സൗഹൃദം
ദൃശ്യരൂപം
(സുഹൃത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വ്യക്തികൾ തമ്മിലുള്ള ഊഷ്മളബന്ധങ്ങളെയാണ് സൗഹൃദം (Friendship) എന്നു വിളിക്കാറുള്ളത്.
സൗഹൃദത്തെപ്പറ്റിയുള്ള പഴഞ്ചൊല്ലുകൾ
[തിരുത്തുക]- ചങ്ങാതി നന്നെങ്കിൽ കണ്ണാടി വേണ്ട.
- നല്ല സുഹൃത്താണെങ്കിൽ തെറ്റ് തിരുത്തി മനസ്സിലാക്കി തരും, സുഹൃത്ത് ഒരു കണ്ണാടി പോലെയാണ് നമ്മുടെ പ്രവർത്തികൾ അതിൽ പ്രതിഫലിക്കും.
- ഞാൻ ചെയ്യുന്നത് ചെയ്യാനും ഞാൻ തലയാട്ടുമ്പോൾ കൂടെ തലയാട്ടാനും ഒരു സുഹൃത്ത് വേണ്ട. ആ ജോലി എന്റെ നിഴൽ ഭംഗിയായി ചെയ്യുന്നുണ്ട്.. (സമീൽ ഇല്ലിക്കൽ)
- ചീത്ത സുഹൃത്തുണ്ടാവുന്നതും ഒരു സുഹൃത്തും ഇല്ലാതിരിക്കുന്നതും ഒരു പോലെയാണ് - ജാപ്പാനീസ്
- ആവശ്യഘട്ടത്തിലെത്തുന്നവനാണ് യഥാർഥ സുഹൃത്ത് - ഇംഗ്ലീഷ്
- അപകടങ്ങളിലേ സുഹൃത്തിനെ മനസ്സിലാവൂ - ലെബനോൻ
- നഷ്ടപ്പെടുമ്പൊഴേ സൗഹൃദത്തിന്റെ വിലയറിയൂ - ഇറ്റാലിയൻ
- ഒരു സുഹൃത്തിനെ നേടാൻ പ്രയാസമാണ്. നഷ്ടപ്പെടാൻ എളുപ്പവും. - ജമായിക്ക
- എല്ലാവർക്കും സുഹൃത്തായിരിക്കുന്നവൻ ആരുടേയും സുഹൃത്തായിരിക്കില്ല - ഇംഗ്ലീഷ്
- നയിക്കുന്ന സുഹൃത്ത് ശത്രുവാണ്. - ഗ്രീക്ക്
- നല്ല സുഹൃത്ത് സ്വർണ്ണത്തേക്കാൾ വെള്ളിയേക്കാൾ വിലപിടിപ്പുള്ളതാണ്. - ഡച്ച്
- അകലത്തുള്ള ബന്ധുവേക്കാൾ അരികത്തുള്ള സുഹൃത്ത്. - ഇംഗ്ലീഷ്
- നല്ലത് പറയുന്നവനെല്ലാം നല്ല സുഹൃത്താകണമെന്നില്ല. - ഇംഗ്ലീഷ്
- കടം കൊടുക്കുന്നവനു പണവും ഒപ്പം സുഹൃത്തും നഷ്ടപ്പെടുന്നു. - ഇംഗ്ലീഷ്
സൗഹൃദത്തെപ്പറ്റി പ്രമുഖർ
[തിരുത്തുക]- ആത്മാർത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാൾ ഭയാനകർമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാൽ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും.
- ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനിൽ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കിൽ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയിൽ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവൻ കരിക്കും. അല്ലെങ്കിൽ അതിന്റെ ദുർഗന്ധം ഏറ്റുവാങ്ങേണ്ടി വരും.
- സുഹൃത്തായിരിക്കുന്നവനേ സുഹൃത്തുണ്ടാവൂ.
- ഒരു പുഷ്പമുണ്ടെങ്കിൽ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കിൽ ലോകവും.
- യഥാർഥ സുഹൃത്ത് മുന്നിൽനിന്നേ കുത്തു.
- സ്ത്രീയ്ക്കും പുരുഷനുമിടയിൽ സൗഹൃദം സാദ്ധ്യമല്ല. വികാരാവേശമുണ്ട്, വിരോധമുണ്ട്, ആരാധനയുണ്ട്, പക്ഷേ സഹൃദമെന്നതില്ല.
- ഭർത്താവിനെ നഷ്ടപ്പെട്ടവൾ വിധവ, മാതാപിതാക്കളെ നഷ്ട്പ്പെട്ടവൻ അനാഥൻ, എന്നാൽ ആത്മസുഹൃത്തിനെ നഷ്ടപ്പെട്ടവനോ? എല്ലാ ഭാഷകളും ഈ കാര്യത്തിൽ കുറ്റകരമായ മൗനം അവലംബിക്കുന്നു.
- പക്ഷികൾക്ക് കൂട്, ചിലന്തിക്ക് വല, മനുഷ്യനു സുഹൃത്ത് ബന്ധങ്ങൾ.
- നല്ല സുഹൃത്തുക്കൾ ആരോഗ്യ സ്ഥിതി പോലെയാണ്. നഷ്ടപ്പെടുമ്പോഴേ അതിന്റെ വില മനസ്സിലാവൂ.
- സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവർ നിങ്ങളോടു കൂടുതൽ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാൻ നിങ്ങൾക്കു കഴിയും.
- എന്റെ മുന്നിൽ നടക്കണ്ട, ഞാൻ പിൻപറ്റില്ല, എന്റെ പിന്നിൽ നാടക്കണ്ട ഞാൻ നയിക്കില്ല, എന്നോടൊപ്പം നടക്കൂ, എന്റെ സുഹൃത്തായിരിക്കൂ.
- സഅദി (പേർഷ്യൻ കവി)
- നിന്റെ ശത്രുക്കൾക്കൊപ്പം സഹവർത്തിക്കുന്ന നിന്റെ മിത്രങ്ങളെ കൈയ്യൊഴിയുക.
- നിന്റെ എല്ലാ രഹസ്യങ്ങളും നിന്റെ സുഹൃത്തിനോട് വെളിപ്പെടുത്തരുത്. ആരറിഞ്ഞു അവൻ നാളെ നിന്റെ ശത്രു ആവില്ല എന്ന്.നിന്റെ എല്ലാ കുതന്ത്രങ്ങളും നിന്റെ ശറ്റ്രുവിനോട് പയറ്റരുത്. ആരറിഞ്ഞു അവൻ ഒരു നാൾ നിന്റെ സുഹൃത്താവില്ല എന്ന്.
- അജ്ഞാത്ത കർത്താവ്
- സൗഹൃദം ഒരു വലിയ കാര്യമല്ല. അത് ആയിരം ചെറിയ കാര്യങ്ങൾ ചേർന്നതാണ്.
- സുഹൃത്ത്, മിത്രം, ശത്രു, ഉദാസീനൻ, മധ്യസ്ഥൻ, ദ്വേഷൻ, ബന്ധു, ഇവരിലും ധർമാത്മാക്കളിലെന്ന പോലെ പാപികളിലും സമഭാവം പുലർത്തുന്നവൻ അത്യന്തം ശ്രേഷ്ടനാകുന്നു
- സുഹൃത്ത് ബന്ധങ്ങൾ
- ഏകാന്തത്തിലിരിക്കുമ്പോൾ ഒപ്പമുണ്ടു ചങ്ങാതിമാർ, അവരോടൊപ്പമിരിക്കുമ്പോൾ അവരെത്രയകലെ.
- ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട; ശരിതന്നെ, അതുപക്ഷേ നിങ്ങൾക്കു താടി വടിക്കാനല്ല, മുടി കറുപ്പിക്കാനുമല്ല.
- ചങ്ങാതി നല്ലതെന്നാകിൽ കണ്ണാടിയതു വേണ്ടതാൻ.
അജ്ഞാത്ത കർത്താവ്
നിൻറെ ഉയർച്ചയിൽ നിയാരാരാണെന്ന് നിൻറെ സുഹൃത്തുക്കൾ അറിയും ; നിൻറെ താഴ്ചയിൽ നിൻറെ സുഹൃത്തുക്കൾ ആരൊക്കെയെന്ന് നീയും അറിയും
കടങ്കഥകൾ
[തിരുത്തുക]- തൊട്ടാൽ പിണങ്ങും ചെങ്ങാതിതൊട്ടാവാടി
അവലംബം
[തിരുത്തുക]- ↑ The Prentice Hall Encyclopedia of World Proverbs