പഴഞ്ചൊല്ലുകള്‍/പ-മ
വിക്കി ചൊല്ലുകള്‍, ഉദ്ധരിണകളുടെ സ്വതന്ത്ര ശേഖരം.
'പ','ഫ','ബ','ഭ','മ' എന്നിവ വച്ചു തുടങ്ങുന്ന പഴഞ്ചൊല്ലുകള്‍:
[തിരുത്തുക] പ
- പട പേടിച്ച് പന്തളത്ത് പോയപ്പോള്‍ അവിടെ പന്തം കൊളുത്തി പട
- പട്ടി കുരച്ചാല്‍ പടിപ്പുര തുറക്കുമൊ?
- പട്ടിക്കു രോമം കിളിര്‍ത്തിട്ട് അമ്പട്ടനെന്ത് കാര്യം
- പട്ടിയുടെ വാല് കുഴലിലിട്ടാല്‍ പന്തീരാണ്ട് കഴിഞ്ഞാലും നിവരില്ല
- പണം വയ്ക്കേണ്ട ദിക്കില്‍ പൂവെങ്കിലും വച്ച് കാര്യം നടത്തണം
- പതിരില്ലാത്ത കതിരില്ല
- പയ്യെത്തിന്നാല്‍ പനയും തിന്നാം
- പല തോടു ആറായിപ്പെരുകും
- പലതുള്ളിപ്പെരുവെള്ളം
- പശിക്കുമ്പോള്‍ അച്ചി പശുക്കയറും തിന്നും
- പശു കിഴടായാലും പാലിന്റെ രുചിയറിയുമോ
- പഴഞ്ചൊല്ലില്‍ പതിരില്ല
- പഴുത്ത പ്ലാവില വീഴുമ്പോള്‍ പച്ച പ്ലാവില ചിരിക്കേണ്ട
- പറച്ചില് നിര്‍ത്തി പയറ്റി നോക്കണം
- പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം പണ്ടേ പോലെ ഫലിയ്ക്കുന്നില്ല
- പാണന് ആന മൂധേവി
- പാമ്പിനു പാലു കൊടുത്താലും ഛര്‍ദ്ദിക്കുന്നതു വിഷം
- പാമ്പിനു തല്ലുകൊള്ളാന്‍ വാല് പെണ്ണിനു തല്ലു കൊള്ളാന്‍ നാവ്
- പാദം പാദം വച്ചാല്‍ കാതം കാതം പോകാം
- പാലം കുലുങ്ങിയാലും കേളന് കുലുങ്ങില്ല
- പാലം കടക്കുവോളം നാരായണ, നാരായണ; പാലം കടന്നാലോ കൂരായണ, കൂരായണ
- പൂച്ചയ്ക്കാര് മണികെട്ടും
- പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്ത് കാര്യം
- പൂട്ടുമുറിച്ചവനു് ഈട്ടിയറുത്തവന്‍ സാക്ഷി
- പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
- പെണ്‍കാര്യം വന്‍കാര്യം
- പെണ്‍ചിത്തിര പൊന്‍ചിത്തിര
- പെണ്‍ചിരിച്ചാല്‍ പോയി,പുകയില വിടര്‍ത്തിയാല്‍ പോയി
- പെണ്‍ചൊല്ലു കേള്‍ക്കുന്നവനു പെരുവഴി
- പെണ്‍പട പടയല്ല, മണ്‍ചിറ ചിറയല്ല
- പെണ്‍പിറന്ന വീടു പോലെ
- പെണ്‍ബുദ്ധി പിന്‍ബുദ്ധി
- പെണ്ണാകുന്നതില്‍ ഭേദം മണ്ണാകുന്നതു
- പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
- പെണ്ണിനു പെണ് തന്നെ സ്ത്രീധനം
- പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
- പെണ്ണൊരുമ്പിട്ടാല്‍ ബ്രഹ്മനും തടുക്കയില്ല
- പെറ്റവള്‍ക്കറിയാം പിള്ളവരുത്തം
- പൊക്കാളി വിതച്ചാല്‍ ആരിയന്‍ കൊയ്യുമോ?
- പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലരുത്
- പൊന്നു കായ്ക്കും മരമായലും പുരയ്ക്ക് ചാഞ്ഞാല്‍ മുറിക്കണം
- പൊന്നു വയ്ക്കുന്നിടത്തു ഞാനൊരു പൂവെങ്കിലും വയ്ക്കണ്ടേ?
[തിരുത്തുക] മ
- മകം പിറന്ന മങ്ക
- മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്
- മടിയന്‍ മല ചുമക്കും
- മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
- മണ്ണ് വിറ്റു പൊന്നു വാങ്ങരുത്
- മണ്ണറിഞ്ഞു വിത്ത്
- മണ്‍വെട്ടി തണുപ്പറിയുമോ
- മത്ത കുത്തിയാല്‍ കുമ്പളം മുളക്കില്ല
- മുടിയാന്‍കാലത്തു് മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
- മുന്‍വിള പൊന്‍വിള
- മുല്ലപൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൌരഭ്യം
- മുളയിലേ നുള്ളണമെന്നല്ലേ
- മുളയിലറിയാം വിള
- മുള്ളു നട്ടവന് സൂക്ഷിക്കണം
- മുറിവൈദ്യം ആപത്ത്