ഉള്ളടക്കത്തിലേക്ക് പോവുക

എലിഫ് ഷഫാക്ക്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

എലിഫ് ഷഫാക്ക്

ഒരു പ്രമുഖ തുർക്കിഷ്-ബ്രിട്ടീഷ് നോവലിസ്റ്റും എഴുത്തുകാരിയും ആക്ടിവിസ്റ്റുമാണ്, ടർക്കിഷ്, ഇംഗ്ലീഷ് ഭാഷകളിൽ അവർ എഴുതുന്നു, 'The Bastard of Istanbul', 'The Forty Rules of Love', 'The Island of Missing Trees' പോലുള്ള നോവലുകളിലൂടെ പ്രശസ്തയാണ്; അവരുടെ പുസ്തകങ്ങൾ പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്, കൂടാതെ സാംസ്കാരിക വിഷയങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തുന്ന ഒരു പൊതു പ്രഭാഷക കൂടിയാണ് അവർ.

ഉദ്ധരണികൾ

  1. ഒഴുക്കിനൊപ്പം നീങ്ങരുത്. നിങ്ങൾ തന്നെ ഒഴുക്കായി മാറൂ.
  2. പ്രണയം എന്നത് വിവർണ്ണാതീതമാണ്. അത് എല്ലാത്തിനേയും വർണ്ണിക്കുന്നു.
  3. പുസ്തകങ്ങൾ നമ്മെ മാറ്റുന്നു.നമ്മെ രക്ഷിക്കുന്നു.
  4. സമയം എന്നത് മായയാണ്. നിങ്ങൾ ചെയ്യേണ്ടത് ഈ നിമിഷത്തിൽ ജീവിക്കുക എന്നതാണ്
  5. നമ്മുടെ മാനസികമായ തടവറകളിൽ നിന്ന് പുറത്തുകടക്കാൻ കലയും സാഹിത്യവും നമ്മെ സഹായിക്കുന്നു.
  6. തിരമാലകൾക്ക് പിന്നാലെ ഓടുന്നത് നിർത്തൂ. കടൽ നിങ്ങളിലേക്ക് വരട്ടെ.
  7. നിത്യത എന്നാൽ അനന്തമായ സമയം എന്നല്ല, മറിച്ച് സമയമില്ലായ്മ എന്നാണ് അർത്ഥം.
  8. ഏതൊരു പുണ്യാത്മാവും മാനവരാശിയുടെ പൊതു സ്വത്താണ്.
  9. എഴുത്താൻ പഠിക്കാനുള്ള ഏക വഴി എഴുതുക എന്നത് മാത്രമാണ്
"https://ml.wikiquote.org/w/index.php?title=എലിഫ്_ഷഫാക്ക്&oldid=24287" എന്ന താളിൽനിന്ന് ശേഖരിച്ചത്