Jump to content

ലിയനാർഡോ ഡാ വിഞ്ചി

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

ലിയനാർഡോ ഡാ വിഞ്ചി (1452 ഏപ്രിൽ 15-1519 മേയ് 2)നവോത്ഥാനകാലത്തിലെ ലോകപ്രശസ്തനായ കലാകാരനായിരുന്നു. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിലൊരാളായി കരുതപ്പെടുന്നു.

ബാക്കസ്


1. ഒരിക്കൽ ആകാശത്തു നിങ്ങൾ പറന്നുവെന്നിരിക്കട്ടെ, പിന്നെ ഭൂമിയിൽ നടക്കുമ്പോഴും നിങ്ങളുടെ കണ്ണുകൾ ആകാശത്തേക്കായിരിക്കും; കാരണം, നിങ്ങൾ അവിടെ പോയിരുന്നു, അവിടെയ്ക്കു മടങ്ങാൻ നിങ്ങൾ ദാഹിക്കുന്നു.


2. ഒരു നക്ഷത്രത്തോടു തന്നെ തളച്ചവൻ മനസ്സു മാറ്റുകയുമില്ല.


3. ഒരു ദിവസം കൊണ്ടു ധനികനാകാൻ ആഗ്രഹിക്കുന്നവൻ ഒരു കൊല്ലത്തിനുള്ളിൽ കഴുവേറുകയും ചെയ്യും.


4. പ്രകൃതിയുടെ ആവിഷ്കാരങ്ങൾ പോലെ അത്ര സുന്ദരമോ, ലളിതമോ ആവില്ല അമനുഷ്യന്റെ വൈദഗ്ധ്യം രൂപം കൊടുക്കുന്നവ; കാരണം, അവളുടെ ആവിഷ്കാരങ്ങളിൽ കുറവോ കൂടുതലോ ആയി ഒന്നുമുണ്ടാവില്ല.


5. അറിഞ്ഞതു കൊണ്ടായില്ല, അതു നാം പ്രയോഗിക്കണം.


6. ചെറുക്കുന്നെങ്കിൽ അതു തുടക്കത്തിൽ, ഒടുക്കത്തിലല്ല.

മോണാലിസ

7. ധൈര്യം ജീവിതത്തെ അപായപ്പെടുത്തുന്നുവെങ്കിൽ, ഭയം അതിനെ രക്ഷിക്കുകയും ചെയ്യുന്നു.


8. പ്രകൃതി ഒരിക്കലും സ്വന്തം നിയമങ്ങൾ തെറ്റിക്കാറില്ല.


9. മൗനം പോലെ മറ്റൊന്നില്ല, അധികാരത്തെ ഉറപ്പിക്കന്നതായി.


10. ദൃശ്യവസ്തുക്കളുടെ ആഖ്യാനത്തിൽ ചിത്രകാരനെക്കാളെത്രയോ താഴെയാണു കവി; അദൃശ്യങ്ങളുടെ കാര്യത്തിൽ സംഗീതകാരനെക്കാളും.


11. ആളുകൾ മൂന്നു തരമാണ്‌: കാണുന്നവർ, കാണിച്ചുകൊടുത്താൽ കാണുന്നവർ, കാണാത്തവർ.


12. ജീവിക്കാൻ പഠിക്കുകയാണെന്നു ഞാൻ കരുതി; യഥാർത്ഥത്തിൽ മരിക്കാൻ പഠിക്കുകയായിരുന്നു ഞാൻ.


13. പരിമിതികൾക്കിടയിൽ കല ജീവിയ്ക്കും, സ്വാതന്ത്ര്യത്തിനിടയിൽ അതു മരിക്കും.


14. ആരോ ഒരു ചിത്രകാരനോടു ചോദിച്ചു, ഇത്രയും സുന്ദരമായ രൂപങ്ങളെ വരച്ചിടുന്ന ഒരാളുടെ സന്തതികൾ ഇത്ര വൈരൂപമുള്ളതായിപ്പോയതെന്തു കൊണ്ടെന്ന്; അതിന്‌ അയാളുടെ മറുപടി, താൻ ചിത്രം വരയ്ക്കുന്നത് പകലും, കുട്ടികളെ സൃഷ്ടിക്കുന്നത് രാത്രിയിലുമായതു കൊണ്ടാണ്‌ ആ വിധമായിപ്പോയതെന്നായിരുന്നു.


15. ഒറ്റയ്ക്കാവുമ്പോൾ നിങ്ങൾ നിങ്ങളുടെ സ്വന്തം.


16. പല ജന്തുക്കളുടെ കാര്യത്തിലും പെറ്റമ്മയല്ല, ക്രൂരയായ രണ്ടാനമ്മയാണു പ്രകൃതി.

കണ്ണികൾ

[തിരുത്തുക]
:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=ലിയനാർഡോ_ഡാ_വിഞ്ചി&oldid=19117" എന്ന താളിൽനിന്ന് ശേഖരിച്ചത്