സഹായം:എഡിറ്റിംഗ്‌ വഴികാട്ടി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്
വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
കീഴ്‌വഴക്കങ്ങൾ
വിക്കിപീഡിയ ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
എഡിറ്റിങ് വഴികാട്ടി
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
കാറ്റഗറികൾ
മീഡിയ സഹായി
പട്ടികകൾ

വിക്കിചൊല്ലില്‍ ലേഖനങ്ങളെഴുതുമ്പോള്‍ അല്ലെങ്കില്‍ സംശോധനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ടെക്സ്റ്റ്‌ ഫോര്‍മാറ്റിങ്ങ് രീതികള്‍ ഉദാഹരണ സഹിതം വിവരിക്കുകയാണിവിടെ. ഇടതുവശത്തുള്ള ബോക്സില്‍ ഫോര്‍മാറ്റ് ചെയ്ത‌ ടെക്സ്റ്റും വലതുവശത്ത്‌ അത്‌ ഫോര്‍മാറ്റ്‌ ചെയ്ത രീതിയും കാണാം. ലേഖനങ്ങളെഴുതുമ്പോള്‍ ഇത്‌ വഴികാട്ടിയായി സ്വീകരിക്കുക.

അടിസ്ഥാന വിവരങ്ങള്‍[തിരുത്തുക]

What it looks like What you type

ഏതെങ്കിലും വാക്കുകള്‍ ഇറ്റാലിക്സില്‍ (അതായത് വലതു വശത്തേക്ക് ചരിച്ച് ) ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. മൂന്നെണ്ണം വീതം നല്‍കിയാല്‍ ബോള്‍ഡാകും, അതായത് കടുപ്പമുള്ളതാകും.. അഞ്ചെണ്ണം വീതം ഇരുവശത്തും നല്‍കിയാല്‍ ബോള്‍ഡ്‌ ഇറ്റാലിക്സിലാവും.

ഏതെങ്കിലും വാക്കുകള്‍ ''ഇറ്റലിക്സില്‍'' ആക്കണമെങ്കില്‍ വാക്കിന്റെ ഇരുവശത്തും 
2 അപൊസ്റ്റ്രൊഫികള്‍ വീതം നല്‍കുക. 
മൂന്നെണ്ണം വീതം നല്‍കിയാല്‍ '''ബോള്‍ഡാകും'''. 
അഞ്ചെണ്ണം വീതം ഇരുവശത്തും 
നല്‍കിയാല്‍ '''''ബോള്‍ഡ്‌ ഇറ്റാലിക്സിലാവും'''''.

ഇടവിടാതെ എഴുതിയാല്‍ ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല.

എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡികയാവും)

ഇടവിടാതെ എഴുതിയാല്‍ 
ലേയൌട്ടില്‍ മാറ്റമൊന്നും വരില്ല. 

എന്നാല്‍ ഒരുവരി ഇടവിട്ടാല്‍ 
അത്‌ അടുത്ത പാരഗ്രാഫാകും. (ഖണ്ഡിക)

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം
വരികള്‍ മുറിക്കാം.
പക്ഷേ,ഈ ടാഗ്‌ ധാരാളമായി ഉപയോഗിക്കാതിരിക്കുക.

ഖണ്ഡിക തിരിക്കാതെതന്നെ ഇപ്രകാരം<br> 
വരികള്‍ മുറിക്കാം.<br> 
പക്ഷേ,ഈ ടാഗ്‌ 
ധാരാളമായി 
ഉപയോഗിക്കാതിരിക്കുക.

സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താന്‍ മറക്കരുത്‌:

മൂന്ന് ടൈല്‍ഡേ (ടില്‍ഡെ)) ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:Vssun
നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:Vssun 22:18, 20 നവംബര്‍ 2006 (UTC)
അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:22:18, 20 നവംബര്‍ 2006 (UTC)
സംവാദം താളുകളില്‍ നിങ്ങളുടെ ഒപ്പ്‌ രേഖപ്പെടുത്താന്‍ മറക്കരുത്‌:
:മൂന്ന് ടൈല്‍ഡേ ചിഹ്നങ്ങള്‍ (~) ഉപയോഗിച്ച്‌ ഉപയോക്തൃ നാമം മാത്രം പതിപ്പിക്കാം:~~~
:നാലെണ്ണമാണെങ്കില്‍, യൂസര്‍ നെയിമും, തീയതിയും, സമയവും നല്‍കും:~~~~
:അഞ്ചെണ്ണമുപയോഗിച്ചാല്‍ തീയതിയും സമയവും മാത്രം വരുത്തുന്നു:~~~~~

HTML ടാഗുകളുപയോഗിച്ചും ലേഖനങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യാം. ഉദാഹരണത്തിന്‌ ബോള്‍ഡ്‌ആക്കുക.

അടിവരയിടുക.

വെട്ടിത്തിരുത്തുക.

സൂപ്പര്‍ സ്ക്രിപ്റ്റ്‌2

സബ്സ്ക്രിപ്റ്റ്‌2

HTML ടാഗുകളുപയോഗിച്ചും 
ലേഖനങ്ങള്‍ ഫോര്‍മാറ്റ്‌ ചെയ്യാം. 
ഉദാഹരണത്തിന്‌ <b>ബോള്‍ഡ്‌</b> ആക്കുക.

<u>അടിവരയിടുക.</u>

<strike>വെട്ടിത്തിരുത്തുക.</strike>

സൂപ്പര്‍ സ്ക്രിപ്റ്റ്‌ <sup> 2</sup>

സബ്സ്ക്രിപ്റ്റ്‌ <sub> 2</sub>

ലേഖനങ്ങള്‍ ക്രമപ്പെടുത്തേണ്ട വിധം[തിരുത്തുക]

നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ ന‍ല്‍കിയും വേര്‍തിരിച്ച്‌ കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.

What it looks like What you type

ശീര്‍ഷകം[തിരുത്തുക]

ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍ ഹെഡിംഗ്‌ ഇതുപോലെ നല്‍കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ സെക്‍ഷന്‍ ഹെഡിംഗ്‌ ആകും.

ഉപശീര്‍ഷകം[തിരുത്തുക]

മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.

ചെറുശീര്‍ഷകം[തിരുത്തുക]

നാലെണ്ണം വീതം നല്‍കിയാല്‍ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങള്‍ ഇപ്രകാരം തലക്കെട്ടുകള്‍ തിരിച്ചു നല്‍കാന്‍ ശ്രദ്ധിക്കുക.

==ശീര്‍ഷകം==
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍ 
ഹെഡിംഗ്‌ ഇതുപോലെ നല്‍കി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ 
സെക്‍ഷന്‍ ഹെഡിംഗ്‌ ആകും.
===ഉപശീര്‍ഷകം===
മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.
====ചെറുശീര്‍ഷകം====
നാലെണ്ണം വീതം നല്‍കിയാല്‍ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങള്‍ ഇപ്രകാരം 
തലക്കെട്ടുകള്‍ തിരിച്ചു 
നല്‍കാന്‍ ശ്രദ്ധിക്കുക. 
  • വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം

നല്‍കിയാല്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച്‌ വേര്‍തിരിക്കപ്പെടും.

    • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
      • ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍
        • കൂടുതല്‍ ഭംഗിയാക്കം.
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം 
നല്‍കിയാല്‍ ബുള്ളറ്റുകള്‍ 
ഉപയോഗിച്ച്‌ വേര്‍തിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍ 
****കൂടുതല്‍ ഭംഗിയാക്കം.
  1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകള്‍ നല്‍കേണ്ടത്‌
    1. ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്‌
    2. ഇപ്രകാരം ഉപയോഗിച്ച്‌
    3. ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകള്‍ നല്‍കേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ്‌ നല്‍കി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ 
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സ്ബ്‌ഹെഡിംഗ്‌ നല്‍കി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികള്‍(ലിങ്കുകള്‍)‍[തിരുത്തുക]

ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

What it looks like What you type

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നല്‍കാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം. പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തില്‍ കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നല്‍കാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം.
പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ 
ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. 
അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

വിക്കിപാഠശാലയ്ക്കു പുറത്തുള്ള ലിങ്കുകള്‍ നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ: http://peringodan.blogspot.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: പെരിങ്ങോടന്‍

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ: പെരിങ്ങോടരുടെ ബ്ലോഗ്‌:[1]

വിക്കിപാഠശാലയ്ക്കു പുറത്തുള്ള ലിങ്കുകള്‍ 
നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ:
http://peringodan.blogspot.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://peringodan.blogspot.com പെരിങ്ങോടന്‍]

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ:
പെരിങ്ങോടരുടെ ബ്ലോഗ്‌:[http://peringodan.blogspot.com]