ശൈലികള്‍
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
[തിരുത്തുക] ശൈലികള്‍
അണ്ണാറക്കണ്ണനും തന്നാലായത്
- കക്ഷത്തിലിരിക്കുന്നത് കളയാനും വയ്യ,ഉത്തരത്തിലിരിക്കുന്നതു എടുക്കുകയും വേണം
- അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
- അങ്ങാടികളില്‍ തോലിപിണിഞ്ഞാല്‍ അമ്മയോടപ്രിയമെന്നതുപോലെ
- അച്ചന് കൊമ്പത്ത്, അമ്മ വരമ്പത്ത്, കള്ളന് മുറ്റത്ത്
- ആരാന്റെ അമ്മയ്ക്ക് ഭ്രാന്തിളകിയാല്‍ കാണാന്‍ നല്ല ചേലാ
- അമ്മേ തല്ലിയാലും രണ്ടു പക്ഷം
- തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്ത് തടുക്കേയുള്ളൂ - അഞ്ജനമെന്നത് ഞാനറിയും മഞ്ഞളുപോലെ വെളുത്തിരിക്കും
- ഇടി വെട്ടിയവനെ പാമ്പു കടിച്ചതു പോലെ
- എലിയെകൊല്ലാന്‍ ഇല്ലം ചുടുക
- കയ്യാലപ്പുറത്തെ തേങ്ങപോലെ
- കള്ളന് കപ്പലില്‍ തന്നെ
- കപ്പലകത്തൊരു കള്ളനിരുന്നാല്‍
എപ്പൊഴുമില്ലൊരു സുഖമറിയേണം
- കുരങ്ങന്റെ കയ്യില്‍ പൂമാല
- കുളിച്ചില്ലെങ്കിലും കോണകം പുരപ്പുറത്ത്
- കൈവെള്ളയിലെ രോമം പറിക്കുക
- കൂനിന്മേല് കുരു പോലെ
- ചട്ടിയും കലവും ആകുമ്പോള്‍ മുട്ടിയും തട്ടിയും ഇരിക്കും
- തൂറാത്തച്ചി തൂറിയപ്പോള് തീട്ടം കൊണ്ട് ആറാട്ട്
- തെക്കോട്ടെടുക്കുക
- തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ
- തൊമ്മി അയയുമ്പോള്‍ ചാണ്ടി മുറുകും
- പട്ടിക്ക് മുഴുവന്‍ തേങ്ങ കിട്ടിയ പോലെ
- പട്ടിക്ക് മുഴുവന്‍തേങ്ങ കിട്ടിയ പോലെ
- പഞ്ചപാണ്ഡവന്മാര് കട്ടില്ക്കാലപോലെ മൂന്ന്
- പുത്തനച്ചി പുരപ്പുറം തൂക്കും
- പുരകത്തുമ്പോള്‍ ബീഡികൊളുത്തുന്നത്
- പുരകത്തുമ്പോള്‍ വാഴ വെട്ടുക
- പോത്തിനുണ്ടോ ഏത്തവാഴയെന്നു
- മണ്ണാങ്കട്ടയും കരിയിലയും കാശിക്കു പോയപോലെ
- വെടക്കാക്കി തനിക്കാക്കുക
- വെളുക്കുവോളം വെള്ളം കോരീട്ട് കലം ഉടക്കുന്ന പോലെ
- വെള്ളരിക്കാപ്പട്ടണം
- വേലി തന്നെ വിളവു തിന്നുക
- വേലികള്‍തന്നെ വിളവുമുടിച്ചാല്‍
കാലികളെന്തു നടന്നീടുന്നു
- ഏമ്പ്രാന്‍ അല്പം കട്ടു ഭുജിച്ചാല്‍
അമ്പല വാസികള്ളൊക്കെ കക്കും
- മൊല്ലാക്ക നിന്ന് പാത്തിയാ കുട്ട്യാള് നടന്ന് പാത്തും
- അടീ കെടക്ക്ണ അഞ്ചാര് ബറ്റ്ന് മാണ്ടി അഞ്ചാറ് എടങ്ങായി ബെള്ള കുട്ച്ചൂന്ന് പറഞ്ഞപോലെ
- ഉട്ത്ത് നടന്നാ ബംബ് ഉട്ക്കാത നടന്നാ പിരാന്ത്
- മുണ്ടിയാ ബാപ്പ തല്ലും അല്ലെങ്കി ബാപ്പ പന്നിര്‍ച്ചി തിന്നും
- മൂന്നാമത്തെ ഹജ്ജിനു പോയപ്പോള്‍ കൊണ്ടുവന്ന പാത്രം
- ചാത്തപ്പനെത്ത് മഹസറ
- വെളളീയാഴ്ച ഇറച്ചി വാങ്ങാത്തവന് ദീനുല്‍ ഇസ്ലാമില്ന്ന് പുറത്താണ്.
- ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട് ബാപ്പ പള്ളിയില്‍ പോയിട്ടില്ല
- [[ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്ന് പിഴക്കും ശിഷ്യന്
- താളക്കാരന് മാത്ര പിഴച്ചാല്‍
തകിലറീയുന്നവന്‍ അവതാളത്തില്‍ - അമരക്കാരന് തലതെറ്റൂമ്പോള്‍
അണീയക്കാരുടെ തണ്ടൂകള്‍ തെറ്റും - പടനായകനൊരു പടയില്‍ തോറ്റാല്‍
ഭടജനമെല്ലാം ഓടിയൊളിക്കും - കാര്യക്കാരന്‍ കളവു തുടര്‍ന്നാല്‍
കരമേലുള്ളവര്‍ കട്ടുമുടിക്കും - കാലന്‍ വന്നടുക്കുമ്പോള്‍ കയര്‍ത്തെന്നാല്‍ ഫലമില്ല
- അണ്ടിയോടടുക്കുമ്പൊഴേ മാങ്ങയുടെ പുളി അറിയൂ
- വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാകുമോ
- വല്ലാമക്കളില്ലില്ലാമക്കളി
തെല്ലാവര്‍ക്കും സമ്മതമല്ലോ - തല്ലു കൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാറും
- മുള്ളുകുത്തിയാല്‍ മറ്റുമുള്ള് കൊണ്ട് എടുക്കേണം,
രാക്ഷസരെ ജയിപ്പാന്‍ രാക്ഷസരേ നല്ലൂ - കട്ടിലുകണ്ട് പനിച്ചാല്‍ കണക്കല്ല
, കിട്ടുമെന്നാകിലേ മോഹം തുടങ്ങാവൂ - കാച്ചിതിളപ്പിച്ച പാലില്‍ കഴുകിയാല്‍
കാഞ്ഞിരകായിന്‍റെ കയ്പ്പു ശമിച്ചീടുമോ
(കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍ കാലാന്തരേ കയ്പു ശമിപ്പതുണ്ടോ?) - ഈറ്റുനോവിന്‍റെ പരമാര്‍ഥമൊക്കയ്യും
പെറ്റപണ്ണുങ്ങള്‍ക്കു തന്നെയറിയാവു - ലക്ഷം മാനുഷര്‍ കൂടുമ്മ്പോളതില്‍
ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ (നമ്പ്യാര്‍) - ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുക്കിലേതും - കര്‍മ്മദോഷത്താല്‍ വരുന്ന രോഗങ്ങള്‍ക്ക്
ചെമ്മേ കഷായം കുടിച്ചാല്‍ ഫലിക്കുമോ - ചുമരുണ്ടെങ്കിലേ ചിത്രമുള്ളൂ
- പൊട്ടക്കുളമതു വിട്ടുതിരിച്ചാല്‍
അട്ടക്കൊരുഗതിയില്ലെന്നറിക
- കാട്ടാളരില്‍ കാപ്പിരി കാമദേവന്‍, തട്ടുമ്പുറത്തെലി രാജരാജന്‍, പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍, കട്ടക്കയം ക്രൈസ്തവ കാളിദാസന്‍
- അരിമണിയൊന്നു കൊറിക്കാനില്ല
തരിവളയിട്ടു നടക്കാന്‍ മോഹം
- ഉപ്പു ചുമന്നു നടക്കുന്നവനൊരു
കപ്പലു കടലിലിറക്കാന്‍ മോഹം - അണ്ടികള്‍ ചപ്പി നടക്കുന്നവനൊരു
തണ്ടിലിരിപ്പാന്‍ ആശകണക്കെ - പണമെന്നുള്ളതുകൈയ്യില്‍വരുമ്പോള്‍
ഗുണമെന്നുള്ളതുദൂരത്താകും - "അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു എന്നിട്ടും നായ്ക്ക് മുറുമുറുപ്പ്"
- ശകുനം കൊള്ളാം എന്നുനിനച്ച്
പുലരെ കട്ടുകവര്‍ന്നാലുടനെ
തലപോമെന്നതു ബോധിച്ചാലും - വെള്ളക്കാക്ക മലര്‍ന്നു പറക്കുക
- ക്ലേശങ്ങള്‍കൂടാതെ കാര്യം ലഭിക്കുമോ
കാശഴിയാതെ കുറിക്കൂട്ട് കിട്ടുമോ? - മെച്ചമേറിടുന്ന പൊന്നിന്റെ മുന്നിലെ
പിച്ചളയ്കൂണ്ടോ പ്രകാശം ഭവിക്കുന്നു? - ചോറിട്ട പാണിയില്‍ കേറി കിടക്കുന്ന
കൂററ്റ പട്ടിയെപ്പോലെ തുടങ്ങുന്നു - ആന വലിചാല്‍ ഇളകാത്തൊരുതടി
ശ്വാവിന് കൊണ്ടു ഗമിക്കായ് വരുമോ? - ആന മദിച്ചു വരുന്നേരത്തൊരു
കൂനനിറുമ്പ് തടൂപ്പാനെളുതോ - ചതിപെട്ടാല്‍ പുനരെന്തരുതാത്തൂ
ഗതികെട്ടാല്‍ പുലിപുല്ലൂം തിന്നും - കൂനന്‍ മദിക്കുകില്‍ ഗോപുരം കുത്തുമോ
- തലയില്ലാത്തവന് തൊപ്പിയെന്തിന്
- തലയിലെഴെത്ത് തലോടിയാല്‍ പോകുമോ
- താടി കത്തുമ്പോള്‍ ബീഡി കൊളുത്തുക
- താണ വാതില്‍ കുനിഞ്ഞ് കടക്കണം
- താണു നിന്നാല്‍ വാണു നില്‍ക്കാം
- താന്‍ പെറ്റ മക്കളും തന്നോളമായാല്‍ താനെന്നു വിളിക്കണം
- തിന്നതേ തേട്ടൂ
- തിന്നൂല്യ തീറ്റൂല്യ
- തീയില്‍ മുളച്ചത് വെയിലത്ത് വാടുമോ
- തുടയില്‍ നുള്ളിയിട്ട് തൊട്ടിലാട്ടുന്നു