മഹത്‌മൊഴികള്‍
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
[തിരുത്തുക] മഹാന്മാരുടെ മൊഴികള്‍
- "കേരളം ഒരു ഭ്രാന്താലയമാണ്" - സ്വാമി വിവേകാനന്ദന്‍
- "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് - == ശ്രീനാരയണ ഗുരു =="
- "നരജീവിതമായ വേദന
യ്ക്കൊരുമട്ടര്‍ഭകരൌഷധങ്ങള്‍ താന്‍ "- ആശാന്‍
- "കീഴില്ച്ചെയ്ത ശുഭാശുഭകര്‍മ്മം
മേലില്‍ സുഖദു:ഖത്തിനു കാരണം "- തുഞ്ചത്തെഴുത്തച്ഛന്‍
- “എന്റെ ജീവിതമാണെന്റെ സന്ദേശം” - മഹാത്മാ ഗാന്ധി
- ‘‘നിങ്ങളെനിക്കു രക്തം തരു, നിങ്ങള്‍ക്കു ഞാന്‍ സ്വാതന്ത്ര്യം തരാം‘‘ - സുഭാസ് ചന്ദ്ര ബോസ്.
- "സുപരിചയത്തിന്റെ നേര്‍ത്ത ഒരാവരണം കൊണ്ട് അത്ഭുതങ്ങളെ മറച്ചിരിക്കുകയാണു് പ്രകൃതി. ഇതിനെ മാറ്റി അത്ഭുതത്തെ പ്രകാശമാനമാക്കുകയാണു കലാകാരന്റെ കടമ"- കോള്‍റിഡ്ജ്
- "സമഗ്രമായതിനേ സൌന്ദര്യമുള്ളൂ"-തോമസ് മന്
- "നിങ്ങള്‍ നിങ്ങള്‍ക്കു തന്നെ പ്രകാശമായി വര്‍ത്തിക്കുക"-ശ്രീബുദ്ധന്‍
- "സ്നേഹം ആരുടെ ഭാഗത്തുനിന്നുണ്ടായാലും ശരി, അതു ആദരിക്കേണ്ടുന്ന വികാരം തന്നെയാണു്"-ടാഗോര്‍
- "വിളക്കിന്റെ പ്രകാശത്തിനു നന്ദി പറയുക; എന്നാല്‍ നിഴലില്‍ ക്ഷമയോടെ വിളക്കു പിടിച്ചു നില്‍ക്കുന്ന ആളെ മറക്കാതിരിക്കയും ചെയ്യുക "- ടാഗോര്‍
- "സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും" - ബി.ഫ്രാന്‍ക്ലിന്‍
- "നമ്മുടെ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം കൂടുതല്‍ സ്വാതന്ത്ര്യമാണു്. കാരണം, പൂര്‍ണ്ണസ്വാതന്ത്ര്യത്തില്‍ മാത്രമേ പരിപൂര്‍ണ്ണത ഉണ്ടാവാന്‍ തരമുള്ളൂ"-സ്വാമി വിവേകാനന്ദന്‍
- "ആദര്‍ശം താഴ്ത്താനും പാടില്ല, പ്രായോഗികത മറക്കുവാനും പാടില്ല. വമ്പിച്ച ആദര്‍ശനിഷ്ഠയും അതോടൊപ്പൊം പ്രായോഗികതയും സ്വജീവിതത്തില്‍ സമ്മേളിപ്പിക്കാന്‍ ശ്രമിക്കണം" - സ്വാമി വിവേകാനന്ദന്‍
- "നാം കുട്ടിക്കാലം മുതല്‍ക്കേ സദാസമയവും വെളിയിലുള്ള വല്ലതിനേയും കുറ്റം ചുമത്താനാണു് യത്നിച്ചു കൊണ്ടിരിക്കുന്നതു്; നാം എപ്പോഴും മറ്റുള്ളവരെ നേരെയാക്കാനാണു നിലകൊള്ളുന്നതു് , നമ്മെത്തന്നെയല്ല." - സ്വാമി വിവേകാനന്ദന്‍
- "പാപം എന്നൊന്നുണ്ടെന്നു് വേദാന്തം സമ്മതിക്കില്ല;ശരിയാണു്. തെറ്റുകളില്‍ വച്ചേറ്റവും വലിയതു ഞാന്‍ പാപി, ദു:ഖി എന്നിങ്ങനെ വിചാരിക്കുന്നതാണു്." - സ്വാമി വിവേകാനന്ദന്‍
- "വിത്തു് വൃക്ഷമായിത്തീരുന്നതിനു് സ്വയം നശിക്കുന്നു.പരിപൂര്‍ണ്ണമായ ആത്മത്യാഗമാണു് ജ്ഞാനലബ്ധിയ്ക്കുള്ള ശരിയായ വഴി "- സ്വാമി രാമതീര്‍ത്ഥന്‍
- "അഭ്യാസത്തേകാള്‍ ശ്രേഷ്ഠം ജ്ഞാനം. ജ്ഞാനത്തേക്കാള്‍ ശ്രേഷ്ഠമാണു ധ്യാനം. ധ്യാനത്തേകാള്‍ വിശിഷ്ടമാണു ത്യാഗം. ത്യാഗത്തില്‍ നിന്നു് ഉടനെ ശാന്തി ലഭിക്കുന്നു." - ഭഗവത്ഗീത
- "നെയ്തുകാരന്‍ തുണിനെയ്യുന്നതു പോലെയാണു എട്ടുകാലി വലകെട്ടുന്നതു്. ശില്പി ശില്പമുണ്ടാക്കുന്നതു പോലെയാണു് തേനീച്ച കൂടുകൂട്ടുന്നതു്. പക്ഷേ ഏറ്റവും മോശക്കാരനായ ശ്ല്പിയേയും ഏറ്റവും വിദഗ്ദ്ധനായ തേനീച്ചയേയും വേര്‍തിരിക്കുന്നതു്, ശില്പി യഥാര്‍ത്ഥത്തില്‍ ശില്പമുണ്ടാക്കുന്നതിനു മുമ്പുതന്നെ ഭാവനയില്‍ അതു കാണുന്നു എന്നതാണു്."-കാള്‍ മാര്‍ക്സ്
- "ചിലര്‍ മഹാന്മാരായി ജനിക്കുന്നു;ചിലര്‍ മഹാന്മാരാകുന്നു. ചിലരുടെ മേല്‍ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു."-ഫ്രാന്‍സിസ് ബേക്കണ്‍
- "തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണു്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണു്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണു്." - തോമസ് മുള്ളര്‍
- "മറ്റൊരാള്‍ക്കു വളര്‍ത്തിയെടുക്കാവുന്ന ഒന്നല്ല കുലീനത . അതു് നമ്മുടെയുള്ളില്‍ സ്വയം വളര്‍ന്നു വരേണ്ടതാണു് "- ടെന്നിസന്‍
- "ശരി നിങ്ങളുടെ പക്ഷത്താണെങ്കില്‍ നിങ്ങള് അരിശപ്പെടേണ്ട കാര്യമില്ല. തെറ്റു് നിങ്ങളുടെ ഭാഗത്താണെങ്കില്‍ അരിശപ്പെടുന്നതു് നിങ്ങള്‍ക്കു നഷടവുമാണു്."- സി.എഫ്.ആന്‍ഡ്രൂസ്
- "നന്നായി ഉറങ്ങണമെന്നുള്ളവര്‍ അന്യരെപ്പറ്റി ഉള്ളില്‍ വിദ്വേഷവുമായി നടക്കുകയില്ല "- ലോറന്‍സ് സ്റ്റേണ്‍
- "സ്വാതന്ത്ര്യത്തോടുള്ള സ്നേഹം മറ്റുള്ളവരോടുള്ള സ്നേഹമാണു്. അധികാരസ്നേഹമാകട്ടെ, തന്നോടുതന്നെയും"- വില്യം ഹാഡ് ലിറ്റ്
- "ജീവിച്ചിരിക്കുന്നവര്‍ ആദരവിനു കടപ്പെട്ടിരിക്കുന്നു; മരിച്ചവരോ സത്യമല്ലാതെ ഒന്നും തന്നെ ആവശ്യപ്പെടുന്നില്ല." - വോള്‍ട്ടയര്‍
- "സത്യം എത്രതന്നെ ചവിട്ടിമെതിയ്ക്കപ്പെട്ടാലും ഉയിര്‍ത്തെഴുന്നേല്ക്കുന്നു."- ബ്രയന്റ്
- "കമിതാക്കളുടെ കോപം പ്രേമത്തിന്റെ ശക്തി കൂട്ടുന്നു."- പബ്ലീലിയസ് സൈറസ്
- "പ്രായം ചെല്ലുന്തോറും നമ്മുടെ പരിമിതി കൂടുതല്‍ മനസ്സിലാകുന്നു."- ഫൌസേ
- "ജീവിതം തന്നെ ഒരു പാഠശാലയാണു്. പഠിക്കനുള്ള പല വിഷയങ്ങളും അവിടെയുണ്ട്."- മാക്സിം ഗോര്‍ക്കി
- "ബുദ്ധിമാന്മാര്‍ക്കു് അനുഭവങ്ങള്‍ അദ്ധ്യാപകരാണു്."- ഷേക്സ്പിയര്‍
- "ആശയങ്ങള്‍ ഉണ്ടാക്കുക എന്നതു് പൂക്കള്‍ ശേഖരിക്കലാണു്. ചിന്തിക്കുന്നതാകട്ടെ, അവയെ മാലകോര്‍ക്കുന്നതും" - സ്വെറ്റ്ലൈന്‍
- "നല്ല മനുഷ്യന്‍ സ്നേഹം മൂലം അനുസരിക്കുന്നു, അല്ലാത്തവന്‍ ഭയം മൂലവും" - അരിസ്റ്റോട്ടില്‍
- "മടിയന്മാരുടെ പ്രവൃത്തിദിവസവും മൂഢന്മാരുടെ പ്രവൃത്തിദിവസവും എന്നും നാളെയായിരിക്കും" - യുങ്
- "മിക്ക ആനന്ദവും പൂക്കള്‍ പോലെയാണു്. പറിച്ചുകഴിയുമ്പോള്‍ നശിക്കുന്നു." - യുങ്
- "ജീവിച്ചിരിക്കുന്നവരും മരിച്ചവരും തമ്മിലുള്ള വ്യത്യാസം തന്നെയാണു് വിദ്യാഭാസം ഉള്ളവരും അതില്ലാത്തവരും റ്റമ്മിലുള്ലതു് "- അരിസ്റ്റോട്ടില്‍
- "ദൈവം എല്ലാം നന്നായി സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യന്‍ ഇടപെടുമ്പോള്‍ അവ തിന്മയുള്ളതായി മാറുന്നു" - റൂസ്സോ
- "സ്വാര്‍ത്ഥത മൂലം പുരുഷനു തെറ്റു പറ്റുന്നു; ദുര്‍ബലയായതിനാല്‍ സ്ത്രീക്കും" - റുസ്റ്റല്‍
- "രണ്ടു ലോകങ്ങള്‍ ഉണ്ട്. വരകളും കുറികളും കൊണ്ട് അളക്കാവുന്ന ലോകം ആദ്യത്തേതു, ഹൃദയവും ഭാവനയും കൊണ്ട് അനുഭവവേദ്യമാകുന്ന ലോകം രണ്ടാമത്തേതു് "- ലേ ഹണ്ടര്‍
- “ഒഴുകുന്ന വെള്ളത്തില്‍ കൂര്‍ത്തുമൂര്‍ത്ത കല്ലുകളില്ല. എന്നിട്ടും അവ മഹാശിലകളെ ഖണ്ഡീച്ചു കളയുന്നു.”- ലാവൊത്സെ
- “കലഹിക്കുന്ന ഓരോന്നുമായി കലഹിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അവസാനമുണ്ടാകില്ല”- വില്യം പെന്‍
- “ആരോഗ്യമുള്ള ശരീരം ആത്മാവിനു അതിഥി മുറിയാണു്. അനാരോഗ്യമുള്ള ശരീരമോ ജയിലും”-ബേക്കണ്‍
- “ഭാവിയുടെ എറ്റവും നല്ല പ്രവാചകന്‍ ഭൂതകാലമാണു്”-ഷെര്‍മാന്‍
- "പരിക്കുകള് നമ്മെ പാഠം പഠിപ്പിക്കുന്നു"- ബഞ്ച്മിന് ഫ്രാന്ക്ളിനന്‍.
- "ഞാന് ചോക്ലേറ്റുകളിലല്‍ മരണം കാണുന്നു"- ഗാന്ധിജി.
- "അമിതമായ തീറ്റക്കൊതി, യുദ്ധങ്ങളുടെ മൂല കാരണം".
- "വിവേകികള് മരിച്ചവരെ പറ്റിയൊ ജീവിച്ചിരിക്കുന്നവരെക്കുറിച്ചൊ ദു:ഖിക്കുന്നില്ല"- ഭഗവത് ഗീത
- "മനുഷ്യരെ സേവിക്കുന്നവന്, മനുഷ്യറ്ക്കിടയില് മഹാനാകും"
- "മതമെതയലും മനുഷയന്‍ നന്നായാല്‍ മതി' ശ്രീ നാരായണഗുരു"
- "ഐശ്വര്യം സമ്പൽ സമൃദ്ധി അല്ല മനസിന്റെ ഐശ്വര്യം കൊണ്ടാണ് ഉണ്ടാവുന്നത്' മുഹമ്മ്ദ് നബി"
- മതമെന്നാല്‍ ഗുണെകാംഷയാനു-മുഹമ്മ്ദ് നബി
- "എന്റെ മേല്‍ പതിഞ്ഞ ഓരോ ലാത്തിയടിയും ബ്രിട്ടന്റെ ശവപ്പെട്ടിമേല്‍ തറഞ്ഞ അവസാനത്തെ ആണികളാണ്" - ലാലാ ലജ്പത്
- “ഭയത്തെപ്പറ്റി ഒരു ഉൾക്കാഴ്ചയുണ്ടാവുമ്പോൾ ഭയം അവസാനിക്കുന്നു”--ജെ.കൃഷ്ണമൂർത്തി
- “ഭയം തടവിലാക്കുന്നു,ഭയം തളർത്തുന്നു,ഭയം നിരാശപ്പെടുത്തുന്നു,ഭയം രോഗിയാക്കുന്നു”--ഹാരി എമേഴ്സൺ ഹോഡ്സിക്
- “ലോകത്തെ ഉപേക്ഷിക്കേണ്ടതില്ല.നിങ്ങളിലെ അഹത്തെ ഉപേക്ഷിച്ചാൽ മാത്രം മതി!ഏകാന്തതയെ എങ്ങും അന്വേഷിക്കേണ്ടതില്ല,നിങ്ങളുടെ ഉള്ളിലാണതുള്ളത്”--മെഹർബാബ
- “നാളെ ഒരിക്കലും വരുന്നില്ല!അതിന്റെ യഥാർത്ഥപ്രകൃതികൊണ്ടുതന്നെ അതിനതു കഴിയില്ല.ഭാവി ഒരിക്കലും വരുന്നില്ല,കാരണം അതുവരുമ്പോൾ തന്നെ വർത്തമാനകാലമാവുന്നു.അത് സദാ ഇപ്പോഴാകുന്നു,ഇപ്പോൾ,ഇപ്പോൾ”--ജെ കൃഷ്ണമൂർത്തി
- “അശുഭചിന്തയുള്ള ഒരുവൻ ഒരിക്കലും ജീവിതപോരാട്ടത്തിൽ വിജയത്തിലെത്തില്ല”--ഡി ഡി ഐസൻഹോവൻ
- “ഓരോ ശിശുവും മനുഷ്യനായി പിറക്കുകയും ഭ്രാന്തനായി മരിക്കുകയുമാണ്”--ഖലീല്‍ ജിബ്രാന്‍
- "ഒരേ നദിയില്‍ നിങ്ങള്‍ക്ക് രണ്ടുതവണ ഇറങ്ങാനാവില്ല"--ഹെറാക്ലിറ്റസ്
- "ഒരു പൂവിനെ നോക്കുക,ഒരു വാക്കും കൂടാതെ"--ജെ കൃഷ്ണമൂര്‍ത്തി
- "ശരിയായ ഒരു കാഴ്ച കിട്ടണമെങ്കില്‍ ഒരു പര്‍വതത്തിന്റെ ഉച്ചിയില്‍ നിങ്ങള്‍ കയറിച്ചെല്ലുകയും അവിടെ നിന്നു നോക്കുകയും വേണം.യാത്ര തുടങ്ങണമെങ്കില്‍ കടലിന്റെ അടിത്തട്ടുവരെ നിങ്ങള്‍ പോകണം.അവിടെനിന്നു നടക്കാന്‍ തുടങ്ങുക "--സെന്‍ പഴമൊഴി
- ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സിന്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം-അരിസ്റ്റോറ്റില്‍
- വിദ്യാഭ്യാസം മനുഷ്യരിലുള്ള സമ്പൂര്‍ണ്ണതയുടെ ആവിഷ്കാരമാണ്-സ്വാമി വിവേകാനന്ദന്‍
- പ്രകൃതിയെ പിന്തുടരലാണ് വിദ്യാഭ്യാസം -റൂസോ
- ഒരു വ്യക്തിയില്‍ കഴിയുന്നത്ര പൂര്‍ണ്ണത വളര്‍ത്തുകയാണ് വിദ്യാഭ്യാസത്തിന്റെ ഉന്നം-ഇമ്മാനുവല്‍ കേന്റ്
- വിദ്യാലയത്തില്‍ നിന്നും നാം പഠിച്ചതെല്ലാം മറന്നുകഴിയുമ്പോഴും നമ്മില്‍ ബാക്കിയാകുന്നതാണ് വിദ്യാഭ്യാസം-ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍