത്തിപ്പിടിക്കുകയും വിജയക്കൊടി പാറിക്കുകയും ചെയ്തിരുന്നു.

ഉദ്ധരിണികൾ

[തിരുത്തുക]
  1. മനസ്സിലാക്കുക എന്നത് ഒരു ഇരുദിശപാതയാണ്. പാരസ്പര്യമാണ്
  2. സമാധാനത്തെപ്പറ്റി സംസാരിച്ചിരുന്നാൽ മാത്രം പോര. അതിൽ വിശ്വസിക്കണം. വിശ്വാസം മാത്രം പോര. അതിനായി പ്രവർത്തിക്കണം
  3. നാമ്മെല്ലാവരും ഒന്നിച്ച് മരിക്കാൻ പോവുകയാണ്, അല്ലെങ്കിൽ ഒരുമിച്ച് ജീവിക്കാൻ പഠിക്കണം. ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശമെങ്കിൽ പർസ്പരം സംസാരിക്കണം,ചർച്ചയാവണം.
  4. ഓരോ ദിവവും പുതിയ ചിന്തകൾ, പുതിയ കരുത്തുകൾ കൊണ്ടുവരുന്നു.
  5. ലോകത്തിനു ഒരു സംഭാവനയും നൽകാൻ പറ്റാതാവുമ്പോൾ നിങ്ങൾ മരിച്ചു തുടങ്ങുന്നു.
  6. നൽകുമ്പോൾ ലഭിക്കുന്ന ആനന്ദം അതുല്യമാണ്. അതിനാൽ നൽകുമ്പോൾ നല്ലത് പോലെ ആലോചിച്ച് മാത്രം നൽകുക
  7. ഏതൊരു ബന്ധത്തിന്റെയും വിജയം നിങ്ങൾ എന്തു നൽകുന്നു എന്നതിലാണ് , എന്തു ലഭിക്കുന്നു എന്നതിലല്ല.
  8. ആനന്ദലബ്ധി ഒരു അന്തിമലക്ഷ്യമല്ല. അത് ഒരു ഉപൊല്പനം മാത്രമാണ്.
  9. ജീവിതം സുഖകരമാണെന്ന് തോന്നുന്നെങ്കിൽ സൂക്ഷിക്കുക. അപ്രതീക്ഷിത വെല്ലുവിളികളും പരീക്ഷണങ്ങളും ഏപ്പോഴും എവിടെനിന്നും വന്നേക്കാം
"https://ml.wikiquote.org/w/index.php?title=എലീനർ_റൂസ്‌വെൽറ്റ്&oldid=24193" എന്ന താളിൽനിന്ന് ശേഖരിച്ചത്