യേശു
ദൃശ്യരൂപം
(യേശുവിന്റെ വചനങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈശോ, ഈശോമിശിഹാ, യേശു ക്രിസ്തു എന്നൊക്കെ അറിയപ്പെടുന്ന നസ്രത്തിലെ യേശു (7–2 BC/BCE to 26–36 AD/CE),[3][4] ക്രിസ്തുമതത്തിന്റെ കേന്ദ്രപുരുഷനും മിക്ക ക്രിസ്ത്യാനികളും ദൈവത്തിന്റെ അവതാരമായി കരുതുന്നതും മറ്റു പല മതങ്ങളിലും പ്രധാന്യമുള്ള സ്ഥാനമുള്ളതുമായ വ്യക്തിയാണ്.
യേശുവിന്റെ വചനങ്ങൾ
[തിരുത്തുക]- ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും, അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും, മുട്ടുവിൻ നിങ്ങൾക്ക് തുറക്കപ്പെടും
- നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക
- അന്ധൻ അന്ധനെ നയിച്ചാൽ ഇരുവരും കുഴിയിൽ വീഴും
- നിങ്ങൾക്ക് കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ ഈ മലയോട് മാറിപോവുക എന്നു പറഞ്ഞാൽ അത് മാറി പോകും
- ദൈവം യോജിപ്പിച്ചത് മനുഷ്യൻ വേർപ്പെടുത്താതിരിക്കട്ടെ
- മനുഷ്യർക്ക് ഇത് അസാധ്യമാണ് എന്നാൽ ദൈവത്തിന് എല്ലാം സാധ്യമാണ്
- സീസറിനുള്ളത് സീസർക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കുക.
- നിന്റെ വലത്തു കരണത്തടിക്കുന്നവനു നിന്റെ മറ്റേ കരണം കൂടി കാണിച്ചു കൊടുക്കുക.
- നാളയെക്കുറിച്ച് നിങ്ങൾ ആകുലരാകരുത്.നാളത്തെ ദിനം തന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും.ഒരോ ദിവസത്തിനും അതിന്റെ ക്ലേശം മതി.
- മറ്റുള്ളവർ നിങ്ങൾക്ക് ചെയ്തു തരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നിങ്ങൾ അവർക്കു ചെയ്യുവിൻ..
- വാളെടുക്കുന്നവൻ വാളാൽ നശിക്കും
- പാപം ചെയ്യാത്തവൻ ആദ്യം കല്ലെറിയട്ടെ
- മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങൾ അവരോടും പെരുമാറുവിൻ