Jump to content

സുകുമാർ അഴീക്കോട്

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

തന്നെപ്പറ്റി

[തിരുത്തുക]
  1. മേടത്തിലാണ് ഞാൻ ജനിച്ചത്.മേടത്തിൽ സൂര്യൻ ഉച്ചത്തിൽ കഴിയുന്നു. അതുകൊണ്ടാകാം ഞാനൊരു ചൂടനായത്.മഹാകവി കുമാരനാശാൻ ജനിച്ചതും മേടത്തിലായിരുന്നു.
  2. വയനാട്ടിലേയും തലശേരിയിലെയും ജന്മസ്ഥലമായ അഴീകോട്ടെയും ജനങ്ങൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതാണ് എന്റെ ജീവിതത്തിൽ വഴിത്തിരിവായത്. നന്ദി.
  3. ഞാൻ പണ്ടൊരു പെണ്ണിനെ സ്നേഹിച്ചു, കത്തെഴുതി, എന്നെല്ലാം ചിലർ ഒരു വാരികയിലെഴുതിച്ചു.എന്നിട്ട് ഞാനങ്ങ് ഇടിഞ്ഞു പോയോ ? എനിക്ക് ഇപ്പോൾ വേണമെങ്കിലും ഇഷ്ടം തോന്നിയാൽ പെൺകുട്ടിക്ക് കത്തെഴുതാമല്ലോ. വിവാഹം കഴിക്കാൻ ആരും വയസ്സൊന്നും നിശ്ചയിച്ചിട്ടില്ല.
  4. ഡിഗ്രികൾകൊണ്ട് നേടിയ അറിവുകൊണ്ടല്ല ഞാൻ പ്രസംഗിക്കുന്നത്. എനിക്ക് അഞ്ചെട്ട് ഡിഗ്രികളുണ്ട്.ഈ ഡിഗ്രികളെല്ലാം ചുമന്നാണ് ഞാൻ ഇങ്ങനെ മെലിഞ്ഞുപോയത്
  5. പൈതൃകമായി എനിക്ക് കിട്ടിയത് മൂന്നെണ്ണമാണ്. മുൻകോപം, മൂലക്കുരു, നിവർന്ന നട്ടെല്ല്. ആളുകൾ ദോഷം എന്നു പറയുന്ന ത്രിദോഷങ്ങൾ.
"https://ml.wikiquote.org/w/index.php?title=സുകുമാർ_അഴീക്കോട്&oldid=19313" എന്ന താളിൽനിന്ന് ശേഖരിച്ചത്