Jump to content

പോൾ ഗോഗിൻ

വിക്കിചൊല്ലുകൾ സംരംഭത്തിൽ നിന്ന്

വിഖ്യാത ഫ്രഞ്ച് ചിത്രകാരൻ ആണ് പോൾ ഗോഗിൻ (1848-1904)

പോൾ ഗോഗിൻ


  • കല - ഒന്നുകിൽ മോഷണം, അല്ലെങ്കിൽ കലാപം.


  • ചിതറിപ്പോയ ചാരത്തിൽ നാമെങ്ങനെ വീണ്ടും തീപ്പിടിപ്പിയ്ക്കും?


  • നിറം! എത്ര നിഗൂഢവും ഗഹനവുമായൊരു ഭാഷ, സ്വപ്നങ്ങളുടെ ഭാഷ!


  • നിങ്ങൾ ഒരു മരത്തെ കാണുന്നതു നീലയായിട്ടാണെങ്കിൽ, നീലയായിത്തന്നെ അതിനെ വരയ്ക്കൂ.


  • ഓരോ വസ്തുവിനും മാറ്റമില്ലാത്ത ഒരു നിറം നല്കുന്നത് അജ്ഞതയുടെ കണ്ണാണ്‌; ആ പ്രതിബന്ധത്തെ കരുതിയിരിക്കൂ.


  • തനിയ്ക്കൊരു കാര്യവുമില്ലാത്ത ഒന്നിൽ കൈയിട്ടിളിക്കുന്നവനാണു നിരൂപകൻ.


  • ആചാര്യന്മാരെ പിന്തുടരുക! പക്ഷേ എന്തിനു നാം ആചാര്യന്മാരെ പിതുടരണം? അവർ ആചാര്യന്മാരായിരിക്കുന്നത് അവർ ആരെയും പിന്തുടരാൻ പോയില്ല എന്നതുകൊണ്ടുതന്നെയല്ലേ?


  • കലാകാരൻ വർഷങ്ങളെടുത്തു പഠിച്ചതിനെ ഒരു ദിവസം കൊണ്ട്, ഒരു നിമിഷം കൊണ്ടു പഠിക്കുകയും മനസ്സിലാക്കുകയും വേണം സമൂഹത്തിന്‌.


  • ഒരു മനുഷ്യന്റെ പ്രവൃത്തി തന്നെ അയാൾക്കുള്ള വിശദീകരണവും.


  • ഒരു ക്ഷണത്തിന്റെ ഒരംശം പോലുമില്ല, ജീവിതം. നിത്യതയ്ക്കു തയാറെടുക്കാൻ എത്ര കുറഞ്ഞൊരു സമയമാണു നമുക്കു കിട്ടിയിരിക്കുന്നത്!


  • വിട്ടുവീഴ്ച ചെയ്യുകയെന്നാൽ തനിയ്ക്കാണ്‌ വലിയ കഷണം കിട്ടിയതെന്ന തോന്നൽ എല്ലാവർക്കും വരുത്തുന്ന കലയാണത്.


  • പുതുതായിട്ടെന്തെങ്കിലും സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ നിങ്ങൾ ആദിമസ്രോതസ്സിലേക്കു മടങ്ങണം, മനുഷ്യജാതിയുടെ ശൈശവത്തിലേക്കു മടങ്ങണം.


  • ജീവിതമീവിധമായിരിക്കെ, നാം പ്രതികാരം സ്വപ്നം കാണുന്നു- സ്വപ്നം കണ്ടതു കൊണ്ടുതന്നെ നമുക്കു തൃപ്തരാകേണ്ടിയും വരുന്നു.


  • പണ്ഡിതമൂഢനെ ചവിട്ടാതെ നോക്കിനടക്കണേ! അവന്റെ ദംശനം ജീവനെടുക്കും!


  • എന്തു തന്നെയായാലും ഇന്നത്തെപ്പോലെ നാളെയും സൂര്യനുദിയ്ക്കും, ഉപകാരിയായി, പ്രസന്നനായി.
"https://ml.wikiquote.org/w/index.php?title=പോൾ_ഗോഗിൻ&oldid=19958" എന്ന താളിൽനിന്ന് ശേഖരിച്ചത്