മദർ തെരേസ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു, ഓഗസ്റ്റ് 26, 1910 - സെപ്റ്റംബർ 5, 1997) അൽബേനിയയിൽ ജനിച്ച് ഇന്ത്യ പ്രവർത്തന കേന്ദ്രമാക്കി ഉപവിപ്രവർത്തനങ്ങളിലൂടെ ലോകശ്രദ്ധനേടിയ സന്യാസിനിയായിരുന്നു.അവർക്ക് 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം ലഭിച്ചു.

വചനങ്ങൾ[തിരുത്തുക]

  • ഭക്ഷണത്തിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റുന്നതിനേക്കാൾ എത്രയോ ബുദ്ധിമുട്ടാണ് സ്നേഹതിനു വേണ്ടിയുള്ള ആഗ്രഹം നിറവേറ്റാൻ.
  • ക്ഷയമോ കുഷ്ടമോ അല്ല, താൻ ആർക്കും വേണ്ടാത്തവനാണ് എന്ന തോന്നലാണ് ഇന്നത്തെ ഏറ്റവും വലിയ രോഗം.
  • ഓരോരുത്തരും വളരെ തിരക്കിലായതിനാൽ എല്ലാവരും സ്നേഹത്തിനായി ദാഹിച്ചിരിക്കുന്നു.
  • വലിയ സ്നേഹത്തോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾ പോലും വലിയ സന്തോഷവും സമാധാനവും നൽകും.
  • കുട്ടികൾക്ക് മാതാപിതാക്കളോടൊപ്പവും , മാതാപിതാക്കൾക്ക് പരസ്പരം കാണാനോ നേരമില്ലാത്ത ഭവനങ്ങളിൽ നിന്ന് ലോകത്തി൯്റെ അസമാധാനം തുടങ്ങുന്നു.
  • ഞാ൯ ദൈവത്തി൯്റെ കയ്യിലെ ഒരു ചെറിയ പെ൯സിൽ ആകുന്നു. അവിടുന്നു തന്നെ ചിന്തിക്കുന്നു, എഴുതുന്നു,എല്ലാം ചെയ്യുന്നു. പലപ്പോഴും അത് ദുഷ്കരം . മുന ഒടിഞ്ഞ പെ൯സിൽ ആകുമ്പോൾ ദൈവത്തിനു കുറച്ചുകൂടി ചെത്തി മൂർച്ചപ്പെടുത്തേണ്ടിയും വരും
  • ബന്ധുക്കൾക്ക് കാെടുക്കുന്നത് ദാനധർമ്മത്തിൽ പെടില്ല.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

:w
:w
വിക്കിപീഡിയയിലെ താഴെ കാണിച്ചിരിക്കുന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ടെ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്‌:
"https://ml.wikiquote.org/w/index.php?title=മദർ_തെരേസ&oldid=21217" എന്ന താളിൽനിന്ന് ശേഖരിച്ചത്