ഉള്ളടക്കത്തിലേക്ക് പോവുക

ആലിസ് വാക്കർ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ആലിസ് വാക്കർ അമേരിക്കൻ നോവലിസ്റ്റ് ചെറുകഥാകൃത്ത് കവയിത്രി, പൊതുപ്രവർത്തക എന്നീനിലകളിൽ പ്രശസ്തയാണ് ആലിസ് വോക്കർ (Alice Malsenior Walker). 1982 ൽ പ്രസിദ്ധീകരിച്ച ദ കളർ പർപ്പിൾ (The Color Purple) എന്ന നോവലിന് അമേരിക്കയുടെ നാഷണൽ ബുക്ക് അവാർഡും പുലിതിസർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. മെറിഡിയൻ (Meridian), ദ തേർഡ് ലൈഫ് ഓഫ് ഗ്രേഞ്ച് കോപ്പ്ലാന്റ് ( The Third Life of Grange Copeland), പൊസ്സസിംഗ് ദ സീക്രട്ട ഓഫ് ജോയ് (Possessing the Secret of Joy) തുടങ്ങിയവ ആലിസ് വോക്കറിന്റെ മറ്റു പ്രധാന കൃതികളാണ്.

ഉദ്ധരിണികൾ

  1. ദൈവത്തെ നിങ്ങൾ ദേവാലയത്തിൽ കണ്ടിട്ടൂണ്ടോ ? ഞാൻ കണ്ടിട്ടില്ല.ദൈവത്തേയും കാത്തിരിക്കുന്ന കുറെ മനുഷ്യരെ മാത്രമേ ഞാനവിടെ കാണാറുള്ളൂ.എന്റെ ഉള്ളിൽ ദൈവത്തേയും കൊണ്ടാണ് ഞാൻ പള്ളിയിൽ പോകാറുള്ളത്. മറ്റ് പലരും അത് പോലെയാണ്.ഞങ്ങൾ പള്ളിയിൽ വരുന്നത് ദൈവത്തെ പകർന്നു നൽകാനാണ്. കണ്ടെത്താനല്ല.
  2. കാലം മല്ലെ നീങ്ങുന്നു എന്നാൽ പെട്ടെന്ന് കടന്നു പോവുന്നു.
  3. ദൈവം ഒരു അവൻ അല്ല ഒരു അവൾ അല്ല. ഒരു അത് ആണ്
  4. മൃഗങ്ങൾ ഈ ലോകത്ത് ഉണ്ടാവാൻ അതിന്റേതായിട്ടുള്ള കാരണങ്ങൾ ഉണ്ട്. മനുഷ്യർക്ക് വേണ്ടി ഉണ്ടാക്കപ്പെട്ടതൊന്നുമല്ല അവ. കറുത്ത വർഗ്ഗക്കാർ വെളുത്തവർക്കു വേണ്ടിയോ, സ്ത്രീകൾ പുരുഷർക്കു വേണ്ടിയോ ഉണ്ടാക്കപ്പെട്ടതല്ലലോ .
  5. എന്നെക്കുറിച്ച് ഞാൻ മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ എന്റെ വിരൽ തുമ്പിൽ കൊള്ളാവുന്നതേയുള്ളൂ
  6. വീടു മേയാൻ ഉപയോഗിക്കുന്ന ഓല യേശു ദേവനല്ല എന്ന് നമ്മുക്കറിയാം. എന്നാൽ ആ ഓലയിൽ ദൈവത്ത്വം ഇല്ലേ ?
  7. ലോകം മാറുന്നു. ആൺകുട്ടികൾക്കും പുരുഷന്മാർക്കും മാത്രമുള്ളതല്ല ഇനി ലോകം
  8. കറുത്തവരും വെള്ളക്കാരും ചിന്തയിൽ ഒരു പോലെയാണ്. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു തങ്ങളാണ് എന്ന് രണ്ട് കൂട്ടരും കരുതുന്നു. എല്ലാം സംഭവിക്കുന്നത് തങ്ങൾക്ക് വേണ്ടിയാണ് എന്നാണ് ഇരുക്കുട്ടരുടേയും മനോഭാവം
  9. "നന്ദി" ഏറ്റവും മഹത്തായ ഒരു പ്രാർത്ഥനയാണത്. ഞാൻ അത് ഒത്തിരി പ്രാർത്ഥിക്കാറുണ്ട്. കൃത്ജ്ഞതയും, എളിമയും, ബോധ്യവും എല്ലാം അതിൽ അടങ്ങിയിരിക്കുന്നു.
  10. ആശയപ്രചരണം എന്നൊക്കെ പറയുന്നത് അൽഭുതപ്പെടുത്തുന്ന ഒന്നാണ്. ആളുകളെ എന്തും പറഞ്ഞു വിശ്വസിപ്പിക്കാം.
"https://ml.wikiquote.org/w/index.php?title=ആലിസ്_വാക്കർ&oldid=24207" എന്ന താളിൽനിന്ന് ശേഖരിച്ചത്