പഴഞ്ചൊല്ലുകള്‍/യ-റ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
'യ','ര','ല','വ','ശ','ഷ','സ','ഹ','ള','ഴ','റ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
- വന്ന വഴി മറക്കരുത്
- വയലു വറ്റി കക്ക വാരാനിരുന്നാലോ
- വയറവള്ളിയായാലും കൂടിപ്പിണഞ്ഞുകിടന്നാല്‍ നന്ന്
- വരമ്പു ചാരി നട്ടാല്‍ ചുവരു ചാരിയുണ്ണാം
- വര്‍ഷം പോലെ കൃഷി
- വല്ലഭനു പുല്ലും വില്ല്
- വളമേറിയാല്‍ കൂമ്പടയ്ക്കും
- വിതച്ചതു കൊയ്യും
- വിത്താഴം ചെന്നാല്‍ പത്തായം നിറയും
- വിത്തുള്ളടത്തു പേരു
- വിത്തെടുത്തുണ്ണരുതു്
- വിത്തൊന്നിട്ടാല്‍ മറ്റൊന്നു വിളയില്ല
- വിശപ്പിനു രുചിയില്ല
- വിളഞ്ഞ കണ്ടത്തില്‍ വെള്ളം തിരിക്കണ്ട
- വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം
- വിളയുന്ന വിത്തു മുളയിലറിയാം
- വെടികെട്ടുകാരന്റെ മകനെയാണോ ഉടുക്ക് കൊട്ടി പേടിപ്പിക്കുന്നത്
- വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതാന്‍ നില്‍ക്കരുത്
- വെട്ടില്‍ വീഴ്ത്തിയാല്‍ വന്മരവും വീഴും
- വേട്ടാന്‍ വരുന്ന പോത്തിനൊടു വേദമൊതിട്ടു കാര്യമില്ല.
- വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
- വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
- വേലി ചാടുന്ന പശുവിനു കോലുകൊണ്ട് മരണം